ദര്‍ബാറിലെ നയന്‍താരയുടെ ലുക്ക് വൈറല്‍! രജനി ചിത്രത്തില്‍ ജോയിന്‍ ചെയ്ത് ലേഡീ സൂപ്പര്‍സ്റ്റാര്‍
സുപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ദര്‍ബാര്‍. ഏഎര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് സിനിമയില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ സെറ്റില്‍ നയന്‍താര ഇന്ന് ജോയിന്‍ ചെയ്തിരുന്നു. സിനിമയുടെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നത്.
തലൈവരുടെ നായികയായി നയന്‍താര എത്തുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ദര്‍ബാര്‍. മുന്‍പ് ചന്ദ്രമുഖി,കുസേലന്‍ എന്നീ സിനിമകളിലായിരുന്നു ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നത്. രജനി പോലീസ് ഓഫീസറായും സാമൂഹ്യ പ്രവര്‍ത്തകനായും എത്തുന്ന ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്.

സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കുന്നത്. മുംബൈ പശ്ചാതത്തലത്തിലാണ് തലൈവരുടെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. അടുത്ത വര്‍ഷം പൊങ്കല്‍ സമയത്ത് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തും.


Click it and Unblock the Notifications











