നയന്‍താര ഇനി നാഴ്‌സറി സ്‌കൂള്‍ ടീച്ചര്‍

By Aswathi

മമ്മൂട്ടിയ്‌ക്കൊപ്പം ഭാസ്‌കര്‍ ദ റാസ്‌ക്കലിന് ശേഷം വീണ്ടും നയന്‍ തന്റെ കോളിവുഡ് തിരക്കുകളിലേക്ക് നീങ്ങുന്നു. അടുത്ത തമിഴ് ചിത്രത്തില്‍ ഒരു നാഴ്‌സറി ടീച്ചറുടെ വേഷത്തിലാണ് നയന്‍താര എത്തുന്നത്.

ജീവ നായകനാകുന്ന തിരുനാള്‍ എന്ന ചിത്രത്തിലാണ് നയന്‍ നാഴ്‌സറി ടീച്ചറായി എത്തുന്നത്. വാര്‍ത്ത സംവിധായകന്‍ പിഎസ് രാംനാഥ് സ്ഥിരീകരിച്ചു. ഒരു സാധാരാണ നാഴ്‌സറി സ്‌കൂള്‍ ടീച്ചറാണ് നയന്‍താര. ഇത് തമിഴ് ഓഡിയന്‍സിന് ഒരു പുതിയ കാഴ്ചയായിരിക്കുമെന്ന് സംവിധായകന്‍ പറയുന്നു.

nayanthara

ഈ മാസം അവസാനം കുംബകോണത്ത് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും. ഒത്തിരി കൊമേര്‍ഷ്യല്‍ ചേരുവകള്‍ ചേര്‍ത്തുകൊണ്ടാണ് ചിത്രമൊരുക്കുന്നത്. ജീവയിലെ കഥാപാത്രത്തിലേക്ക് വരുമ്പോള്‍, ഒരു വില്ലേജ് റൗഡിയുടെ വേഷത്തിലാണ് ജീവ എത്തുന്നത്.

നേരത്തെ ഇ എന്ന ചിത്രത്തിിന് വേണ്ടി നയന്‍താരയും ജീവയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. നന്‍പന്‍ എന്ന ചിത്രത്തിന് ശേഷം ജീവ നായകനായ ചിത്രങ്ങളൊന്നും തന്നെ വലിയ വിജയം നേടിയിരുന്നില്ല. നയന്‍താരയുടെ താരപ്രഭയില്‍ ഈ ചിത്രം ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X