12 കോടി വേണമെന്ന് നയന്‍താര! പറ്റില്ലെന്ന് സംവിധായകനും, മണിരത്‌നം സിനിമയില്‍ നിന്നും നടിയെ പുറത്താക്കിയോ?

വിവാഹവും മക്കളുടെ ജനനവുമൊക്കെയായി നടി നയന്‍താരയുടെ ജീവിതം ഏറ്റവും സന്തോഷം നിറഞ്ഞതായി കൊണ്ടിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് നയന്‍താര ബോളിവുഡില്‍ അഭിനയിച്ച ജവാന്‍ എന്ന ചിത്രവും തിയറ്ററുകളിലേക്ക് എത്തി. ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

അതേ സമയം മണിരത്‌നം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നയന്‍താര നായികയായിട്ടെത്തുന്നു എന്നൊരു വാര്‍ത്ത വന്നിരുന്നു. മാത്രമല്ല ഈ സിനിമയ്ക്ക് വേണ്ടി റെക്കോര്‍ഡ് തുകയാണ് പ്രതിഫലമായി നടി വാങ്ങിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ പ്രശ്‌നമായതായും നയന്‍സ് ഈ സിനിമയില്‍ ഉണ്ടാവില്ലെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണിപ്പോള്‍.

nayans

കഴിഞ്ഞ വര്‍ഷങ്ങളില്‍ പൊന്നിയന്‍ സെല്‍വന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രമൊരുക്കി ഇന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് സംവിധായകന്‍ മണിരത്നം. ഇതിന് ശേഷം വരുന്ന സിനിമയായത് കൊണ്ട് തന്നെ സിനിമാപ്രേമികളും ആവേശത്തിലായിരുന്നു. ഒടുവില്‍ കമല്‍ ഹാസനെ നായകനാക്കി സിനിമ വരുമെന്ന പ്രഖ്യാപനം ഉണ്ടായി. ഈ ചിത്രത്തിലെ നായികയെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

തെന്നിന്ത്യയില്‍ തന്നെ ഏറെ താരമൂല്യമുള്ള നടിമാരാവും മണിരത്‌നം സിനിമയിലുണ്ടാവുക എന്നത് വ്യക്തമാണ്. ആദ്യം നടി സാമന്ത രുത്പ്രഭുവിന്റെ പേരാണ് പൊങ്ങി വരുന്നത്. ശേഷം സായി പല്ലവിയുടെ പേരും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏറ്റവുമൊടുവിലാണ് നയന്‍താരയാണ് നായികയെന്ന തരത്തില്‍ പ്രചരണം ഉണ്ടാവുന്നത്.

പത്ത് കോടിയ്ക്ക് മുകളില്‍ പ്രതിഫലം വാങ്ങിക്കുന്ന നയന്‍താര ഈ സിനിമയ്ക്ക് വേണ്ടി പന്ത്രണ്ട് കോടി ആവശ്യപ്പെട്ടതായിട്ടും വിവരമുണ്ട്. എന്നാല്‍ നയന്‍താര ചോദിച്ച പ്രതിഫലം സംവിധാകന്‍ മണിരത്നത്തിനും നിര്‍മാതാവിനും താങ്ങാന്‍ പറ്റുന്നതിലും അപ്പുറമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇക്കാരണത്താല്‍ നയന്‍താരയെ സിനിമയില്‍ നിന്നും പുറത്താക്കിയെന്നും പകരം മറ്റൊരു നടി വന്നേക്കുമെന്നാണ് സൂചന. തമിഴ് നടി തൃഷ കൃഷ്ണന്റെ പേരാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്നത്. പൊന്നിയന്‍ സെല്‍വനില്‍ വളരെ പ്രധാന്യമുള്ള നായിക വേഷം അവതരിപ്പിച്ചത് തൃഷയായിരുന്നു. വിജയ ചിത്രത്തിന് ശേഷം വീണ്ടും മണിരത്നം ചിത്രത്തില്‍ തൃഷ തന്നെ നായികയായി എത്തിയേക്കുമെന്നാണ് കരുതപ്പെടുന്നത്.

nayans

കഥ ഇഷ്ടപ്പെട്ട തൃഷ സിനിമ ഏറ്റെടുത്തായി റിപ്പോര്‍ട്ട് ഉണ്ടെങ്കിലും ഔദ്യോഗികമായ സ്ഥീരികരണം ഇനിയും വന്നിട്ടില്ല. നിലവില്‍ തൃഷയും വിജയും നായിക, നായകന്മാരായി അഭിനയിച്ച ലിയോ എന്ന ചിത്രം തിയറ്ററുകളില്‍ എത്തിച്ചിരിക്കുകയാണ്. വലിയ വിജയം നേടി ചിത്രം ജൈത്രയാത്ര നടത്തുന്നതിനിടയിലാണ് തൃഷയുടെ ആരാധകരെ ആവേശത്തിലാക്കുന്ന പുതിയ വാര്‍ത്ത വരുന്നത്.

അതേ സമയം നയന്‍താരയുടെ പ്രതിഫലം സംബന്ധിച്ചുള്ള പ്രചരണങ്ങള്‍ക്കും ശക്തി കൂടുകയാണ്. 2018 വരെ മൂന്ന് കോടിയോളം പ്രതിഫലമാണ് നയന്‍താര വാങ്ങിയിരുന്നത്. എന്നാല്‍ അതിന് ശേഷം പെട്ടെന്നാണ് നടിയ്ക്ക് താരമൂല്യം കൂടുന്നത്. രജനികാന്ത് ചിത്രം ദര്‍ബാറിലേക്ക് എത്തിയപ്പോഴെക്കും പ്രതിഫലം കുത്തനെ കൂട്ടി അഞ്ച് കോടിയായി.

പിന്നീട് വന്ന ചിത്രങ്ങള്‍ക്ക് പത്ത് കോടി വരെ വാങ്ങിയതായിട്ടാണ് വിവരം. ഏറ്റവുമൊടുവില്‍ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച ഹിന്ദി ചിത്രം ജവാന് പത്ത് കോടിയായിരുന്നു നയന്‍സ് പ്രതിഫലമായി വാങ്ങിയത്. തെന്നിന്ത്യയിലെ സൂപ്പര്‍ നായകന്മാരെ പോലും കടത്തിവെട്ടുന്ന തലത്തിലേക്കാണ് ലേഡീ സൂപ്പര്‍സ്റ്റാറായി നയന്‍താരയുടെ വളര്‍ച്ച.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X