നയന്‍താര ചിത്രം കൊലയുതിര്‍ കാലത്തിന്റെ റിലീസ് തടഞ്ഞ് ഹൈക്കോടതി! കാരണം ഇങ്ങനെ! കാണൂ

By Midhun Raj

തമിഴകത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെതായി റിലീങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് കൊലയുതിര്‍ കാലം. ജൂണ്‍ 14ന് തിയ്യേറ്ററുകളിലെത്തുമെന്ന് പറഞ്ഞ സിനിമയുടെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. പേരിനെ ചൊല്ലിയുളള പകര്‍പ്പവകാശ തര്‍ക്കത്തെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയാണ് റിലീസ് താല്‍ക്കാലികമായി തടഞ്ഞിരിക്കുന്നത്.

സംവിധായകന്‍ ബാലാജി കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് ജസ്റ്റിസ് കൃഷ്ണരാമസ്വാമിയാണ് റിലീസ് തടഞ്ഞത്. അന്തരിച്ച എഴുത്തുകാരന്‍ സുജാത രംഗരാജന്‍ എഴുതിയ നോവലിന്റെ പേരാണ് കൊലയുതിര്‍കാലം. ഈ നോവലിന്റെ പകര്‍പ്പവകാശം സംവിധായകന്‍ ബാലാജി കുമാറാണ് വാങ്ങിയിരുന്നത്.

kolayuthir kalam

സുജാത രംഗരാജന്റെ ഭാര്യയില്‍ നിന്നും 10ലക്ഷം രൂപയ്ക്ക് പകര്‍പ്പവാകാശം സ്വന്തമാക്കിയതായി സംവിധായകന്‍ പറഞ്ഞിരുന്നു. തന്റെ അനുമതി കൂടാതെ പേര് ഉപയോഗിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംവിധായകന്‍ ഹര്‍ജി നല്‍കിയിരുന്നത്. തുടര്‍ന്ന് സിനിമയുടെ റിലീസ് കോടതി തടയുകയായിരുന്നു.

ചക്രി ടോലേട്ടിയാണ് നയന്‍താരയുടെ കൊലയുതിര്‍ കാലം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമ റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. നയന്‍താരയ്‌ക്കൊപ്പം പ്രതാപ് പോത്തന്‍, ഭൂമിക ചൗള, രോഹിണി തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. മിസ്റ്ററി ത്രില്ലര്‍ ചിത്രമായിട്ടാണ് സംവിധായകന്‍ കൊലയുതിര്‍ കാലം ഒരുക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X