പ്രണയ ജോഡികളായി നയൻസും വിജയ് സേതുപതിയും!! ഇമൈക്കനൊടികളിലെ നീയും നാനും.. വീഡിയോ ഗാനം പുറത്ത്
ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ലേഡി സൂപ്പർസ്റ്റാർ പ്രത്യക്ഷപ്പെടുന്നത്.
നയൻതാര വിജയ് സേതുപതി പ്രണയജോഡികളെ അവതരിപ്പിക്കുന്ന ഇമൈക്കനൊടി എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്. നീയും നാനും അന്‍പേ എന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. ഓഗസ്റ്റ് 30 ന് ചിത്രം പ്രദർശനത്തിനെത്തു.ഒരു സൈക്കോ കില്ലറെ പിന്തുടരുന്നെത്തുന്ന സിബിഐ ഓഫീസറായാണ് നയന്‍സ് ചിത്രത്തിലെത്തുന്നത്. സീരിയല്‍ കൊലപാതകങ്ങള്‍ നടത്തുന്ന സൈക്കോയായി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപാണ് വേഷമിടുന്നത്.

ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ലേഡി സൂപ്പർസ്റ്റാർ പ്രത്യക്ഷപ്പെടുന്നത്. ഈ ചതിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം മമ്മൂട്ടിയെയായിരുന്നു പരിഗണിച്ചത്. ഇതിന്റെ തിരക്കഥയുമായി മമ്മൂട്ടിയെ സമീപിച്ചിരുന്നു. അദ്ദേഹത്തിന് ഇഷ്ടമാകുകയും ചെയ്തു. എന്നാൽ സ്ത്രീവേഷം കേന്ദ്ര കഥാപാത്രമാകുന്നതായിരിക്കും നല്ലതെന്ന് പിന്നീട് തോന്നിയപ്പോള്‍ ഒരുപാട് വ്യത്യാസങ്ങള്‍ വരുത്തി സിനിമയിലേയ്ക്ക് നയൻസിനെ തിരഞ്ഞെടുക്കുകയായിരുന്നു.
ഹിപ്‌ഹോപ് തമിഴനാണ് ഗാനത്തിന്റെ സംഗീത സംവിധായകന്‍. രഘു ദീക്ഷിത്, സത്യപ്രകാശ്, ജിതിന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. റാഷി ഖന്ന, രമേശ് തിലക്, ദേവന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്‍ അജയ് ജ്ഞാനമുത്തുവാണ് ചിത്രത്തിന്റെ സംവിധാനം. കാമിയോ ഫിലിംസ് ഇന്ത്യയുടെ ബാനറില്‍ സികെ ജയകുമാറാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications