ശ്രുതി ഹാസനെയാണ് തീരുമാനിച്ചത്; പക്ഷെ വിഘ്നേശ് ശിവൻ ഇടപെട്ടു; മൂക്കുത്തി അമ്മന് പിന്നിൽ നടന്നത്

തെന്നിന്ത്യൻ സിനിമാ രംഗത്തെ താര റാണിയായ നയൻതാരയുടെ വിശേഷങ്ങൾ എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. കരിയറിൽ ഉയർച്ചയും താഴ്ചയും ഒരു പോലെ കണ്ട താരമാണ് നയൻതാര. ഇന്നത്തെ താര പദവിയിലേക്ക് എത്തുകയെന്നത് നടിയെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല. മനസിനക്കരെ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വരുമ്പോൾ ഇത്ര വലിയ താരമാകുമെന്ന് നയൻതാര പോലും കരുതിയിരുന്നില്ല. പൊതുവെ മികച്ച നടിമാരെ കണ്ടെത്തുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്.

എന്നാൽ സത്യൻ അന്തിക്കാട് പോലും നയൻതാര ഇന്നത്തെ ലേഡി സൂപ്പർസ്റ്റാറായി മാറുമെന്ന് പ്രതീക്ഷിച്ചില്ല. സ്ത്രീ കേന്ദ്രീകൃത സിനിമകളാണ് നയൻതാര ഇന്ന് കൂടുതലും ചെയ്യുന്നത്. വലിയ നായകനില്ലാതെ ഒരു സിനിമ വിജയിപ്പിക്കാനുള്ള ബോക്സ് ഓഫീസ് മൂല്യം ഇന്ന് നയൻതാരയ്ക്കുണ്ട്. സൂപ്പർസ്റ്റാർ സിനിമകളിൽ നായികയാകുമ്പോൾ വൻ തുക പ്രതിഫലമായി താരം ആവശ്യപ്പെടാറുമുണ്ട്. അതേസമയം അടുത്ത കാലത്ത് നയൻതാര ചെയ്ത നായികാ കേന്ദ്രീകൃത സിനിമകളൊന്നും പ്രേക്ഷക പ്രതീ നേടിയിട്ടില്ല. കണക്ട്, അന്നപൂരണി, ഒ2 തുടങ്ങിയ സിനിമകളെല്ലാം പരാജയപ്പെട്ടു.

Nayanthara  Mookuthi Amman

ഒരേ തരത്തിലുള്ള സിനിമകൾ ചെയ്യുന്നതാണ് നയൻതാരയ്ക്ക് ഇന്ന് വിനയാകുന്നത്. അഭിനയത്തിലും വ്യത്യസ്തതയില്ലെന്ന് വിമർശകർ പറയുന്നു. നയൻതാര തീർത്തും വ്യത്യസ്തമായ ഗെറ്റപ്പിൽ എത്തിയ സിനിമയാണ് മുക്കുത്തി അമ്മൻ. ദേവിയായാണ് ഈ സിനിമയിൽ നടി അഭിനയിച്ചത്. സിനിമയിലേക്ക് നയൻതാരയെ തെരഞ്ഞെടുത്തതിനെക്കുറിച്ച് സംവിധായകൻ ആർജെ ബാലാജി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇദ്ദേഹം തന്നെയായിരുന്നു മുക്കുത്തി അമ്മനിലെ നായകൻ.

എന്റെ മനസിൽ അനുഷ്കയും നയൻതാരയുമായിരുന്നു. ശ്രുതി ഹാസൻ എന്റെ സുഹൃത്താണ്. ഒരു ദിവസം ഫോൺ ചെയ്തു. എടുത്തില്ല. തിരിച്ച് വിളിച്ചപ്പോൾ കഥ പറഞ്ഞു. അവർക്ക് ഇഷ്ടമായി. ഞാൻ ചെയ്യാമെന്ന് പറഞ്ഞു. ആദ്യം കഥ പറഞ്ഞ നായിക ഓക്കെ പറഞ്ഞതിനാൽ ഞാനും ഓക്കെ പറഞ്ഞു. ശ്രുതിയായിരുന്നു ചെയ്യാനിരുന്നത്. അതിന് ശേഷം നയൻതാര സിനിമയിലേക്ക് വന്നു. എനിക്ക് വല്ലാതായി. ശ്രുതിയോട് പറഞ്ഞതല്ലേ എന്ന് ചിന്തിച്ചു.

Nayanthara  Mookuthi Amman

പ്രീ പ്രൊഡക്ഷൻ ഘട്ടത്തിലാണ് നയൻതാരയോട് കഥ പറയുന്നത്. വിഘ്നേശ് ശിവൻ നയനിനോട് കഥ പറയുന്നോ എന്ന് ചോദിച്ചു. കഥയുടെ വൺ ലൈൻ അറിയാം. മുഴുവൻ അറിയില്ല. എല്ലാവരോടും കഥ പറയുന്നു, എന്നോട് പറയുന്നില്ലേയെന്ന് ചോദിച്ചു. നയൻതാര കഥ കേട്ട് ഫസ്റ്റ് ഹാഫിനുള്ളിൽ ഓക്കെ പറഞ്ഞു.

വലിയ ബഡ്ജറ്റുള്ള സിനിമയായതിനാൽ നയൻതാര നന്നാകുമെന്ന് പ്രൊഡ്യൂസർമാർ പറഞ്ഞു. ആറെട്ട് മാസത്തോളം പശ്ചാത്താപം കാരണം ശ്രുതിയോട് സംസാരിച്ചില്ല. അതിന് ശേഷം സംസാരിച്ചപ്പോൾ ഇത് സാധാരണ കാര്യമല്ലേ, എനിക്കിത് നിരവധി തവണ സംഭവിച്ചിട്ടുണ്ടെന്ന് ശ്രുതി പറഞ്ഞെന്നും ആർജെ ബാലാജി വ്യക്തമാക്കി.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X