»   » നയന്‍താരയുടെ ആത്മാര്‍ത്ഥതയെ കുറിച്ച് സംവിധായകന്‍, ഇരുമുഖന് വേണ്ടി ചെയ്തത്

നയന്‍താരയുടെ ആത്മാര്‍ത്ഥതയെ കുറിച്ച് സംവിധായകന്‍, ഇരുമുഖന് വേണ്ടി ചെയ്തത്

Posted By:
Subscribe to Filmibeat Malayalam

ഒരിക്കല്‍ നയന്‍താരയ വച്ച് സിനിമ ചെയ്താല്‍ വീണ്ടും വീണ്ടും അവരെ നായികയാക്കാന്‍ തോന്നും എന്ന് ബാസ്‌കര്‍ ദ റാസ്‌ക്കലിന്റെ സമയത്ത് സിദ്ദിഖ് പറഞ്ഞിരുന്നു. സിദ്ദിഖ് മാത്രമല്ല, നയന്‍താരയുടെ പെരുമാറ്റത്തെ കുറിച്ചും, ആത്മാര്‍ത്ഥതയെ കുറിച്ചും പാണ്ഡിരാജ് അടക്കമുള്ള സംവിധായകര്‍ നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ നയന്‍താരയുടെ ആത്മര്‍ത്ഥതയെയും ആത്മസമര്‍പ്പണത്തെയും കുറിച്ച് പറയുന്നത് ഇരുമുഖന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആനന്ദനാണ്. വിക്രം നായകനായി എത്തുന്ന ചിത്രത്തില്‍ മീര എന്ന കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിയ്ക്കുന്നത്.

nayanl

വ്യത്യസ്തമായ ഹെയര്‍ സ്റ്റൈലാണ് മീര എന്ന കഥാപാത്രത്തിന് വേണ്ടത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി മുടിയില്‍ പിങ്ക് നിറത്തിലുള്ള കളറടിക്കാന്‍ കഴിയുമോ എന്ന് സംവിധായകന്‍ ചോദിച്ചു. ഒരേ സമയം ഒന്നില്‍ കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക് പൊതുവെ ഇത്തരം കാര്യങ്ങള്‍ വളരെ ബുദ്ധിമുട്ടാണ്. അത് മറ്റ് കഥാപാത്രങ്ങളെ ബാധിയ്ക്കും.

എന്നാല്‍ നയന്‍ ചെയ്യാം എന്ന് പറഞ്ഞു. പറയുക മാത്രമല്ല, ആദ്യ ദിവസം ഷൂട്ടിങ് ലൊക്കേഷനില്‍ സംവിധായകന്‍ എന്താണോ ആവശ്യപ്പെട്ടത്, അതിന് അനുസരിച്ച് മുടി കളര്‍ ചെയ്തിട്ടാണത്രെ നയന്‍ എത്തിയത്. മറ്റ് കഥാപാത്രങ്ങള്‍ക്ക് താന്‍ വിഗ്ഗ് ഉപയോഗിച്ചോളാം എന്നായിരുന്നത്രെ നയന്‍താരയുടെ മറുപടി. ഈ ആത്മാര്‍ത്ഥയും ആത്മസമര്‍പ്പണവുമാണ് നയന്‍താരയെ ലേഡിസൂപ്പര്‍സ്റ്റാര്‍ ആക്കുന്നത് എന്ന് ആനന്ദ് പറഞ്ഞു.

-
-
-
-
-
English summary
Nayanthara's Extraordinary Dedication for 'Iru Mugan'
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam