ദേവിയായി നയന്‍താരയുടെ മേക്കോവര്‍! തരംഗമായി ലൊക്കേഷന്‍ ചിത്രങ്ങള്‍

By Midhun Raj

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചി്ത്രമാണ് മൂക്കുത്തി അമ്മന്‍. തമിഴിലെ ഹാസ്യ താരം ആര്‍ജെ ബാലാജി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിനിമയുടെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. ആര്‍ജെ ബാലാജി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ മൂക്കുത്തി അമ്മന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

nayanthara

നയന്‍താര ദേവി വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയുടെ ഫസ്റ്റ്, സെക്കന്‍ഡ് ലുക്ക് പോസ്റ്ററുകള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. നയന്‍സ് ടൈറ്റില്‍ റോളിലെത്തുന്ന സിനിമ ആക്ഷേപ ഹാസ്യ ചിത്രമായിട്ടാണ് സംവിധായകന്‍ എടുക്കുന്നത്. ആര്‍ജെ ബാലാജിക്കൊപ്പം എന്‍ജെ ശരവണനും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്.

വേല്‍സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ.ഇസരി കെ ഗണേഷാണ് മൂക്കൂത്തി അമ്മന്‍ നിര്‍മ്മിക്കുന്നത്. സംവിധാനത്തിന് പുറമെ സിനിമയില്‍ അഭിനേതാവായും ആര്‍ ജെ ബാലാജി എത്തുന്നു. നയന്‍താരയ്ക്കൊപ്പം ഇന്ദുജ, ഉര്‍വ്വശി തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

മുന്‍പ് നാനും റൗഡി താനും എന്ന ചിത്രത്തില്‍ നയന്‍താരയും ആര്‍ജെ ബാലാജിയും ഒന്നിച്ചഭിനയിച്ചിരുന്നു. നയന്‍സിന്റെ കാമുകന്‍ വിഘ്‌നേഷ് ശിവനായിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. വിജയ് സേതുപതി നായകനായ ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു നയന്‍സിനൊപ്പം ആര്‍ജെ ബാലാജിയും കാഴ്ചവെച്ചത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

മൂക്കുത്തി അമ്മന് മുന്‍പ് എല്‍കെജി എന്നൊരു ചിത്രം ആര്‍ജെ ബാലാജിയുടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആക്ഷേപ ഹാസ്യ ചിത്രമായിട്ടാണ് എല്‍കെജിയും ഒരുക്കിയിരുന്നത്. രജനീകാന്തിന്റെ ദര്‍ബാറാണ് നയന്‍താരയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നെട്രികണ്‍, അണ്ണാത്തെ തുടങ്ങിയവയാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റു ചിത്രങ്ങള്‍. കൂടാതെ വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും നയന്‍താരയാണ് നായികാ വേഷത്തില്‍ എത്തുന്നത്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X