ലിങ്കയില്‍ നയന്‍താരയുടെ ഐറ്റം നമ്പര്‍!
ഒരു ബ്രേക്കിന് ശേഷം തിരികെ സിനിമയിലെത്തിയ നയന്‍താരയുടെ താരപ്പൊലിമയ്ക്ക് അന്നന്ന് മാറ്റുകൂടിക്കൊണ്ടിരിക്കുകയാണ്. ചെയ്യുന്ന ചിത്രങ്ങളെല്ലാം വന്‍ഹിറ്റാവുകയാണ്. ഒപ്പം മോഹിപ്പിക്കുന്ന ഓഫറുകളാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴിലും തെലുങ്കിലുമെല്ലാം ഇപ്പോള്‍ വീണ്ടും നയന്‍താരക്കാലം വന്നിരിക്കുകയാണ്. ഇപ്പോഴിതാ രജനീകാന്തിന്റെ പുത്തന്‍ചിത്രം ലിങ്കയിലും നയന്‍താര ഭാഗമാകാന്‍ പോവുകയാണ്.
അനുഷ്‌കയും സോനാക്ഷി സിന്‍ഹയും നായികമാരായി എത്തുന്ന ചിത്രത്തില്‍ നയന്‍താരയുടെ വേഷമെന്തായിരിക്കുമെന്ന് ആര്‍ക്കും അതിശയം തോന്നാം. എന്നാല്‍ നയന്‍താര കഥാപാത്രമായിട്ടല്ല ലിങ്കയില്‍ എത്തുന്നത്, ഐറ്റം ഡാന്‍സറായിട്ടാണ്. ലിങ്കയില്‍ ഒരു ഐറ്റം നമ്പര്‍ ചെയ്യാനായി അണിയറക്കാര്‍ നയന്‍സിനെ ക്ഷണിച്ചുകഴിഞ്ഞുവെന്നാണ് കേള്‍ക്കുന്നത്. നയന്‍സ് ഇതിന് സമ്മതം മൂളിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലിങ്കയില്‍ നയന്‍താരയുടെ ഐറ്റം നമ്പര്‍
ലിങ്കയില്‍ നയന്‍താര ചെയ്യാന്‍ പോകുന്നത് വെറുമൊരു ഐറ്റം നമ്പര്‍ ആയിരിക്കില്ലെന്നും ചിത്രത്തിനൊപ്പം തന്നെ ഈ ഐറ്റം നമ്പറിന് പ്രാധാന്യമുണ്ടായിരിക്കുമെന്നുമാണ് തമിഴകത്ത് പറഞ്ഞുകേള്‍ക്കുന്നത്.

ലിങ്കയില്‍ നയന്‍താരയുടെ ഐറ്റം നമ്പര്‍
നയന്‍താരയ്ക്ക് ഇന്നുള്ള താരമൂല്യവും പ്രശസ്തിയും ലിങ്കയ്ക്കായി ഉപയോഗപ്പെടുത്തുകതന്നെയായിരിക്കണം കെഎസ് രവികുമാറിന്റെ ലക്ഷ്യം. ഇപ്പോള്‍ തമിഴകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികനടിയാണ് നയന്‍താര.

ലിങ്കയില്‍ നയന്‍താരയുടെ ഐറ്റം നമ്പര്‍
ലിങ്കയുടെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത് ഓസ്‌കാര്‍ ജേതാവായ എആര്‍ റഹ്മാനാണ്. എആര്‍ റഹ്മാന്റെ സംഗീതത്തില്‍ ചുവടുവെയ്ക്കാനുള്ള അവസരം കൂടിയായിരിക്കും ലിങ്കയിലൂടെ നയന്‍താരയ്ക്ക് ലഭിയ്ക്കുന്നത്.

ലിങ്കയില്‍ നയന്‍താരയുടെ ഐറ്റം നമ്പര്‍
ധനുഷ് അതിഥിതാരമായി എത്തിയ എതിര്‍നീചല്‍ എന്ന ചിത്രത്തിലെ ഐറ്റ്ം സോങില്‍ നയന്‍താരയും പ്രത്യക്ഷപ്പെട്ടിരുന്നു. കൊലവെറിപ്പാട്ടിന്റെ കംപോസര്‍ അനിരുദ്ധുമായുള്ള സൗഹൃദമാണ് ഈ ഐറ്റം സോങിന് സമ്മതം മൂളാന്‍ നയന്‍സിനെ പ്രേരിപ്പിച്ചത്.

ലിങ്കയില്‍ നയന്‍താരയുടെ ഐറ്റം നമ്പര്‍
മലയാളചിത്രമായ ട്വന്റി ട്വന്റിയിലും നയന്‍താര ഒരു ഐറ്റം നമ്പര്‍ ചെയ്തിരുന്നു. യുവതാരങ്ങളെല്ലാം അണിനിരന്ന ഈ ഗാനം വലിയ ജനപ്രീതി നേടിയിരുന്നു.


Click it and Unblock the Notifications











