മയക്കുമരുന്ന് വില്‍പനക്കാരിയായി നയൻസ്! കൊലമാവ് കോകിലയില്‍ ട്വിസ്റ്റ്, വെളിപ്പെടുത്തലുമായി അനിരുദ്ധ്
ത്രത്തിലെ ഗാനത്തിന്റെ ടീസറിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ചിത്രമാണ് കൊലമാവ് കോകിലയിൽ. നയൻതാരയുടെ കരിയറിലെ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രമായിരിക്കും ഇത്. പുറത്തു വന്ന ചിത്രത്തിലെ ഗാനത്തിന്റെ ടീസറിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

ചിത്രത്തിൽ നയൻസിന്റെ കഥാപാത്രമെന്താണ് എന്തു ചെയ്യുന്നു എന്നുളള പ്രേക്ഷകരുടെ ചോദ്യത്തിന് ഉത്തരം ലഭിച്ചിരുന്നില്ല. ഇപ്പോൾ സിനമയെ കുറിച്ചുളള പുതിയ വെളിപ്പെടുത്തലുമായി സംഘീത സംവിധായകൻ അനിരുദ്ധ് ചന്ദർ രംഗത്തെത്തിയിട്ടുണ്ട്. സിനിമയിൽ നയൻസിന്റെ കഥാപാത്രത്തെ കുറിച്ചാണ് അനിരുദ്ധ് വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിൽ നിഷ്കളങ്കയായ പെൺകുട്ടിയെയാണ് താരം അവതരിപ്പിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം മയക്കുമരുന്ന് വില്‍പനക്കാരിയാകുന്നു. അനിരുദ്ധിന്റെ വെളിപ്പെടുത്തൽ പ്രേക്ഷകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ചിത്രത്തിനു വേണ്ടിയുളള കാത്തിരുപ്പിലാമ് പ്രേക്ഷകർ.
നയൻതാര യോഗി ബാബുവിനെ കേന്ദ്രകഥാപാത്രങ്ങളാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊളമാവ് കോകില. ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം നിർമ്മിക്കുന്നത് ലൈക പ്രൊഡക്ഷൻസാണ്. ചിത്രത്തില്‍ ശരണ്യ പൊന്‍വണ്ണന്‍, ജാക്വിലിന്‍ എന്നിവരും കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്നുണ്ട്.കൊളമാവ് കോകിലയിലെ കല്യാണ വയസ്സു എന്ന പാട്ടിന്റെ ടീസര്‍ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. പാട്ടിൽ നായകനായെത്തുന്ന യോഗി ബാബുവിന്റെ പ്രകടനം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. അനിരുദ്ധാണ് ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. നടന്‍ ശിവകാര്‍ത്തികേയനാണ് ഗാനം രചിച്ചിരിക്കുന്നത്


Click it and Unblock the Notifications