നയന്‍താരയുടെ മൂക്കുത്തി അമ്മന്‍ ഫസ്റ്റ്‌ലുക്ക്! ആക്ഷേപ ഹാസ്യ ചിത്രവുമായി ആര്‍ ജെ ബാലാജി
തമിഴില്‍ തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായി മുന്നേറുന്ന താരമാണ് നയന്‍താര. ലേഡീ സൂപ്പര്‍സ്റ്റാറിന്റെതായി പുറത്തിറങ്ങാറുളള ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. നയന്‍സിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് മൂക്കുത്തി അമ്മന്‍. തമിഴിലെ ഹാസ്യ താരം ആര്‍ജെ ബാലാജി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

നയന്‍താര ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. നയന്‍സ് ടൈറ്റില്‍ റോളിലെത്തുന്ന സിനിമ ആക്ഷേപ ഹാസ്യ ചിത്രമായിട്ടാണ് സംവിധായകന്‍ എടുക്കുന്നത്. ആര്‍ജെ ബാലാജിക്കൊപ്പം എന്‍ജെ ശരവണനും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്.
വേല്‍സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ.ഇസരി കെ ഗണേഷാണ് മൂക്കൂത്തി അമ്മന്‍ നിര്‍മ്മിക്കുന്നത്. സംവിധാനത്തിന് പുറമെ സിനിമയില്‍ അഭിനേതാവായും ആര്‍ ജെ ബാലാജി എത്തുന്നു. നയന്‍താരയ്‌ക്കൊപ്പം ഇന്ദുജ, ഉര്‍വ്വശി തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. രജനീകാന്തിന്റെ ദര്‍ബാറാണ് നയന്‍താരയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നെട്രികണ്‍, അണ്ണാത്തെ തുടങ്ങിയവയാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റു ചിത്രങ്ങള്‍.


Click it and Unblock the Notifications