'രണ്ട് മണിക്കൂറിനിടയിൽ പത്ത് പെൺകുട്ടികളെങ്കിലും വിളിക്കും, എല്ലാവരും അവന് ബേബിയാണ് കണ്ടുപിടിക്കാൻ കഴിയില്ല'
ജന്മം കൊണ്ട് മലയാളിയാണെങ്കിലും ആര്യ പഠിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. അതുകൊണ്ട് തന്നെ അഭിനയത്തിലേക്കുള്ള ആര്യയുടെ അരങ്ങേറ്റം തമിഴ് സിനിമയിലൂടെയാണ്. മലയാളത്തിൽ ചില സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ഹീറോയായി ആര്യ ശ്രദ്ധിക്കപ്പെട്ടത് തമിഴിലാണ്. കാസർഗോഡ് സ്വദേശിയായ ആര്യ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയശേഷം മോഡലിങ് ചെയ്തിരുന്നു. അവിടെ നിന്നാണ് സിനിമ അവസരങ്ങൾ ലഭിച്ച് തുടങ്ങിയത്.
പത്തൊമ്പത് വർഷത്തെ സിനിമാ ജീവിതത്തിനിടെ വില്ലനായും നായകനായുമെല്ലാം തിളങ്ങിയ ആര്യ അടുത്തിടെയായി സിനിമ തെരഞ്ഞെടുക്കുന്നതിൽ വളരെ സെലക്ടീവാണ്. അതുകൊണ്ട് തന്നെ ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ മാത്രമാണ് നടന്റെ സിനിമകൾ തിയേറ്ററുകളിൽ എത്തുന്നത്. നാൽപ്പത്തിമൂന്നുകാരനായ താരം 2019ലാണ് നടി സയേഷയെ വിവാഹം ചെയ്തത്. അതൊരു പ്രണയ വിവാഹമായിരുന്നു.

ഇരുവർക്കും ഇപ്പോൾ മൂന്ന് വയസുകാരിയായ ഒരു മകളുണ്ട്. ഇരുപത് വർഷത്തെ കരിയറിനിടയിൽ നിരവധി തവണ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിട്ടുള്ള താരം എങ്ക വീട്ട് മാപ്പിളൈ എന്ന പേരിൽ റിയാലിറ്റി ഷോ ചെയ്തശേഷം വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്നു. വധുവാകാൻ ഒരു പെൺകുട്ടിയെ കണ്ടെത്തുന്നതിന് വേണ്ടിയാണ് കളേഴ്സ് തമിഴുമായി ചേർന്ന് നടൻ എങ്ക വീട്ട് മാപ്പിളൈ എന്ന പേരിൽ റിയാലിറ്റി ഷോ നടത്തിയത്.
എന്നാൽ ഷോ ഫിനാലെയിൽ എത്തിയപ്പോൾ ആരെയും സെലക്ട് ചെയ്യാൻ ആര്യ തയ്യാറായില്ല. അന്ന് അത് വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇരുപതോളം പെൺകുട്ടികളാണ് അന്ന് ഈ റിയാലിറ്റി ഷോയുടെ ഭാഗമായത്. ശേഷമാണ് ആര്യ സയേഷയെ പ്രണയിച്ച് വിവാഹം ചെയ്തത്. ഇരുവരും തമ്മിൽ പതിനാറ് വയസിന്റെ പ്രായ വ്യത്യാസമുണ്ട്. സിനിമാ ലോകത്ത് ആര്യയ്ക്കുള്ള സുഹൃത്തുക്കളിൽ പ്രധാനിയാണ് നയൻതാര.
വർഷങ്ങൾക്ക് മുമ്പ് രാജ റാണി സിനിമയുടെ പ്രമോഷൻ സമയത്ത് ഇരുവരും ഒരുമിച്ച് വിജയ് ടിവിക്ക് നൽകിയ അഭിമുഖം വൈറലായിരുന്നു. വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെ ആര്യയെ കുറിച്ച് നയൻതാര പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. നയൻതാരയുടെ സോഷ്യൽമീഡിയ ഫാൻ പേജിൽ ഇരുവരും ഒരുമിച്ചുള്ള പഴയ അഭിമുഖം വീണ്ടും പ്രചരിക്കുന്നത്. ആര്യയെ കുറിച്ച് പ്രേക്ഷകർക്ക് അറിയാത്ത എന്തെങ്കിലും സീക്രട്ട് ഉണ്ടെങ്കിൽ പങ്കുവെക്കാമോയെന്നാണ് അവതാരക ചോദിച്ചത്.
അതിന് നയൻതാര നൽകിയ മറുപടി ഇങ്ങനെയാണ്... ബേബി എന്ന വേഡ് ആര്യ ഒരുപാട് ഉപയോഗിക്കാറുണ്ട് ആര്യ. എല്ലാവരോടും സംസാരിക്കുമ്പോഴും ആ വേഡ് യൂസ് ചെയ്യും. അതിൽ ഗേൾസിനോട് സംസാരിക്കുമ്പോഴാണ് കൂടുതൽ. ഈ പെൺകുട്ടിക്ക് അറിയില്ല ആ പെൺകുട്ടിയേയും ബേബിയെന്നാണ് വിളിക്കുന്നതെന്ന്.

