നയന്‍താരയും പ്രഭുദേവയുമായിട്ടുള്ള പ്രണയബന്ധം തകര്‍ന്നതിന്റെ കാരണം! ഒടുവില്‍ മനസ് തുറന്ന് നടി

തെന്നിന്ത്യന്‍ സിനിമാലോകം അടക്കി വാഴുന്ന നടിമാരില്‍ ഒരാളാണ് നയന്‍താര. ലേഡീ സൂപ്പര്‍സ്റ്റാര്‍ പട്ടം കരസ്ഥമാക്കിയ നയന്‍സ് നായകന്മാര്‍ പോലുമില്ലാതെ സിനിമ വിജയത്തിലേക്ക് എത്തിക്കുന്ന നടിയാണ്. മലയാളത്തില്‍ നിന്നുമാണ് വെള്ളിത്തിരയിലെത്തിയതെങ്കിലും തമിഴ് സിനിമാലോകമാണ് നയന്‍താരയെ വലിയ വിജയങ്ങള്‍ നല്‍കി അനുഗ്രഹിച്ചത്.

സിനിമയില്‍ തിളങ്ങി നിന്നതിനൊപ്പം ചില പ്രണയബന്ധങ്ങള്‍ നയന്‍താരയെ വാര്‍ത്തകളില്‍ നിറച്ചിരുന്നു. അതിലൊന്ന് നടനും നര്‍ത്തകനുമായ പ്രഭുദേവയുമായിട്ടുള്ള ബന്ധമായിരുന്നു. ഇരുവരും വിവാഹം കഴിക്കുന്നത് വരെ എത്തിയെങ്കിലും ആ ബന്ധം വേര്‍പിരിയുകയായിരുന്നു. ഇപ്പോഴിതാ പ്രഭുദേവയുമായിട്ടുള്ള പ്രണയ തകര്‍ച്ചയെ കുറിച്ച് നടി തുറന്ന് സംസാരിച്ചിരിക്കുകയാണ്. പിങ്ക് വില്ലയാണ് ഈ റിപ്പോര്‍ട്ട് കൊടുത്തിട്ടുള്ളത്.

 പ്രഭുദേവയെ കുറിച്ച് നയന്‍താര

പ്രണയതകര്‍ച്ചയെ കുറിച്ചും അതിനെ എങ്ങനെ കൈകാര്യം ചെയ്തു എന്നതിനെ കുറിച്ചും ഏറ്റവും പുതിയ അഭിമുഖത്തിലായിരുന്നു നയന്‍താര വെളിപ്പെടുത്തിയിരിക്കുന്നത്. ഞാന്‍ റിലേഷന്‍ഷിപ്പില്‍ ആയിരുന്നപ്പോള്‍ നൂറ് ശതമാനവും അതില്‍ തന്നെയായിരുന്നു. എന്നാല്‍ കാര്യങ്ങളൊന്നും പ്രതീക്ഷിച്ചത് പോലെ നടന്നില്ല. പിന്നെ മുന്നിലുള്ള വഴി അത് ഉപേക്ഷിക്കുക എന്നതായിരുന്നു.

പ്രഭുദേവയെ കുറിച്ച് നയന്‍താര

ഞാനും പ്രഭുവേദവയും ഒരുമിച്ച് ജീവിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ വ്യക്തിയില്‍ നിന്നും അകന്ന് പോകാന്‍ ശ്രമിച്ചതോടെ എന്റെ ജീവിതം തകിടം മറിഞ്ഞു. മൂന്നര വര്‍ഷത്തോളം ഇരുവരും പ്രണയബന്ധത്തിലായിരുന്നു. എന്നാല്‍ നയന്‍താര അത് പൂര്‍ണമായും ഉപേക്ഷിച്ചു. ബ്രേക്ക് അപ്പില്‍ നിന്നും പുറത്ത് കടക്കാന്‍ തനിക്ക് ഒരുപാട് സമയം ആവശ്യമായി വന്നിരുന്നു. എന്നാലിപ്പോള്‍ കാമുകന്‍ വിഘ്‌നേശ് ശിവനുമൊത്ത് ജീവിതം ആഘോഷിക്കുകയാണ് നയന്‍സ്.

പ്രഭുദേവയെ കുറിച്ച് നയന്‍താര

ഒരുമിച്ച് സിനിമ ചെയ്തതോടെയാണ് നയന്‍താരയും വിഘ്‌നേശ് ശിവനും ഒന്നിക്കുന്നത്. സൗഹൃദം വേഗം പ്രണയത്തിലാവുകയായിരുന്നു. ഇപ്പോള്‍ അഞ്ച് വര്‍ഷത്തോളമായി ഇരുവരും പ്രണയിച്ച് കൊണ്ടിരിക്കുകയാണ്. പരസ്യമായി തന്നെ തങ്ങളുടെ പ്രണയം ഇരുവരും വെളിപ്പെടുത്തി. തന്റെ പ്രതിശ്രുത വരനാണെന്നും നയന്‍സ് പറഞ്ഞിരുന്നു. 2020 ല്‍ ഇരു വീട്ടുകാരുടെയും അനുഗ്രഹത്തോടെ താരങ്ങള്‍ വിവാഹിതരാവുമെന്നാണ് അറിയുന്നത്. ഒന്നിച്ചുള്ള യാത്രകളുടെ ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവെക്കാറുള്ളത് അതിവേഗമാണ് വൈറലാവുന്നത്.

പ്രഭുദേവയെ കുറിച്ച് നയന്‍താര

പ്രഭു ദേവയുമായിട്ടുള്ള ബന്ധം വലിയ പ്രശ്‌നങ്ങളൊക്ക സൃഷ്ടിച്ചിരുന്നു. താരത്തിന്റെ ആദ്യ ഭാര്യ ഇരുവരുടെയും ബന്ധത്തെ എതിര്‍ത്ത് രംഗത്ത് വന്നത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആദ്യഭാര്യയുമായി പ്രഭുദേവ വിവാഹമോചനം നേടിയിരുന്നെങ്കിലും പ്രശ്‌നം അവസാനിച്ചിരുന്നില്ല. ഇതിന് പിന്നാലെ നയന്‍താരയുമായിട്ടുള്ള ബന്ധം പ്രഭുദേവ അവസാനിപ്പിച്ചെന്നും വാര്‍ത്ത വന്നു. ഒടുവില്‍ അത് സത്യമാവുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X