തുടർ പരാജയങ്ങൾക്കിടയിലും നയൻതാരയുടെ ആവശ്യം; നടിയെ വേണ്ടെന്ന് തീരുമാനിച്ച് മേക്കർസ്-റിപ്പോർട്ട്

തെന്നിന്ത്യൻ സിനിമാ ലോകത്ത് മാറ്റി നിർത്താൻ പറ്റാത്ത സ്ഥാനം നയൻതാരയ്ക്കുണ്ട്. ലേ‍ഡി സൂപ്പർസ്റ്റാർ പദവി വേണ്ടെന്ന് വെച്ചെങ്കിലും നയൻതാരയ്ക്ക് ലഭിക്കുന്ന ജനശ്രദ്ധയിൽ മാറ്റമില്ല. അടുത്ത കാലത്തായി തുടരെ വിവാദങ്ങളിലാണ് നയൻതാര. ഒന്നിന് പിറകെ ഒന്നായി അഭ്യൂഹങ്ങൾ വന്നപ്പോഴും നയൻതാര കാര്യമാക്കാതെ മുന്നോട്ട് നീങ്ങി. തമിഴകത്താണ് നടി കൂടുതൽ സിനിമകൾ ചെയ്യുന്നത്. ബോളിവുഡിൽ ജവാൻ എന്ന സിനിമ ചെയ്തെങ്കിലും പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. മലയാളത്തിലും തെലുങ്കിലും ഇടയ്ക്ക് സാന്നിധ്യം അറിയിക്കാറുണ്ട്. ഒരു കാലത്ത് തെലുങ്കിൽ തുടരെ സിനിമകൾ നയൻതാര ചെയ്തിരുന്നു.

താരപദവി ഉയർന്ന ശേഷം തെലുങ്കിൽ കുറച്ച് സിനിമകളേ നയൻതാര ചെയ്തിട്ടുള്ളൂ. ഏറെക്കാലത്തിന് ശേഷം ചിരഞ്ജീവിക്കൊപ്പം ​​ഗോഡ്ഫാദർ എന്ന സിനിമയിൽ നയൻതാര നായികയായെത്തി. 2022 ലാണ് ഈ സിനിമ റിലീസ് ചെയ്തത്. മലയാള സിനിമ ലൂസിഫറിന്റെ തെലുങ്ക് റീമേക്കായിരുന്നു ഇത്. നയൻതാരയെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടാണിപ്പോൾ ചർച്ചയാകുന്നത്.

Nayanthara

ചിരഞ്ജീവി‌യുടെ അടുത്ത തെലുങ്ക് സിനിമയിൽ നയൻതാരയെ നായികയായി പരി​ഗണിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. സംവിധായകൻ അനിൽ രവിപുഡി സംവിധാനം ചെയ്ത സിനിമയാണിത്. ചിത്രത്തിലേക്ക് നായികയായി നയൻതാരയെ പരി​ഗണിച്ച മേക്കേർസ് നടിയെ സമീപിച്ചു. എന്നാൽ നയൻതാര ആവശ്യപ്പെട്ട പ്രതിഫലം മേക്കേർസിനെ ഞെട്ടിച്ചെന്നാണ് റിപ്പോർട്ട്. 18 കോടി രൂപയാണ് നയൻതാര പ്രതിഫലമായി ആവശ്യപ്പെട്ടത്. ഇത്രയും വലിയ തുക നൽകേണ്ടെന്ന് തീരുമാനിച്ച മേക്കേർസ് നയൻതാരയ്ക്ക് പകരം മറ്റ് നടിമാരെ പരി​ഗണിക്കുന്നെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

ജൂൺ മാസത്തിൽ സിനിമയുടെ ഷൂട്ടിം​ഗ് തുടങ്ങുമെന്നാണ് വിവരം. 2026 ജനുവരി 13 നായിരിക്കും റിലീസ്. ആരായിരിക്കും ചിരഞ്ജീവി ചിത്രത്തിലെ നായികയെന്ന് വരും ദിവസങ്ങളിൽ അറിയാം. 5 കോടിക്കും പത്ത് കോടിക്കും ഇടയിലാണ് നയൻതാര ഇന്ന് വാങ്ങുന്ന പ്രതിഫലം. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് നയൻതാര.

Nayanthara  Chiranjeevi

എന്നാൽ 18 കോടിയെന്ന വൻ തുക വാങ്ങാൻ മാത്രം മാർക്കറ്റ് മൂല്യം ഇന്ന് നയൻതാരയ്ക്കുണ്ടോ എന്ന ചോ​ദ്യവും വരുന്നുണ്ട്. കുറച്ച് വർഷങ്ങളായി പരാജയങ്ങളുടെ നടുവിലാണ് നയൻതാര. അവസാനം റിലീസ് ചെയ്ത് ടെസ്റ്റും പ്രേക്ഷകരെ നിരാശപ്പെടുത്തി. ജവാൻ മാത്രമാണ് ഏക ബോക്സ് ഓഫീസ് ഹിറ്റ്. കണക്ട്, ഒ2 തു‌ടങ്ങിയ തമിഴ് ചിത്രങ്ങളെല്ലാം പരാജയപ്പെട്ടു. മലയാള ചിത്രങ്ങളായ ​ഗോൾഡ്, നിഴൽ എന്നിവയും പരാജയപ്പെട്ടു.

ഒന്നിന് പിറകെ ഒന്നായി പരാജയങ്ങൾ വരുന്ന ഘട്ടത്തിലാണ് നടി പ്രതിഫലം ഉയർത്തിയെന്ന റിപ്പോർട്ട് പുറത്ത് വരുന്നത്. കരിയറിൽ ശക്തമായ തിരിച്ച് വരവ് നയൻതാരയ്ക്ക് ഇന്ന് അനിവാര്യമാണ്. മൂക്കുത്തി അമ്മൻ 2 ഉൾപ്പെടെയുള്ള സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. കോടികൾ പ്രതിഫലം വാങ്ങുന്ന നയൻതാര സിനിമകളുടെ പ്രൊമോഷന് വരുന്നില്ലെന്ന ആക്ഷേപം കുറച്ച് കാലമായുണ്ട്. അതേസമയം ടെസ്റ്റിന്റെ റിലീസിന് ശേഷം ഒരു അഭിമുഖം നടി നൽകി.

മലയാളത്തിൽ ഡിയർ സ്റ്റുഡന്റ്സ് ആണ് നയൻതാരയുടെ റിലീസ് ചെയ്യാനുള്ള സിനിമ. നിവിൻ പോളിയാണ് നായകൻ. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിലും നയൻതാര നായികയായെത്തുന്നുണ്ട്. മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താരങ്ങൾ ഈ സിനിമയിൽ അണിനിരക്കുന്നു.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X