നിര്‍മാതാവിന്റെ ആഗ്രഹം, നയന്‍താര സമ്മതിച്ചില്ല

By Aswini

നയന്‍താര മുഖ്യ കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് മായ. മായ എന്ന ടൈറ്റില്‍ റോളില്‍ നായതാര എത്തുന്ന ചിത്രം ഒരു ഹൊറര്‍ ത്രില്ലറാണ്. ചിത്രം എത്രത്തോളം ഭയാനകമാകും എന്നതിന്റെ ചെറിയൊരു സൂചന ട്രെയിലര്‍ നല്‍കിയിരുന്നു. തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രം സെപ്റ്റംബര്‍ 17 ന് തിയേറ്ററിലെത്തും.

ചിത്രത്തിന്റെ പ്രചരണത്തിന് നിര്‍മാതാവിന് ഒരു പുതിയ ആശയമുണ്ടായിരുന്നു. എന്നാല്‍ നായിക നയന്‍താര വിസമ്മതിച്ചതിനെ തുടര്‍ന്ന് നിര്‍മാതാവ് ആ ആഗ്രഹം വേണ്ടെന്നു വച്ചു എന്നതാണ് മായയെ സംബന്ധിച്ച് കോളിവുഡില്‍ നിന്നും വരുന്ന പുതിയ വാര്‍ത്ത. എന്തായിരുന്നു നിര്‍മാതാവിന്റെ ആ ആഗ്രഹം എന്ന് നോക്കാം

പ്രചരണമാണ് ഉദ്ദേശിച്ചത്

നിര്‍മാതാവിന്റെ ആഗ്രഹം, നയന്‍താര സമ്മതിച്ചില്ല

വ്യത്യസ്തമായ രീതിയില്‍ സിനിമയ്‌ക്കൊരും പ്രചരണം നല്‍കാനാണ് നിര്‍മാതാവ് ആഗ്രഹിച്ചത്.

എന്തായിരുന്നു ആ ആശയം

നിര്‍മാതാവിന്റെ ആഗ്രഹം, നയന്‍താര സമ്മതിച്ചില്ല

മായ എന്ന ഹൊറര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകര്‍ കണ്ടതാണ്. ഈ സിനിമ മുഴുവന്‍ തിയേറ്ററില്‍ ഒറ്റയ്ക്കിരുന്ന് കാണുന്ന ആള്‍ക്ക് രണ്ട് ലക്ഷം രൂപ സമ്മാനമായി നല്‍കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു പ്രചരണമാണ് നിര്‍മാതാവ് ഉദ്ദേശിച്ചത്

സമ്മാനം നയന്‍ നല്‍കും

നിര്‍മാതാവിന്റെ ആഗ്രഹം, നയന്‍താര സമ്മതിച്ചില്ല

മാത്രമല്ല, ഈ രണ്ട് ലക്ഷം രൂപ സമ്മാനമായി വിജയിക്കുന്ന ആള്‍ക്ക് നല്‍കുന്നത് നയന്‍താരയായിരിക്കുമെന്നും പ്രഖ്യാപിയ്ക്കുക

അത് വേണ്ട

നിര്‍മാതാവിന്റെ ആഗ്രഹം, നയന്‍താര സമ്മതിച്ചില്ല

എന്നാല്‍ ഇത്തരമൊരു പ്രമോഷന്‍ പരിപാടിയ്ക്ക് നയന്‍താരയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല. അങ്ങനെ ആ പ്ലാന്‍ നിര്‍മാതാവ് വേണ്ടെന്ന് വച്ചു.

നിര്‍മാതാവിന്റെ ആഗ്രഹം, നയന്‍താര സമ്മതിച്ചില്ല

എന്തുകൊണ്ട് നയന്‍താര വേണ്ട എന്ന് പറഞ്ഞു എന്ന് അറിയണമെങ്കില്‍ ഈ ട്രെയിര്‍ ഒന്ന് കാണാം. ട്രെയിലര്‍ കണ്ടിട്ട് തീരുമാനിക്കൂ, ഈ സിനിമ തിയേറ്ററില്‍ ഒറ്റയ്ക്കിരുന്ന് കാണാന്‍ പറ്റുമോ എന്ന്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X