കല്യാണപ്പാട്ടിൽ തലൈവരും ലേഡി സൂപ്പർസ്റ്റാറും! ദര്‍ബാറിലെ ഗാനത്തിന്റെ പ്രൊമോ പുറത്ത്

തെന്നിന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദർബാർ. രജനികാന്തിനെ നായികനാക്കി എആർ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഗാനത്തിന്റെ പ്രെമോ പുറത്ത്. വിവാഹത്തിന്റെ പശ്ചാത്തലത്തിൽ എത്തുന്ന ഗാനത്തിന്റ പ്രെമോയാണ് പുറത്തു വന്നിരിക്കുന്നത്. രജനിക്കൊപ്പം ലേഡിസൂപ്പർ സ്റ്റാർ നയൻതാരവും പാട്ടിലുണ്ട്. വിവേകിന്റെ വരികൾക്ക് അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം നൽകിയിരിക്കുന്നത്. നകാഷ് ആസിസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

 darbar movie

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം രജനി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണിത്. സുനില്‍ ഷെട്ടി, പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ്, ദലിപ് താഹില്‍, സൂരി, ഹരീഷ് ഉത്തമാന്‍, മനോബാല, സുമന്‍, ആനന്ദരാജ്, റാവു രമേശ്, ബോസ് വെങ്കട്ട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജനുവരി 9 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

വിജയ് സൂപ്പർ ഹിറ്റ് ചിത്രമായ സർക്കാരിന് ശേഷം മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദർബാർ . രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം '2.0'നിർമ്മിച്ച ലൈക പ്രൊഡക്ഷന്‍സാണ് ചിത്രവും നിർമ്മിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. . ദര്‍ബാര്‍ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‌സും എസ് ക്യൂബ് ഫിലിംസും ചേര്‍ന്നാണ്. കോളിവുഡ് പ്രേക്ഷകരെ പോലെ മോളിവുഡ് പ്രേക്ഷകരും ഏറെ സ്റ ആകാംക്ഷയോടെയാണ ചിത്രത്തിനായി കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X