നയന്‍താരയെ തളയ്ക്കാന്‍ കഴിയില്ല!
പ്രഭുദേവയുമായുള്ള പ്രണയവും വേര്‍പിരിയലുമെല്ലാമായി നയന്‍താര സിനിമയില്‍ നിന്നല്‍പം വിട്ടു നിന്നപ്പോള്‍ തെന്നിന്ത്യന്‍ താരങ്ങള്‍ക്ക് എന്ത് സന്തോഷമായിരുന്നെന്നോ. നയന്‍താരയ്ക്ക് വന്നിരുന്ന അവസരങ്ങളെല്ലാം മുതലെടുത്ത് പുതുമുഖങ്ങള്‍ക്കും ധാരാളം വില,ാന്‍ പറ്റി. എന്നാല്‍ ഇനിയത് നടപ്പില്ല. രാജാറാണിയിലൂടെയും ആരംഭത്തിലൂടെയും നയന്‍താര തന്റെ തിരിച്ചുവരവ് അറിയിച്ചിരിക്കുകയാണ്.
ഇനി നയന്‍താരയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് 'ഇത് കതിരവേലിന്‍ കാതല്‍'. ഉദയനിധി സ്റ്റാലിനാണ് നായകന്‍. ഈ ചിത്രത്തിന് ശേഷം ഉദയനിധി നായകനാകുന്ന അടുത്ത ചിത്രത്തിലും നായിക നയന്‍താര തന്നെയാണ്. കാജല്‍ അഗര്‍വാളിനെയാണത്രെ ഈ ചിത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചിരുന്നതത്രെ.

ഇത് കതിര വേലന്‍ കാതല്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നന്‍പേന്‍ട എന്ന ഉദയനിധിയുടെ പുതിയ ചിത്രത്തിന്റെ തിരക്കഥ നയന്‍താര വായിക്കാനിടെയായി. നയന്‍താരയ്ക്ക് കഥ വളരെ ഇഷ്ടപ്പെട്ടു. കൂടാതെ നയന്‍താരയും ആര്യയും ഒന്നിച്ചഭിനയിച്ച ബോസ് എന്‍കിറ ബാലകൃഷ്ണന്‍ എന്ന ചിത്രം സംവിധാനം ചെയ്ത ജഗദീഷ് തന്നെയാണ് നന്‍പേട എന്ന ചിത്രവും സംവിധാനം ചെയ്യുന്നത്. പുള്ളിക്ക് നയന്‍താരയെ അടുത്തറിയാം. ഉദയനിധിയുടെ സുഹൃത്തും. ഇതോടെ കാജല്‍ ഔട്ട്
നയന്‍താര ഒന്ന് മാറി നിന്നപ്പോള്‍ കാജലിന് തമിഴില്‍ ചാകരയായിരുന്നു. സൂര്യയ്‌ക്കൊപ്പം മാട്രാന്‍, വിജയ്‌ക്കൊപ്പം തുപ്പാക്കി, കാര്‍ത്തിക്കൊപ്പം ആള്‍ ഇന്‍ ആള്‍ അഴക് രാജ, നാന്‍ മഹാനല്ലൈ തുടങ്ങിയ ചിത്രങ്ങളിലൂടെ കാജല്‍ തമിഴകത്ത് തിളങ്ങി നില്‍ക്കുകയായിരുന്നു. അതിനിടയിലാണ് നയന്‍താരയുടെ തിരിച്ചുവരവ്.


Click it and Unblock the Notifications