»   » നയന്‍താരയും ആര്യയും വീണ്ടും ഒന്നിക്കുന്നു, നായികയെ കുറിച്ച് ചോദിച്ചപ്പോള്‍ ആര്യ പറഞ്ഞത്?

നയന്‍താരയും ആര്യയും വീണ്ടും ഒന്നിക്കുന്നു, നായികയെ കുറിച്ച് ചോദിച്ചപ്പോള്‍ ആര്യ പറഞ്ഞത്?

By: Sanviya
Subscribe to Filmibeat Malayalam

നയന്‍താരയുടെ ഹിറ്റ് നായകന്മാരില്‍ ഒരാളാണ് ആര്യയും. ബോസ് എന്‍കിറ ഭാസ്‌കരന്‍, രാജാ റാണി എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി നേരത്തെ ഇരുവരും ഒന്നിച്ചിരുന്നു. രണ്ട് ചിത്രങ്ങളും വലിയ വിജയമായി. അതോടെ ഇരുവരെയും ചേര്‍ത്ത് ഗോസിപ്പുകളും വന്നു. ആര്യയും നയന്‍താരയും വിവാഹിതരാകുന്നു എന്ന നിലയില്‍ വരെ എത്തിയിരുന്നു കിംവദന്തികള്‍.

കഥ കേള്‍ക്കാന്‍ കാമുകനെയും കൂടെക്കൂട്ടുന്നു; നയന്‍താരയ്ക്ക് സംവിധായകരുടെ മുന്നറിയിപ്പ്

വീണ്ടും ഈ താരജോഡികള്‍ ഒന്നിയ്ക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. അമീര്‍ സംവിധാനം ചെയ്യുന്ന സന്താന ദേവന്‍ എന്ന ചിത്രത്തില്‍ ആര്യയും നയനും ഒന്നിച്ചെത്തുന്നുവത്രെ.

arya-nayanthara

രാഘവന്‍ സംവിധാനം ചെയ്യുന്ന കാദംബര എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട തിരക്കിലാണ് ആര്യ. അമീറിന്റെ ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത് എന്ന് ആര്യ പറഞ്ഞു. അമീറിന്റെ ചിത്രത്തില്‍ താന്‍ കരാറൊപ്പിട്ടിട്ടുണ്ട് എന്നും, ചിത്രത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും പുറത്ത് പറയാന്‍ കഴിയില്ല എന്നുമാണ് ആര്യ പറഞ്ഞത്.

നയന്‍താരയുടെ പുതിയ സാരി തരംഗമാകുന്നു; മമ്മൂട്ടിയുടെ അസുഖം നയന്‍താരയ്ക്കുമുണ്ടോ...?

അതേ സമയം നയന്‍താരയുമായി വീണ്ടും ഒന്നിയ്ക്കുന്ന കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ തനിക്കത് അറിയില്ല എന്നായിരുന്നു നടന്റെ പ്രതികരണം. കാട്ടിനുള്ളിലാണ് ഇപ്പോള്‍ കാദംബരയുടെ ഷൂട്ടിങ് നടക്കുന്നത്. ഇവിടെ മൊബൈല്‍ റേഞ്ച് ഇല്ല. ആരെയും ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ചിത്രത്തില്‍ നായിക ആരാണെന്ന് എനിക്കറിയില്ല- എന്നാണ് ആര്യം പറഞ്ഞത്.

English summary
According to speculations, Nayanthara is likely to team up with Arya in his next film directed by Ameer.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam