For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവധിയാഘോഷങ്ങള്‍ക്കായി കാമുകനൊപ്പം ഗ്രീസിലേക്ക് പറന്ന് ലേഡി സൂപ്പര്‍സ്റ്റാര്‍! വൈറലായി ചിത്രങ്ങള്‍

  |

  തെന്നിന്ത്യയില്‍ ആരാധകര്‍ ഒന്നടങ്കം ഏറെയിഷ്ടപ്പെടുന്ന താരജോഡികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരുവരും പ്രണയത്തിലായതു മുതല്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്. ലേഡി സൂപ്പര്‍സ്റ്റാറിന്റെയും കാമുകന്റെയും പുതിയ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

  ഉപ്പും മുളകും: നീലു ഇല്ലാത്തത്തിനാല്‍ വിശന്നുവലഞ്ഞ് മക്കള്‍! സൂത്രപ്പണി പറഞ്ഞുകൊടുത്ത് ജയന്തന്‍

  പ്രണയത്തിനിടയിലും ഇരുവരുടെയും കല്യാണം എപ്പോള്‍ നടക്കുമെന്ന് എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യമാണ്. എന്നാല്‍ സിനിമത്തിരക്കുകളുമായി പോവുന്നതിനിടെ അടുത്ത് തന്നെ വിവാഹം ഉണ്ടാകില്ലെന്നു തന്നെയാണ് അറിയുന്നത്. ഇതിനിടെ അവധിയാഘോങ്ങള്‍ക്കായി വിദേശത്തേക്ക് പോയ താരജോഡികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.

  നയന്‍സും വിഘ്‌നേഷും

  നയന്‍സും വിഘ്‌നേഷും

  തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയായി മാറിയ പ്രണയം കൂടിയായിരുന്നു നയന്‍സും വിഘ്‌നേഷും തമ്മിലുളളത്. പരസ്പരം പിന്തുണച്ചും ഒപ്പം നിന്നുമാണ് ഇരുവരും മുന്നോട്ടുപോവാറുളളത്. വിഘ്‌നേഷ് ശിവന്റെ രണ്ടാമത്തെ ചിത്രമായ നാനും റൗഡി താനില്‍ നയന്‍താരയായിരുന്നു നായികാ വേഷത്തില്‍ എത്തിയിരുന്നത്. വിജയ് സേതുപതി നായകനായി എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തിരുന്നു.

  പുതിയ വിശേഷങ്ങള്‍

  പുതിയ വിശേഷങ്ങള്‍

  നാനും റൗഡി താന്‍ എന്ന സിനിമയ്ക്കു ശേഷമാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം എല്ലാവരും ഉറപ്പിച്ചിരുന്നത്. ഒരുമിച്ച് ചലച്ചിത്ര അവാര്‍ഡ് ചടങ്ങുകളില്‍ പങ്കെടുത്തും ഹോളിഡേ ആഘോഷിച്ചുമാണ് ഇരുവരും പ്രണയം പുറത്തുപറഞ്ഞത്. നയന്‍താരയെക്കുറിച്ച് വിഘ്‌നേഷ് ശിവന്‍ പറയാറുളള കാര്യങ്ങളെല്ലാം ശ്രദ്ധേയമാവാറുണ്ട്.

  രണ്ട് സിനിമകളില്‍ വിജയിച്ചതിലൂടെ

  രണ്ട് സിനിമകളില്‍ വിജയിച്ചതിലൂടെ

  നിലവില്‍ രണ്ട് സിനിമകളില്‍ വിജയിച്ചതിലൂടെ തമിഴകത്ത് വീണ്ടും തിളങ്ങിനില്‍ക്കുകയാണ് വിഘ്‌നേഷ് ശിവന്‍. നയന്‍താരയാകട്ടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവി കെെവിടാതെ ഒപ്പം ചേര്‍ത്തുകൊണ്ട് തന്നെ മുന്നേറുന്നു. സിനിമാത്തിരക്കുകള്‍ക്കിടെയിലും ഒരുമിച്ച് ചിലവഴിക്കുന്നതിന് സമയം കണ്ടെത്താറുമുണ്ട് താരജോഡികള്‍.

  ഇത്തവണ ഗ്രീസിലേക്കാണ്

  കഴിഞ്ഞ ദിവസമായിരുന്നു അവധിയാഘോഷത്തിനായി നയന്‍സും വിഘ്‌നേഷ് ശിവനും വിദേശത്തേക്ക് പോയത്. ഇത്തവണ ഗ്രീസിലേക്കാണ് ഇരുവരും പോയിരിക്കുന്നത്. വിഘ്‌നേഷ് ശിവന്‍ തന്നെയായിരുന്നു ഈ വിവരം പുറത്തുവിട്ടിരുന്നത്. ഗ്രീസിനടുത്തുളള സാന്‍ഡോരിനിയിലാണ് ഇരുവരും ഇപ്പോഴുളളത്. നയന്‍താരയുടെ പുതിയ ചിത്രത്തിന്റെ റിലീസിനു മുന്‍പായിട്ടാണ് താരജോഡികള്‍ വിദേശത്തേക്ക് പോയത്.

  പുതിയ സിനിമകള്‍

  ജൂണ്‍ 14നാണ് നയന്‍താരയുടെ കൊലയുതിര്‍ കാലം എന്ന ചിത്രം പുറത്തിറങ്ങുന്നത്. കൊലയുതിര്‍ കാലത്തിനുപുറമെ ദളപതി 63, ദര്‍ബാര്‍, സൈര നരസിംഹ റെഡ്ഡി, മലയാളത്തില്‍ ലവ് ആക്ഷന്‍ ഡ്രാമ എന്നീ ചിത്രങ്ങളും നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പുതിയ നിയമം എന്ന സിനിമയ്ക്കു ശേഷമാണ് നടി മലയാളത്തിലേക്ക് വീണ്ടും എത്തുന്നത്.

  മാജിക്കലായുളള ആ പെര്‍ഫോമന്‍സുകള്‍ക്ക് നന്ദി യുവി! യുവരാജ് സിങിന് ആശംസകളുമായി മോഹന്‍ലാല്‍! കാണൂ

  അന്താരാഷ്ട്ര തലത്തില്‍ പുരസ്‌കാരത്തിളക്കവുമായി ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടു! ടൊവിനോയ്ക്കും അവാര്‍ഡ്

  English summary
  nayanthara's holiday with vignesh shivan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X