എല്ലാവരും കാത്തിരുന്നത് നയന്‍താരയുടെ വിവാഹത്തിന്; ഇതിനിടയില്‍ മറ്റൊരു സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടി രംഗത്ത്
സിനിമയിലേക്ക് എത്തിയതിന് പിന്നാലെ പലരും ബിസിനസ് മേഖലയിലേക്ക് തിരിയാറുണ്ട്. മലയാളത്തിലേക്ക് നോക്കുകയാണെങ്കില്‍ നടന്മാര്‍ സിനിമാ നിര്‍മാണത്തിനാണ് പ്രധാന്യം കൊടുക്കുന്നത്. കാവ്യ മാധവന്‍ മുതല്‍ പൂര്‍ണിമ ഇന്ദ്രജിത്ത് വരെയുള്ളവര്‍ വസ്ത്ര നിര്‍മാണ മേഖലയിലേക്കാണ് ചുവടുവെച്ചിരിക്കുന്നത്. ഇപ്പോഴിതാ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറായ നടി നയന്‍താരയും ബിസിനസിലേക്ക് ചുവടുവെക്കുകയാണെന്ന സന്തോഷ വാര്‍ത്ത പുറത്ത് വിട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ നയന്‍താര തന്നെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
(ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം)

പ്രശസ്ത ഡെര്‍മറ്റോളജിസ്റ്റായ ഡോ. റെനിത രാജനുമായി സഹകരിച്ച് കൊണ്ട് സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങളുടെ ബിസിനസിലേക്കാണ് നയന്‍സ് ഇറങ്ങിയിരിക്കുന്നത്. സൗന്ദര്യ വര്‍ധനവിനുള്ള മറ്റ് ക്രീമുകളൊന്നുമല്ല ഇതിലുള്ളത് എന്നതാണ് ശ്രദ്ധേയം. ചുണ്ടിന്റെ സംരക്ഷണത്തിന് വേണ്ടിയുള്ള ലിപ് ബാമുകള്‍ മാത്രമുള്ള ഒരു ബ്രാന്‍ഡിനൊപ്പമാണ് ലേഡീ സൂപ്പര്‍സ്റ്റാര്‍ സഹകരിക്കുന്നത്. ദ ലിപ് ബാം കമ്പനിക്കൊപ്പമായിരിക്കും നയന്‍സിന്റെ ബിസിനസ് മുന്നോട്ട് പോവുക എന്നാണഅ അറിയുന്നത്.

വ്യത്യസ്തമായ ഫ്‌ളേവറുകളിലും നിറത്തിലുമുള്ള ലിപ് ബാമുകളാണ് കമ്പനി പുറത്തിറക്കുന്നത്. സെന്‍സിറ്റീവ് ചര്‍മമമുള്ളവരുടെ ചുണ്ടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ബാം മുതല്‍ ഓരോരുത്തര്‍ക്കും ആവശ്യമായിട്ടുള്ളതും വേറിട്ടതുമായ ലിപ് ബാമുകള്‍ കമ്പനി നിര്‍മ്മിക്കുന്നുണ്ട്. ഡോ. റെനിത രാജനാണ് ദ ലിപ്ബാം കമ്പനിയുടെ സ്ഥാപക. ഓണ്‍ലൈനിലും ബിസിനസുണ്ട്. 100-ഓളം ലിപ് ബാം വൈവിധ്യങ്ങള്‍ ഇപ്പോള്‍ ഉണ്ടെന്നാണ് അറിയുന്നത്. സൗന്ദര്യ വര്‍ദ്ധക ഉത്പന്ന വിപണിയില്‍ ഗുണമേന്‍മയുള്ള ലിപ് ബാമിനായി മാത്രമായൊരു കമ്പനി എന്നതാണ് നയന്‍താരയെ ആകര്‍ഷിച്ചത്.

അതേ സമയം കമ്പനിയുടെ ലോഞ്ചിങ്ങിനിടെ നയന്‍താര സംസാരിച്ചത് ശ്രദ്ധേയമാവുകയാണ്. 'സ്‌കിന്‍ കെയറിന്റെ കാര്യത്തില്‍ നോ കോംപ്രമൈസ് എന്നതാണ് എന്റെ നിലപാട്. ഞാന്‍ ഉപയോഗിക്കുന്ന ബ്യൂട്ടി ഉല്‍പന്നങ്ങളില്‍ നോക്കുന്നത് അതിന്റെ ഗുണവും സുരക്ഷിതത്വവുമാണ്. ഉയര്‍ന്ന പെര്‍ഫോമന്‍സ്, ഒപ്പം ഗുണനിലവാരത്തിലും സുരക്ഷിതത്വുമാണ്. ഉയര്‍ന്ന പെര്‍ഫോമന്‍സിനും ഗുണനിലവാരത്തിലും സുരക്ഷയിലും വിട്ട് വീഴ്ചയ്ക്ക് താന്‍ തയ്യാറല്ല. ഇതേ മൂല്യങ്ങളാകും ലിപ് ബാം കമ്പനിയുടെ ഉള്‍പന്നങ്ങള്‍ ഡിഎന്‍എ. ഈ കമ്പനിയുടെ ആദ്യ ലിപ് ബാം കൈയ്യില്‍ എടുത്തതിന് ശേഷം എനിക്കിത് ചെയ്യാതിരിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പിച്ചു. ഈ പ്രൊഡക്ടിന്റെ കാര്യത്തില്‍ എനിക്ക് സന്തോഷവും സംതൃപ്തിയും ഉണ്ട്. എന്നെ പോലെ എക്‌സ്ട്രാ ഒര്‍ഡിനറി ഇഷ്ടപ്പെടുന്നവര്‍ക്ക് ഇത് തീര്‍ച്ചയായിട്ടും ഇഷ്ടമാകുമെന്നും നയന്‍താര പറയുന്നു.


Click it and Unblock the Notifications