വിശ്വരൂപത്തോട് മല്‍സരിക്കാനായി കൊലമാവ് കോകില എത്തുന്നു! റിലീസ് തിയ്യതി പുറത്ത്!!
തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര മുഖ്യവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് കൊലമാവ് കോകില. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് നയന്‍സ് എവതരിപ്പിക്കുന്നത്. ആക്ഷന്‍രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രം വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.
മായ, അറം എന്നീ സിനിമകള്‍ക്കു ശേഷം നയന്‍സ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് കൊലമാവ് കോകില. യോഗി ബാബു, ശരണ്യ പൊന്‍വര്‍ണന്‍, ജാക്വലിന്‍, നവീന്‍കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ നയന്‍സിനൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിനുവേണ്ടി സംഗീതമൊരുക്കുന്നത്.

കൊലമാവ് കോകിലയുടെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ശിവകാര്ത്തികേയന്റെ വരികള്‍ക്ക് അനിരുദ്ധ് പാടിയ കല്ല്യാണ വയസ് എന്ന ഗാനമായിരുന്നു ചിത്രത്തിന്റെതായി ഇറങ്ങിയിരുന്നത്. യോഗി ബാബുവും നയന്‍താരയുമായിരുന്നു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. നിമിഷനേരങ്ങള്‍ക്കുളളിലാണ് ഈ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.
ആഗസ്റ്റ് പത്തിനാണ് കൊലമാവ് കോകില തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കമല്‍ഹാസന്റെ ബ്രഹ്മാണ്ട ചിത്രം വിശ്വരൂപം 2വും ഇതേദിവസം തന്നെയാണ് റിലീസ് ചെയ്യുന്നത്. രണ്ടു ചിത്രങ്ങളും പ്രേക്ഷക പ്രതീക്ഷകള്‍ക്കൊത്ത് ഉയരുമോയെന്ന കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍ ഉളളത്. അനിരുദ്ധ് രവിചന്ദറായിരുന്നു തന്റെ ട്വിറ്റര്‍ പേജിലൂടെ കൊലമാവ് കോകിലയുടെ റിലീസ് ഡേറ്റ് അറിയിച്ചിരുന്നത്. റിലീസിങ്ങുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ ഒരു പ്രൊമോ വീഡിയോ കൂടി പങ്കുവെച്ചുകൊണ്ടാണ് അനിരുദ്ധ് രവിചന്ദര്‍ ട്വിറ്റര്‍ പേജില്‍ എത്തിയിരുന്നത്.


Click it and Unblock the Notifications