ഒരുപാട് തവണ ഞാൻ ഇത് കണ്ടിട്ടുണ്ട്. ഇത് ഞാൻ പറയുന്നതിലൂടെ അവന് പുതിയ പ്രോബ്ലം വരുമോയെന്ന് എനിക്ക് അറിയില്ല. നിങ്ങൾ അവനെ കുറിച്ചുള്ള സീക്രട്ട് ചോദിച്ചതുകൊണ്ട് മാത്രമാണ് ഞാൻ ഇപ്പോൾ ഇത് പറയുന്നത്. അജിത്ത് സാറിന്റെ സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കി ഞാനും ആര്യയും വിഷ്ണു വർധൻ സാറിന്റെ ഭാര്യയും എല്ലാം ഒരുമിച്ച് വരികയായിരുന്നു. ആര്യ മുമ്പിലുള്ള സീറ്റിലാണ് ഇരിക്കുക. ഒരു പത്ത് കോളെങ്കിലും ആര്യയ്ക്ക് വരും.
കാരണം ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടതുണ്ട് ഞങ്ങൾക്ക്. ആ രണ്ട് മണിക്കൂറിൽ ഇവൻ ഒരു പത്ത് പെൺകുട്ടികളോട് സംസാരിച്ചാലും ഞങ്ങൾക്ക് ഇവൻ ആരോടാണ് സംസാരിക്കുന്നതെന്ന് കണ്ടുപിടിക്കാൻ കഴിയില്ല. കാരണം എല്ലാവരും ജാമിക്ക് ബേബിയാണ്. ഒരു കോൾ വരും അത് സംസാരിക്കും. വീണ്ടും അടുത്ത കോൾ വരും ആ പെൺകുട്ടിയോടും സംസാരിക്കും.
എല്ലാവരേയും ബേബിയെന്നാണ് വിളിക്കുന്നതെന്നാണ് നയൻതാര പറഞ്ഞത്. നയൻതാര പറഞ്ഞ് അവസാനിപ്പിച്ചയുടൻ പൊട്ടിച്ചിരിച്ചുകൊണ്ട് ആര്യയുടെ മറുപടി വന്നു. ഞാൻ സ്ത്രീകളോട് സംസാരിക്കാറേയില്ല.
ഫോണിൽ ഒരു സ്ത്രീയോട് ഞാൻ സംസാരിക്കാറുണ്ടെങ്കിൽ അത് എന്റെ അമ്മയാണ് എന്നാണ് ആര്യ പറഞ്ഞത്. ഇരുവരും ഒരുമിച്ച് സിനിമകൾ ചെയ്തിരുന്ന സമയത്ത് ആര്യയും നയൻതാരയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.


Click it and Unblock the Notifications