നയന്‍താര തലയിലൊരു തട്ടമിട്ടാല്‍ ഇത്രയും മൊഞ്ച് വരുമോ? നന്ദി പറയാന്‍ പോയതാണെന്ന് ആരാധകര്‍!!
തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. അടുത്തിടെ സംവിധായകന്‍ വിഘ്‌നേശ് ശിവനുമായുള്ള വിവാഹത്തെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ നയന്‍സിനെ മനോഹരമായ ഒരു ചിത്രം വൈറലായിരിക്കുകയാണ്.
അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രം നയന്‍താര തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്. കറുത്ത നിറമുള്ള വസ്ത്രം ധരിച്ച നയന്‍സ് ഷോള്‍ തലയിലിട്ട് ഒരു മൊഞ്ചത്തിക്കുട്ടിയായിരിക്കുകയാണ്. നടി വലിയൊരു നന്ദി പറയാന്‍ അവിടെ പോയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നയന്‍സിന്റെ പുതിയ ലുക്ക്
ഏറ്റവും പുതിയ ലുക്കിലുള്ള ചിത്രവുമായി തെന്നിന്ത്യയിലെ സൂപ്പര്‍ നടി നയന്‍താര ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ നടി തന്നെയാണ് ചിത്രം പുറത്ത് വിട്ടത്.

മൊഞ്ചത്തിക്കുട്ടിയായി..
കറുത്ത നിറമുള്ള വസ്ത്രം ധരിച്ച നയന്‍സ് തലയില്‍ തട്ടമിട്ട് ഒരു മൊഞ്ചത്തിക്കുട്ടിയായിരിക്കുകയാണ്. നടിയുടെ നിറത്തിന് കറുപ്പ് നിറമുള്ള വസ്ത്രം നന്നായി ചേരുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

അമൃത്സറില്‍ നിന്നും
അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രമാണിത്. നയന്‍സിന്റെ പിന്നില്‍ അത് കാണുന്നുമുണ്ട്. എന്നാല്‍ നടി വലിയൊരു നന്ദി പറയാന്‍ വേണ്ടിയാണ് അവിടെ പോയതാണെന്നാണ് സ്ഥിതികരിക്കാത്ത റിപ്പോര്‍ട്ടുകളുള്ളത്.

ആവശ്യം ഇതായിരുന്നു..
നയന്‍താര നായികയായി അഭിനയിച്ച അരം എന്ന സിനിമയുടെയും നടിയുടെ കാമുകന്‍ എന്ന് വിശേഷിപ്പിക്കുന്ന സുഹൃത്തും സംവിധായകനുമായ വിഘ്‌നേശ് ശിവന്റെ താനാ സേര്‍ന്ത കൂട്ടം എന്നീ സിനിമകളുടെ വിജയത്തിന് നന്ദി പറയാനാണ് അവിടെ പോയതെന്നാണ് പറയുന്നത്.

കളക്ടറായി നയന്‍സ്
അരം എന്ന സിനിമയില്‍ ജില്ലാ കളക്ടറുടെ വേഷത്തിലായിരുന്നു നയന്‍സ് അഭിനയിച്ചിരുന്നത്. തമിഴ്‌നാട്ടില്‍ നടക്കുന്ന ചില സാമൂഹിക പ്രശ്‌നങ്ങളെ ആസ്പമാക്കി നിര്‍മ്മിച്ച സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു കിട്ടിയിരുന്നത്.

താനാ സേര്‍ന്ത കൂട്ടം
സൂര്യയെ നായകനാക്കി വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു താനാ സേര്‍ന്ത കൂട്ടം. കീര്‍ത്തി സുരേഷ് നായികയായി അഭിനയിച്ച സിനിമ പൊങ്കല്‍ റിലീസായി ജനുവരി 12 നായിരുന്നു തിയറ്ററുകളിലേക്കെത്തിയത്.

കാമുകനും കാമുകിയും
വിഘ്‌നേശും നയന്‍സും പ്രണയിതാക്കളാണെന്നുള്ള കാര്യം രഹസ്യമായ പരസ്യമാണ്. ഇരുവരും രഹസ്യമായി വിവാഹം കഴിച്ചെന്നും കഴിക്കാന്‍ പോവുകയാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇരുവരും അക്കാര്യം ഇനിയും പുറത്ത് വിട്ടിട്ടില്ല.

ചിത്രങ്ങള്‍
താരങ്ങള്‍ പിറന്നാള്‍ ആഘോഷത്തിനും യാത്ര പോവുന്നതും ഒന്നിച്ചാണ്. ആ ചിത്രങ്ങള്‍ നയന്‍താര തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു. ഇതോടെയാണ് ആരാധകര്‍ ഗോസിപ്പുമായി രംഗത്തെത്തിയത്.


Click it and Unblock the Notifications