നയന്‍താര എന്ന യക്ഷിയുടെ പേര് മായ!
തമിഴില്‍ ചുവടുറപ്പിച്ച് നയന്‍താര മുന്നേറുന്നു. സൂര്യയ്‌ക്കൊപ്പം 'മാസ്' എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന് പുറമെ മറ്റൊരു ഹൊറര്‍ ചിത്രകൂടെ നയന്‍സ് തമിഴില്‍ ചെയ്യുന്നുണ്ട്. ചിത്രത്തില്‍ മായ എന്ന് പേരുള്ള യക്ഷിയുടെ വേഷമാണ് നയന്‍താരയ്ക്ക്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
നയന്‍താരയും ഒരു കുട്ടിയും തമ്മിലുള്ള ബന്ധമാണ് ചിത്രം. നവാഗതനായ അശ്വിന്‍ ശരവണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'നൈറ്റ് ഷോ' എന്നാണ് ആദ്യം പേര് നല്‍കിയത്. എന്നാല്‍ യക്ഷിയുടെ പേര് 'മായ' എന്നായതിനാല്‍ സിനിമയ്ക്കും മായ എന്ന് തന്നെ പേരിട്ടു.

ഇന്‍ട്രസ്റ്റിങായ കാര്യം, മായ എന്ന കഥാപാത്രമായി നയന്‍താര ഇത് രണ്ടാം തവണയാണ് സ്‌ക്രീനിലെത്തുന്നത്. ഇതിന് മുമ്പ് അജിത്തിനൊപ്പം ചെയ്ത 'ആരംഭം' എന്ന ചിത്രത്തിലും മായ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ആ പേരില്‍ ഒരു ലക്ക് ഉള്ളതായി അണിയറ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു.
പ്രേതം എന്നത് മിഥ്യാബോധം ആയതുകൊണ്ടും പ്രേതത്തിന്റെ പേര് മായ എന്നായതുകൊണ്ടുമാണ് സിനിമയ്ക്ക് ഈ പേര് തന്നെ തീരുമാനിച്ചത്. മറ്റൊന്ന്, നൈറ്റ് ഷോ എന്ന് കേട്ടാല്‍ കുടുംബ പ്രേക്ഷകരില്‍ മോശം അഭിപ്രായം സൃഷ്ടിയ്ക്കുമെന്നതും പേര് മാറ്റാന്‍ കാരണമാണ്. 'നെടുംചാലൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആരിയാണ് ചിത്രത്തിലെ നായകവേഷത്തിലെത്തുന്നത്.


Click it and Unblock the Notifications











