പ്രഭുദേവയുടെ സഹോദരനുണ്ടെന്ന് അറിഞ്ഞപ്പോൾ നയൻതാര എടുത്ത തീരുമാനം; ആ സിനിമയ്ക്ക് പിന്നിൽ
താര റാണിയായ നയൻതാര സിനിമകളുടെ തിരക്കിലാണിന്ന്. നടിയുടെ നിരവധി സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അടുത്ത കാലത്തിറങ്ങിയ മിക്ക സിനിമകളും പരാജയപ്പെട്ടെങ്കിലും നയൻതാരയ്ക്കുള്ള ഡിമാന്റിന് ഇത് ബാധിച്ചിട്ടില്ല. സൂപ്പർതാര സിനിമകളിൽ ഇന്നും ആദ്യ ചോയ്സുകളിലൊന്ന് നയൻതാരയാണ്. മലയാളത്തിൽ മോഹൻലാലും മമ്മൂട്ടിയും വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിൽ നയൻതാരയാണ് നായിക.
തെലുങ്കിൽ ചിരഞ്ജീവിയുടെ പുതിയ സിനിമയിലും നായികയായെത്തുന്നു. അതേസമയം തമിഴിൽ ഇന്ന് സൂപ്പർസ്റ്റാറുകളുടെ നായികയായി നയൻസിനെ കാണാറില്ല. ബോളിവുഡിൽ ഷാരൂഖ് ഖാന്റെ നായികയായാണ് നയൻതാര തുടക്കം കുറിച്ചത്. അറ്റ്ലി ചിത്രം ജവാനിലൂടെയായിരുന്നു ഇത്. സിനിമ മികച്ച വിജയം നേടി. ഷാരൂഖ് ഖാന്റെ ആരാധികയാണ് നയൻതാര. മുമ്പൊരിക്കൽ ഷാരൂഖ് ഖാനൊപ്പം സ്ക്രീനിലെത്താൻ നയൻതാരയ്ക്ക് അവസരം ലഭിച്ചതാണ്.

ചെന്നെെ എക്സ്പ്രസ് എന്ന സിനിമയിലെ വൺ ടു ത്രീ എന്ന ഡാൻസ് നമ്പറിലൂടെയായിരുന്നു ഇത്. എന്നാൽ ഈ അവസരം നടി വേണ്ടി വെച്ചു. ഇതോടെ പകരം പ്രിയാമണിയെത്തി. പ്രിയാമണിയെ ബോളിവുഡ‍് പ്രേക്ഷകർ ശ്രദ്ധിക്കുന്നത് ഈ ഡാൻസ് നമ്പറിലൂടെയാണ്. നയൻതാര എന്തുകൊണ്ടാണ് ഈ അവസരം വേണ്ടെന്ന് വെച്ചതെന്ന് അന്ന് ചോദ്യങ്ങൾ വന്നിരുന്നു. റിപ്പോർട്ടുകൾ പ്രകാരം വ്യക്തിപരമായ ചില കാര്യങ്ങളാണ് ഇതിന് കാരണം. 2013 ലാണ് ചെന്നെെ എക്സ്പ്രസ് റിലീസ് ചെയ്യുന്നത്.
നയൻതാര പ്രഭുദേവയുമായുള്ള ബന്ധം ഉപേക്ഷിച്ച് വീണ്ടും സിനിമാ രംഗത്തേക്ക് വന്ന സമയം. പ്രഭുദേവയുടെ സഹോദരൻ രാജു സുന്ദരമാണ് ചെന്നെെ എക്സ്പ്രസിലെ ഗാനം കൊറിയോഗ്രാഫ് ചെയ്തത്. ഇദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ നയൻതാര മടിച്ചതാണ് നോ പറയാൻ കാരണമെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

പ്രഭുദേവയോട് നയൻതാരയ്ക്ക് ഇന്നും നീരസമുണ്ടെന്നാണ് ആരാധകർ പറയുന്നത്. നടിയുടെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ അധ്യായങ്ങളിലൊന്നായിരുന്നു പ്രഭുദേവയുമായി പിരിഞ്ഞ സമയം. പ്രശ്നകലുഷിതമായിരുന്നു ഇവരുടെ പ്രണയ കാലം. ബന്ധം പിരിഞ്ഞപ്പോൾ മാനസികമായി തകർന്ന നടി കുറച്ച് കാലം സിനിമയിൽ നിന്ന് മാറി നിന്നു. പിന്നീട് ശക്തമായ തിരിച്ച് വരവ് നടി നടത്തി. ഇന്ന് സംവിധായകൻ വിഘ്നേശ് ശിവനോടൊപ്പം വിവാഹ ജീവിതം നയിക്കുകയാണ് നയൻതാര.
നയൻതാരയുമായി അടുത്ത കാലത്താണ് പ്രഭുദേവ ആദ്യ ഭാര്യ റംലത്തുമായി പിരിയുന്നത്. റംലത്തിൽ മൂന്ന് ആൺമക്കളാണ് പ്രഭുദേവയ്ക്ക് പിറന്നത്. മൂത്ത മകൻ കാൻസർ ബാധിച്ച് മരിച്ചു. ഹിമാനി സിംഗ് എന്നാണ് പ്രഭുദേവയുടെ രണ്ടാമത്തെ ഭാര്യയുടെ പേര്. ഇരുവർക്കും ഒരു മകളുമുണ്ട്. റംലത്തുമായി പിരിഞ്ഞ് കുറച്ച് കാലത്തിനുള്ളിൽ പ്രഭുദേവയും നയൻതാരയും ബ്രേക്കപ്പായിരുന്നു. പ്രഭുദേവയ്ക്കൊപ്പം ജീവിക്കാൻ കരിയർ ഉപേക്ഷിക്കാൻ നയൻതാര തയ്യാറായിരുന്നു. എന്നാൽ പല ത്യാഗങ്ങൾ ചെയ്തിട്ടും ബന്ധം മുന്നോട്ട് പോയില്ല.
ഇതോടെയാണ് പിരിയുന്നത്. പ്രഭുദേവയാണ് തന്നോട് കരിയർ ഉപേക്ഷിക്കാൻ പറഞ്ഞതെന്ന് അടുത്തിടെ തന്റെ അഭിമുഖത്തിൽ നയൻതാര തുറന്ന് പറഞ്ഞിരുന്നു. അതേസമയം പ്രഭുദേവയുടെ പേരെടുത്ത് പറഞ്ഞിരുന്നില്ല. ബന്ധത്തിൽ നിന്ന് പുറത്ത് വന്നതിനെക്കുറിച്ചും നടി തുറന്ന് സംസാരിച്ചു. കരിയറിലെ തിരക്കുകളിലാണിപ്പോൾ നയൻതാര. തമിഴിലും മലയാളത്തിലുമെല്ലാം തുടരെ സിനിമകൾ ചെയ്യുന്നു. പ്രഭുദേവ ഇപ്പോൾ പഴയത് പോലെ സജീവമല്ല.


Click it and Unblock the Notifications











