ചിമ്പുവിന്റെ സെല്‍ഫി, കൂടെ നയന്‍സും
നയന്‍താരയും ചിമ്പുവും വീണ്ടും പ്രണയത്തിലായെന്ന് പറഞ്ഞിട്ട് ചിലര്‍ക്കൊന്നും ഇപ്പോഴും വിശ്വാസമായിട്ടില്ല. എന്നാല്‍ ഇതുകൂടെ കണ്ടോളോ. ചിമ്പുവിന്റെ പുതിയ സല്‍ഫി. ഒപ്പം പഴയ കാമുകി നയന്‍താരയും. ചിത്രം സോഷ്യല്‍മീഡിയകളില്‍ വൈറലാകുകയാണ്.
ഒരു ചുംബനരംഗത്തോടെ വിവാദമായി പിരിഞ്ഞ നയന്‍താര ചിമ്പു പ്രണയം പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ഇത് നമ്മ ആള് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയാണ് വീണ്ടും പൊടിതട്ടിയത്. ഈ പ്രണയം പാളിയതിന് ശേഷം നയന്‍താര പ്രഭുദേവയുമായി അടുക്കുകയും പിരിയുകയും ചെയ്തു. അതിനിടയില്‍ ചിമ്പു ഹന്‍സികയുമായി പ്രണയത്തിലായിരുന്നു.

ഹന്‍സികയുമായുള്ള പ്രണയം പ്രഖ്യാപിച്ചതും പിന്നീട് പിന്മാറിയതും ചിമ്പുതന്നെയാണ് ലോകത്തെ അറിയിച്ചത്. നയന്‍താരയുമായി വീണ്ടും അടുപ്പത്തിലായതോടെയാണത്രെ ചിമ്പു ഹന്‍സികയെ ഉപേക്ഷിച്ചത്. അതിനിടയില്‍ തൃഷയുടെ പിറന്നാളാഘോഷത്തിന് നന്‍സും ചിമ്പുവും ഒരുമിച്ചെത്തിയതും വാര്‍ത്തയായിരുന്നു.
എന്തായാലും ഹന്‍സികയുടെ ടെന്‍ഷന്‍ കൂടി. ഒരിക്കല്‍ അറ്റുപോയ ബന്ധം വീണ്ടും ഒന്നിക്കാന്‍ പോകുന്നു എന്നതിന്റെ ഗ്രീന്‍ സിഗ്‌നലാണ് പുതിയ സെല്‍ഫി നല്‍കുന്നതെന്നാണ് കോളിവുഡ് പാപ്പരസികള്‍ പറയുന്നത്.


Click it and Unblock the Notifications