ഐറയിലെ കുട്ടി നയൻതാര വിവാഹിതയാകുന്നു!! കല്യാണം ജനുവരിയിൽ...
നയൻതാര ഡബിൾ റോളിലെത്തിയ ഹെറർ ചിത്രമായിരുന്നു ഐറ. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിലെ നയന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ നയൻസിന്റെ ചെറുപ്പകാലം അവതരിപ്പിച്ച ഗബ്രിയേൽ വിവാഹിതയാകുന്നു. താരത്തിന്റെ അടുത്ത സുഹൃത്തായ ആകാശാണ് വരൻ,. ഇരുവരുടേയും വിവാഹം നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ഇ വിവരം ഗബ്രിയൽ തന്നേയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. വിവാഹ നിശ്ചയത്തിനു ശേഷമുളള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ഏറെ നാളത്തെ വിവാഹത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്.

അടുത്ത വർഷം ജനുവരിയോടെ വിവാഹമുണ്ടാകുമെന്നും നടി വ്യക്തമാക്കി. സിനിമയുമായി ബന്ധമുള്ള ആൾ തന്നെയാണ് വരനായി എത്തുന്നത്. ഛായാഗ്രാഹകനാണ് ആകാശ്. തന്റെ പങ്കാളി സിനിമയിൽ നിന്നുള്ള ആളായതിലുള്ള സന്തോഷവും താരം വ്യക്തമാക്കിയിട്ടുണ്ട്. വിജയ് ടിവി സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോയിലൂടെയാണ് ഗബ്രിയേല പ്രേക്ഷകർക്കിടയിലേയ്ക്ക് എത്തുന്നത്. കറുത്ത നിറമുള്ളവര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ചോദ്യങ്ങളെ വിമര്‍ശിച്ച് ഗബ്രിയേല അവതരിപ്പിച്ച ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
മോഡലിങ് രംഗത്ത് സജീവമായ ഗ്രബ്രിയേലയുടെ ആദ്യ ചിത്രമാണ് ഐറ. സർജുൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഭവാനി എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക അഭിപ്രായമായിരുന്നു ഐറയുടെ പ്രകടനത്തിൽ താരത്തെ തേടിയെത്തിയത്.


Click it and Unblock the Notifications