തൂവെള്ള ഗൗൺ അണിഞ്ഞ് നയൻതാര! കാമുകന്റെ ക്ലിക്കിൽ നടി ഇത്രയ്ക്ക് സുന്ദരിയോ...
തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരജോഡികളാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷും. പ്രേക്ഷകർ ഏറെ ആകാംക്ഷയോട കാത്തിരിക്കുകയാണ് ഇവരുടെ വിവാഹത്തിനായി. ഇടയ്ക്കിടെ ഗോസിപ്പ് കോളങ്ങളിൽ ഇവരുടെ വിവാഹ വാർത്ത ഇടം പിടിക്കാറുണ്ട്. ഇതിനോടകം തന്നെ പാപ്പരാസികൾ പല തവണ താരങ്ങളെ വിവാഹം കഴിപ്പിച്ചിട്ടുമുണ്ട്. എന്നാൽ പുറത്തു വന്ന വാർത്തകൾക്ക് പിന്നാലെ പോകാതെ ജീവിതം ആഘോഷമാക്കുകയാണ് ഈ താര ജോഡികൾ.

വിഘ്നേഷിന്റെ എല്ലാ യാത്രയിലും കൂടെ നയൻതാരയും ഉണ്ടാകും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും അവധി ആഘോഷ ചിത്രങ്ങളാണ്. ലോക്ക് ഡൗണിന് ശേഷം ഇരുവരും ഗോവയിലേയ്ക്ക് പോയിരിക്കുകയാണ്. ഇക്കുറി പ്രണയജോഡികൾക്കൊപ്പം വിഘ്നേഷിന്റെ അമ്മയുമുണ്ട്. നയൻസിന്റേയും അമ്മയുടേയും അവധിക്കാലാഘോഷ ചിത്രങ്ങൾ സംവിധായകൻ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ വൈറലായിരിക്കുകയാണ്.
ലേഡി സൂപ്പർ സ്റ്റാറിന്റെ അതിമനോഹരമായ ചിത്രങ്ങളാണ് വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വെള്ള വസ്ത്രത്തിൽ അതിമനോഹരിയായ നയൻതാരയെ ആയിരുന്നു ചിത്രത്തിൽ കണ്ടത്. പൂന്തോട്ടത്തിൽ സന്തോഷവതിയായി നടക്കുന്നതിന്റേയും പൂക്കളേയും ചെഠികളേയു പരിപാലിക്കുന്ന ലേഡി സൂപ്പർസ്റ്റാറിന്റെ ചിത്രം പ്രേക്ഷകരുടെ മനം കവർന്നിട്ടുണ്ട്.. പൂളിൽ കളിക്കുന്ന വിഘ്നേഷിന്റെ അമ്മ മീന കുമാരിയുടെ ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഗോവയിൽ കാമുകനും അമ്മയ്ക്കുമൊപ്പം അവധി ആഘോഷിക്കാൻ പോകുന്നതിന് മുൻപ് നയൻസ് കേരളത്തിലെത്തിയിരുന്നു. ഇക്കുറി ലേഡി സൂപ്പർസ്റ്റാറിന്റെ ഓണം അമ്മയ്ക്കൊപ്പം കേരളത്തിലായിരുന്നു. ഒപ്പം വിഘ്നേഷും കേരളത്തിൽ എത്തിയിരുന്നു. നയൻസിന്റെ അമ്മയ്ക്കൊപ്പമുളള ഓണാഘോഷ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഈ അടുത്ത ഇടയ്ക്ക് വിഹാത്തെ കുറിച്ച് വെളിപ്പെടുത്തി വിഘ്നേഷ് രംഗത്തെത്തിയിരുന്നു. " ബിഹൈന്‍ വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വിഘ്നേഷ് ശിവന്‍ ഇക്കാര്യം പറഞ്ഞത്.
ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കാനുമുണ്ട്.. അതെല്ലാം കഴിഞ്ഞു വേണം സ്വകാര്യജീവിതത്തിലേക്ക് പോകണം എന്നാണ് ആഗ്രഹം. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നു എന്ന് നോക്കാം. അപ്പൊ വിവാഹം കഴിക്കാം. ഇപ്പോള്‍ എല്ലാം ഭംഗിയായി പോകുന്നു. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം,
വിഘ്നേശ് ഇൻസ്റ്റഗ്രാം പോസ്റ്റ്


Click it and Unblock the Notifications