For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുന്‍പ് ഞാനങ്ങനെ ചെയ്തിരുന്ന ആളാണ്! എല്ലായിപ്പോഴും അത് സാധ്യമല്ല, സിനിമയിലെ ലുക്ക് മാറുന്നതിനെ കുറിച്ച് നയൻതാര

  |

  സിനിമാ പാരമ്പര്യങ്ങളൊന്നുമില്ലാതെ അഭിനയത്തിലേക്ക് എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി നില്‍ക്കുകയാണ് നയന്‍താര. ഇത്രയും കാലത്തെ സിനിമാഭിനയത്തില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയാണ് നടി ചെയ്തിട്ടുള്ളത്. ഇപ്പോഴും അത് തുടരുന്നു. അതേ സമയം ഓരോ കാലഘട്ടം കഴിഞ്ഞാലും ആരാധകരുടെ ചിന്തകള്‍ക്ക് മാറ്റമുണ്ടാവില്ലെന്ന് പറയുകയാണ് നയന്‍താര.

  തന്റെ രൂപത്തെ കുറിച്ചും സിനിമയിലെ ലുക്കിനെ പറ്റിയുമൊക്കെ ആശങ്ക ഉന്നയിക്കുന്നവരെ കുറിച്ചാണ് പുതിയൊരു അഭിമുഖത്തില്‍ നയന്‍താര സംസാരിച്ചത്. പൊതുവേ അഭിമുഖങ്ങളില്‍ നിന്നും പൊതുപരിപാടികളില്‍ നിന്നുമൊക്കെ മാറി നടക്കാന്‍ ശ്രദ്ധിക്കാറുള്ള നടിയാണ് നയന്‍സ്.

  എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി പല മാധ്യമങ്ങളോടും സിനിമാ വിശേഷങ്ങളും മറ്റും പറയുകയായിരുന്നു. ഇതിനിടയില്‍ തന്റെ ലുക്കിനെ പറ്റി വന്ന വിമര്‍ശനത്തിന് നടി മറുപടി പറഞ്ഞിരിക്കുകയാണ്.

  Also Read: റിയാലിറ്റി ഷോ കളില്‍ വരെ അശ്ലീല കോമഡിയാണ്; കുടുംബത്തിന്റെ കൂടെ പോകുമ്പോഴാണ് പണി കിട്ടുന്നതെന്ന് വിനോദ് കോവൂര്‍

  മുന്‍പൊന്നും കഥാപാത്രത്തെ കുറിച്ച് വലിയ ധാരണയില്ലാതെയാണ് ചെയ്തത്. ഇപ്പോള്‍ അങ്ങനെയല്ല. കഥാപാത്രമെന്താണെന്ന് മനസിലാക്കി, ആ റോളിന് വേണ്ടിയുള്ളതാണ് ഞാന്‍ ചെയ്യുന്നത്. പണ്ട് മാത്രമല്ല ഇപ്പോഴും അതിന്റെയൊക്കെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വരാറുണ്ട്. എന്റെ ലുക്കിന് വരെ നിരന്തരം വിമര്‍ശനം ലഭിക്കാറുണ്ട്. അടുത്തിടെ എന്റെ ഒരു ഫോട്ടോ ആരോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

  Also Read: ഐറ്റം നമ്പറിന് വാങ്ങുന്നത് 1.5 കോടി, 14 കോടിയുടെ വീട്, ആഡംബര കാറുകളുടെ ശേഖരം വേറെയും; മലൈക ചില്ലറക്കാരിയല്ല!

  സിനിമയില്‍ നിന്നുള്ള ഏതോ സീനില്‍ നിന്നും എടുത്ത ചിത്രമാണത്. ആ ഫോട്ടോയ്ക്ക് വളരെ ശോകമായിരിക്കുന്നു എന്നര്‍ഥത്തില്‍ ഒരു സ്‌മൈലിയും ഇട്ടു. സത്യത്തില്‍ ആ സിനിമയിലെ ശോകമായ അവസ്ഥയിലുള്ള സീനില്‍ നിന്ന് തന്നെയാണ് ആ ചിത്രമെടുത്തിരിക്കുന്നത്. അങ്ങനൊരു സീനില്‍ എങ്ങനെയാണ് ചിരിച്ച് സന്തോഷത്തോടെ ഇരിക്കാന്‍ സാധിക്കുക.

