For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിഘ്നേഷിനെ വിവാഹം കഴിക്കാനുള്ള കാരണം ഇതാണ്,നിശ്ചയം പോലെയല്ല കല്യാണം, നയൻതാര പറയുന്നു

  |

  മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുളള താരമാണ് നയൻതാര. ഭാഷവ്യത്യാസമില്ലാതെ സിനിമയിൽ സജീവമാണെങ്കിലും സോഷ്യൽ മീഡിയയിലും മിനിസ്ക്രീനിലും നടി അധികം സജീവമല്ല. വളരെ വിരളമായി മാത്രമാണ് മിനിസ്ക്രീനിൻ പ്രത്യക്ഷപ്പെടുന്നത്. അഭിമുഖങ്ങളിൽ നടി അധികം എത്താറുമില്ല. സിനിമാ പ്രെമോഷൻ പരിപാടികളിൽ നിന്നും നയൻതാര വിട്ടു നിൽക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത് നയൻസിന്റെ പുതിയ അഭിമുഖമാണ്. ഏതാണ്ട് പത്ത് വർഷങ്ങൾക്ക് ശേഷമാണ് താരം മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

  Nayanthara Opens Up About Her Marriage And The Qualities Of Beau Vignesh Shivan

  ഉപ്പും മുളകിലൂടെയും ശ്രദ്ധേയായ നടി അശ്വതി നായരുടെ കിടിലൻ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ കാണാം

  മറീനയുടെ ചിത്രം എവിടെ പോയി, യഥാർഥത്തിൽ സംഭവിച്ചതിനെ കുറിച്ച് 'പിടികിട്ടാപ്പുള്ളി' സംവിധായകൻ ജിഷ്ണു

  സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിജയ് ടിവി സംപ്രേക്ഷണം ചെയ്ത ടോക്ക് ഷോയിലാണ് നയൻസ് പ്രത്യക്ഷപ്പെട്ടത്. ഈ അഭിമുഖത്തിൽ കുടംബാംഗങ്ങളെ കുറിച്ചും വിഘ്നേഷുമായുള്ള വിവാഹത്തെ കുറിച്ചുമൊക്കെ നയൻസ് പറയയുന്നുണ്ട്. ഈ അഭിമുഖത്തിലാണ് വിഘ്നേഷുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതിനെ കുറിച്ച് നയൻതാര വെളിപ്പെടുത്തിയത് . കല്യാണത്തെ കുറിച്ചും താരം പറയുന്നുണ്ട്. വിവാഹത്ത കുറിച്ചുളള നയൻതാരയുടെ വാക്കുകൾ വൈറലായിട്ടുണ്ട്.

  രേവതി എറിഞ്ഞ കല്ല് കൊണ്ട് കണ്ണാടി പൊട്ടി, ചില്ല് ജഗതിയുടെ ദേഹത്ത് കുത്തിക്കയറി...

  ദിവ്യദർശിനിയുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വളരെ നേരത്തെ തന്നെ വിഘ്നേഷുമായുള്ള നയൻതാരയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു . വിഘ്നേഷ് ശിവന്റെ ഇൻസ്റ്റഗ്രാം പോസ്റ്റായിരുന്നു ഇതിന്റെ അടിസ്ഥാനം. കയ്യിൽ മോതിരം ധരിച്ച് നിൽക്കുന്ന നയൻതാരയുടെ ചിത്രമായിരുന്നു സംവിധായകൻ പങ്കുവെച്ചത്. വിരലോട് ഉയിർ കൂട കോർത്ത്,' എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതിന് ശേഷമായിരുന്നു വിവാഹനിശ്ചയ വാർത്ത പുറത്ത് വന്നത്. എന്നാൽ ഇപ്പോൾ നിശ്ചയം കഴിഞ്ഞുവെന്ന നയൻസ് തുറന്ന് സമ്മതിച്ചിരിക്കുകയാണ്.

  അവതാരക ദിവ്യദർശിനി മോതിരത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് വിഘ്നേഷുമായുള്ള നിശ്ചയം കഴിഞ്ഞതിനെ കുറിച്ച് ലേഡിസൂപ്പർ സ്റ്റാർ പറയുന്നത്. ''വീട്ടുകാർ മാത്രമാണ് പങ്കെടുത്തതെന്നു വളരെ ലളിതമായിട്ടാണ് നിശ്ചയം നടന്നതെന്നും'' ലേഡി സൂപ്പർ പറഞ്ഞു. എന്നാൽ കല്യാണം അങ്ങനെയായിരിക്കില്ലെന്നും എല്ലാവരേയും അറിയിച്ച് കൊണ്ട് ഗംഭീരമായിട്ടാകും നടത്തുകയെന്നും നയൻസ് കൂട്ടിച്ചേർത്തു. കൂടാതെ വിഘ്നേഷിന്റെ നല്ലഗുണങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്.

  ഡിഡിയുടെ ചോദ്യത്തിനായിരുന്നു നടി മറുപടി പറഞ്ഞത്. ''വിഘ്നേഷിന്റെ എല്ലാം ഇഷ്ടമാണ്. ഏത് കാര്യത്തിലും എപ്പോഴു തന്നെ പിന്തുണച്ച് കൂടെയുണ്ടാവാറുണ്ട്. ഒരു കാര്യത്തിനും അദ്ദേഹത്തിനോട് തനിക്ക് അനുവാദം ചോദിക്കേണ്ട അവസ്ഥ വന്നിട്ടില്ല.വീട്ടുകാരേയും നല്ല രീതിയിൽ സംരക്ഷിക്കുന്ന ആളാണ്. അങ്ങനെയുള്ള ഒരാളെ ജീവിത പങ്കാളിയായി കിട്ടുക എന്നത് തനിക്ക് വളരെ സന്തോഷമുള്ള കാര്യമാണെന്നും നയൻതാര പറയുന്നു''. അച്ഛന്റെ അസുഖത്തെ കുറിച്ചും നയൻതാര പറയുന്നുണ്ട്.

  മലയാളത്തിലൂടെ കരിയർ ആരംഭിച്ച നയൻതാര പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിലും സജീവമാവുകയായിരുന്നു. സിനിമയിൽ തിളങ്ങി നിക്കുമ്പോൾ നിരവധി വിവാദങ്ങളും താരത്തെ തേടി എത്തിയിരുന്നു. ഇതിനെ തുടർന്ന് 2011 ൽ സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്തിരുന്നു. പിന്നീട് 2015 ൽ വിഘ്നേഷ് ഒരുക്കിയ നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയാണ് മടങ്ങി എത്തുന്നത്. ചിത്രം വലിയ വിജയമായിരുന്നു. ഇതിന് ശേഷം പുറത്തിറങ്ങിയ നായൻസിന്റെ ചിത്രങ്ങളെല്ലാം വലിയ വിജയമായിരുന്നു. ഈ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്.

  Read more about: nayanthara
  English summary
  Nayanthara Opens Up About Her Marriage And The Qualities Of Beau Vignesh Shivan, Latest Interview Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X