ഇത്തവണയും മാധ്യമങ്ങളെ നോക്കുകുത്തിയാക്കി; നയൻതാരയ്ക്ക് വിമർശനം; പ്രതിഫലത്തിലെ സത്യാവസ്ഥ

മാധ്യമങ്ങളോട് നയൻതാരയെ പോലെ അകലം കാണിക്കുന്ന മറ്റൊരു മുൻനിര നായിക നടി ഇന്ത്യൻ സിനിമയിൽ ഇല്ല. അഭിമുഖങ്ങൾ നൽകാൻ മടിക്കുന്ന നയൻതാര വർഷങ്ങളായി നോ പ്രൊമോഷൻ പോളിസിയും പിന്തുടരുന്നു. അപൂർവമായി മാത്രമേ നയൻതാരയെ പ്രൊമോഷണൽ ഇവന്റുകളിൽ കണ്ടിട്ടുള്ളൂ. തമിഴ് സിനിമാ ലോകത്തിന് ഇതിൽ ചെറുതല്ലാത്ത നീരസമുണ്ട്. കോടികളാണ് നയൻതാരയുടെ പ്രതിഫലം. എന്നിട്ടും പ്രൊമോഷന് വരാൻ നയൻതാര മടിക്കുന്നത് എന്തുകൊണ്ടെന്നാണ് ഇവരുടെ ചോദ്യം.

അതേസമയം പുതിയ ചിത്രം അന്നപൂർണിയുടെ പ്രൊമോഷന്റെ ഭാ​ഗമാകാൻ നയൻ‌താര തയ്യാറായി. എന്നാൽ ഇതിലും ചില കടുംപി‌‌ടുത്തങ്ങൾ താരത്തിനുണ്ടായിരുന്നു. അന്നപൂർണിയുടെ പ്രൊമോഷന് സിനിമയുടെ ടീം തന്നെ ഒരു വീഡിയോ ഷൂട്ട് ചെയ്ത് എല്ലാ ചാനലുകൾക്കും നോ കോപി റൈറ്റ് വീഡിയോയായി കൊടുക്കുകയായിരുന്നു. ജയ്, സംവിധായകൻ, നയൻതാര എന്നീ മൂന്ന് പേർ സിനിമയെക്കുറിച്ച് സംസാരിക്കുന്നതാണ് വീഡിയോ.

Nayanthara

ഫലത്തിൽ നയൻതാര പ്രൊമോഷന് വന്നില്ലെന്ന വിമർശനം ഒഴിവായി. എന്നാൽ സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെടുകയാണുണ്ടായത്. തമിഴ് സിനിമാ മാധ്യമങ്ങൾക്കും നയൻതാരയോട് നീരസമുണ്ടെന്നാണ് സൂചന. പ്രമുഖ മാധ്യമങ്ങൾക്ക് പോലും ഒരു അഭിമുഖം നടി കൊടുക്കുന്നില്ല എന്നതാണ് ഇതിന് കാരണം. ഇപ്പോഴിതാ നടിക്കെതിരെ സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് വെട്രി.

നയൻതാര പത്ത് കോടി പ്രതിഫലം വാങ്ങുന്നു എന്നത് അവിശ്വസനീയമാണെന്ന് ഇദ്ദേഹം വാദിക്കുന്നു. കുമുദം എന്ന തമിഴ് മീഡിയയിൽ സംസാരിക്കുകയായിരുന്നു വെട്രി. നയൻതാര പത്ത് കോടി ശമ്പളം വാങ്ങാൻ സാധ്യതയില്ല. അഞ്ച് കോടി വരെ പ്രതിഫലം വാങ്ങുമെന്നാണ് ഞാനറിഞ്ഞത്. ഒരു സിനിമയുടെ ബിസിനസ് നടന്നാൽ മാത്രമേ ‌അഭിനേതാക്കൾക്ക് അതിനനുസരിച്ചുള്ള പ്രതിഫലം കിട്ടൂ. നയൻതാര നായിക പ്രാധാന്യമുള്ള സിനിമ ചെയ്ത് തുടങ്ങിയത് നീ എങ്കെ എൻ അൻ‌പേ എന്ന സിനിമയിലൂടെയാണ്. ആ സിനിമ ഓടിയില്ല.

Nayanthara

അതിന് ശേഷം മായ എന്ന പ്രേത സിനിമ ചെയ്തു. അത് വിജയിച്ചു. അതിന് ശേഷം ഓടിയ ചിത്രം അരം ആണ്. അതിന് ശേഷം സോള ഹീറോയിനായി അഭിനയിച്ച് വിജയിച്ച സിനിമ കൊലമാവ് കോകിലയും. കൊലമാവ് കോകിലയ്ക്ക് ശേഷം നയൻതാര അഭിനയിച്ച ഒരു സിനിമയും ഓടിയിട്ടില്ലെന്നും വെട്രി ചൂണ്ടിക്കാട്ടി. ഐറ, കൊലയുതിർ കാലം, നെട്രിക്കൺ, ഒ2, കണക്ട് എന്നീ സിനിമകളൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. അതിന് ശേഷമാണ് അന്നപൂർണി വന്നത്. ഒരു പരിധി വരെ നല്ല കഥ ആയിരുന്നെങ്കിലും സിനിമ റിലീസ് ചെയ്തത് തെറ്റായ സമയത്താണ്.

വലിയ പ്രൊമോഷനും ആ സിനിമയ്ക്ക് നൽകിയിട്ടില്ല. തുടരെ വന്ന നയൻതാരയുടെ അഞ്ച് സിനിമകൾ ഓടിയിട്ടില്ല. പിന്നെ എങ്ങനെയാണ് പത്ത് കോടി രൂപ പ്രതിഫലം കൊടുക്കുകയെന്നും ജേർണലിസ്റ്റ് ചോദിക്കുന്നു. ഈ വർഷം നയൻതാരയ്ക്ക് ജവാൻ എന്ന സിനിമ മാത്രമാണ് ഹിറ്റായത്. അന്നപൂർണിയുടെ പ്രൊമോഷന് നയൻതാര തയ്യാറായത് വൈകിയാണ്.

പ്രൊമോഷന് വരാൻ തയ്യാറാകണം. ജവാന്റെ പ്രൊമോഷന് പോലും നയൻതാര വന്നിരുന്നില്ലെന്നും ജേർണലിസ്റ്റ് വെട്രി ചൂണ്ടിക്കാട്ടി. അന്നപൂർണിക്ക് ശേഷം നടിയുടെ ഒന്നിലേറെ സിനിമകൾ റിലീസ് ചെയ്യാനുണ്ട്. ​ഗോൾഡ് ആണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ മലയാള സിനിമ.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X