10 വർഷത്തിനു ശേഷം വിജയ്ക്കൊപ്പം ലേഡിസൂപ്പർ സ്റ്റാർ!! അറ്റ്‌ലി ചിത്രത്തില്‍ നയൻസ് നായിക
10 വർഷത്തിനു ശേഷമാണ് നയൻസും-വിജയും വീണ്ടും ഒരുമിക്കുന്നത്
Recommended Video

തെരി, മെർസൽ എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിനു ശേഷം വിജയ് അറ്റ്ലി കൂട്ട്കെട്ട് വീണ്ട് ഒരുമിക്കുന്നു. ചിത്രത്തിന്റെ പ്രാരംഭം പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മറ്റൊരു സൂപ്പർ ഹിറ്റിനു വേണ്ടി കാത്തിരിക്കുന്ന വിജയ് ആരാധകരെ വീണ്ടും ആവേശത്തിലാഴ്ത്തി ചിത്രവുമായി ബന്ധപ്പെട്ട് മറ്റൊരു പ്രഖ്യാപനം എത്തിയിരിക്കുകയാണ്. വിജയ് - അറ്റ്ലി ചിത്രത്തിൽ നായികയായി എത്തുന്നത് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണത്ര.

10 വർഷത്തിനു ശേഷമാണ് നയൻസും-വിജയും വീണ്ടും ഒരുമിക്കുന്നത്.വില്ല് എന്ന ചിത്രത്തിലായിരുന്നു അവസാനമായി നയൻസും വിജയിയും ഒന്നിച്ചത്.ചിത്രത്തിൽ ഒരു ശക്തമായ കഥാപാത്രത്തെയാണ് നയൻസ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഫുട് ബോൾ പരിശീലകന്റെ റോളിലാണ് വിജയ് എത്തുന്നത്. അതേസമയം സിനിമയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞു. ഉടൻ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2019 ദീപാവലിക്ക് ചിത്രം റിലീസിനെത്തും.
ഇളയദളപതി വിജയ് യുടെ 63-ാമത് ചിത്രമാണിത്. തമിഴ് സിനിമാ ലോകത്തെ പ്രമുഖ നിര്‍മ്മാണവിതരണ കമ്പനിയായ എ.ജി.എസ് എന്റര്‍ടടൈന്‍മെന്റ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. വിജയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ മെര്‍സല്‍,സര്‍ക്കാര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ ഒരുക്കിയ എആര്‍ റഹമാന്‍ തന്നെയായിരിക്കും ഈ ചിത്രത്തിലും ഗാനങ്ങൾ ഒരുക്കുന്നത്.


Click it and Unblock the Notifications