Don't Miss!
- Sports
IPL 2023: ഇന്ത്യ തഴഞ്ഞവര്‍, പക്ഷെ ഐപിഎല്ലില്‍ തിളങ്ങിയാല്‍ തിരിച്ചെത്തും! മൂന്ന് പേര്
- Automobiles
മാസ്ട്രോയേക്കാള് 'ഭീമന്'; ലോഞ്ചിന് മുമ്പ് ഹീറോ സൂമിന്റെ സുപ്രധാന വിവരങ്ങള്‍ പുറത്ത്
- News
സൗദി അറേബ്യയെ ഞെട്ടിച്ച് കൂട്ട അറസ്റ്റ്; 2017 ഓര്‍മിപ്പിച്ച് ദ്രുത നടപടി... പിടിയിലായത് 142 ഉന്നതര്‍
- Lifestyle
തിരിച്ചുവരാത്ത രീതിയില്‍ താരന് പറപറക്കും; ഈ ചേരുവകള്‍ മതി, രണ്ടാഴ്ച ഉപയോഗം ധാരാളം
- Travel
ട്രെയിൻ യാത്രയിൽ ഏത് ക്ലാസ് വേണം.. എങ്ങനെ തിരഞ്ഞെടുക്കാം? എന്തുകൊണ്ട് സ്ലീപ്പർ?
- Technology
സംസ്ഥാനത്തെ 12 ഓളം നഗരങ്ങളിൽ 5ജിയെത്തി; എന്നിട്ടും കേരളത്തിന്റെ കെ-ഫോൺ ഇഴഞ്ഞ് തന്നെ | KFON
- Finance
ട്രെന്‍ഡ് മാറി; താഴെത്തട്ടില്‍ നിന്നും തിരിച്ചുകയറി ഈ ഓട്ടോ ഓഹരി, ഈ ആഴ്ച്ച 3 ശതമാനം നേട്ടം!
എന്തൊരു കഷ്ടം, നയന്‍താരയുടെ ചിത്രത്തിന്റെ റിലീസ് വീണ്ടും നീട്ടിവച്ചു!!
തുടരെ രണ്ട് സിനിമകള്‍ പരാജയപ്പെട്ടതോടെ അടുത്ത ചിത്രം വിജയ്ക്കണം എന്നത് നയന്‍താരയുടെ അത്യാവശ്യമാണ്. ശിവകാര്ത്തികയേനോടൊപ്പം അഭിനയിച്ച മിസ്റ്റര്‍ ലോക്കലും വളരെ അധികം പ്രതീക്ഷയോടെ വന്ന അയ്റ എന്ന ചിത്രവും ബോക്സോഫീസില്‍ പരാജയപ്പെട്ടു.
ഇനി നയന്‍താരയ്ക്ക് പ്രതീക്ഷ കൊലയുതിര്‍ കാലം എന്ന ഹൊറര്‍ ചിത്രത്തിലാണ്. എന്നാല്‍ ചക്രി ടുലറ്റി സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ച നാള് മുതല്‍ വിവാദത്തിലാണ്. രാധാരവിയുടെ വിവാദ പ്രസംഗവും ചിത്രത്തിന്റെ കോപ്പി റൈറ്റ്സിനെ കുറിച്ചുള്ള പ്രശ്നവുമൊക്കെ ഏറെ ചര്‍ച്ചയായിരുന്നു.

പലതവണ റിലീസ് തീരുമാനിച്ച് നീണ്ടു നീണ്ടു പോവുന്നതാണ് സിനിമ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിയ്ക്കുന്ന പ്രശ്നം. ജൂലൈ 26 ന് സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു ഏറ്റവും ആദ്യം വന്ന വാര്‍ത്തകള്‍. പിന്നീടത് ആഗസ്റ്റ് ഒന്നിനേക്ക് നീട്ടി. അല്ല ആഗസ്റ്റ് 2 ന് തീര്‍ച്ചയായും റിലീസ് ചെയ്യും എന്ന ഉറപ്പോടെ പോസ്റ്ററും ഇറക്കി.
ഞാന്‍ പൂര്‍ണമായും മുലയൂട്ടാന്‍ തയ്യാറായിരിക്കുന്നു, എമി ജാക്സണ് പറയുന്നു
എന്നാല്‍ വീണ്ടും ചിത്രത്തിന്റെ റിലീസ് നീണ്ടു പോകുകയാണ്. ആഗസ്റ്റ് രണ്ടും കഴിഞ്ഞു. ഇനി എന്നാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്ന് പറയാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല. നയന്താരയ്ക്കൊപ്പം ഭൂമികയും പ്രതാപ് പോത്തനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.