  നിങ്ങള്‍ വളരെ തടിച്ചു, മെലിഞ്ഞു, എണ്ണമയമാണല്ലോ മുഖത്ത്, എന്നിങ്ങനെ ചിലര്‍ പറയുന്ന കമന്റുകളില്‍ എന്തെങ്കിലുമൊക്കെ കുഴപ്പം കാണും. ഭാരം കൂട്ടിയാല്‍ അതിന്റെ പേരിലാവും. മെലിഞ്ഞാല്‍ അതെന്തിനാണെന്ന് ചോദിക്കും. ഇതൊക്കെ സ്ഥിരമായിട്ടുള്ള കാര്യമാണ്. എന്റെ കഥാപാത്രം മുഴുവനാവാന്‍ ഇതൊക്കെ ചെയ്യണമെന്ന് സംവിധായകന്‍ പറയുന്നോ അതെല്ലാം ചെയ്യാന്‍ ഞാന്‍ തയ്യാറാവാറുണ്ട്.

  കണക്ട് എന്ന സിനമയില്‍ പതിനഞ്ച് വയസുള്ള കുട്ടിയുടെ അമ്മയാണ് ഞാന്‍. എന്നെ സംബന്ധിച്ചിടത്തോളം ആ കുട്ടിയ്‌ക്കെതിരെ മത്സരിക്കുന്ന ആളായി നില്‍ക്കാന്‍ പാടില്ല. അത്രയും പ്രായമുള്ള കുട്ടിയുടെ അമ്മയാകാന്‍ നരച്ച മുടിയുമായി വരണമെന്നില്ല. അതിന് ശരിയായൊരു ലുക്കായിരിക്കും നമ്മള്‍ ചെയ്യുന്നത്.

  ലോക്ഡൗണില്‍ നടക്കുന്ന കഥയാണ് ആ ചിത്രത്തില്‍ പറയുന്നത്. അതിന് അനുസരിച്ചാണ് എന്റെ കഥാപാത്രത്തിന്റെ ലുക്കും മറ്റുമൊക്കെ വേണ്ടത്. എന്നാല്‍ പലരും ചിന്തിക്കുന്നത് നായികയെന്ന് പറഞ്ഞാല്‍ മേക്കപ്പും നല്ല വസ്ത്രങ്ങളും മാത്രം ധരിച്ച് നടക്കണമെന്നാണ്.

  അങ്ങനെ ചെയ്തിരുന്ന കാലം എനിക്കുണ്ടായിരുന്നു എന്നും നയന്‍താര പറയുന്നു. ആളുകള്‍ എന്നെ ഇഷ്ടപ്പെടുന്ന രീതിയില്‍ സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിക്കില്ല. കോമേഴ്‌സ്യല്‍ സിനിമയും റിയലിസ്റ്റിക് സിനിമയും തമ്മിലുള്ള വ്യത്യാസം അതാണെന്നാണ് നടി വ്യക്തമാക്കുന്നത്.

  നയന്‍താരയുടെ കണക്ട് എന്ന ചിത്രം ഈ വര്‍ഷത്തെ ക്രിസ്തുമസിന് മുന്നോടിയായി റിലീസ് ചെയ്തിരിക്കുകയാണ്. ഡിസംബര്‍ 22 നായിരുന്നു റിലീസ്. സൂസന്‍ എന്ന നായിക വേഷമാണ് നടി അവതരിപ്പിച്ചത്. ഇരൈവന്‍ എന്ന ചിത്രമാണ് അടുത്തതായി വരാനിരിക്കുന്നത്. ഇതിന്റെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്.

  English summary
  Nayanthara Opens Up About Criticism Against Her Looks In Movies Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X