മൂക്കുത്തി അമ്മനായി ത്രിശൂലമേന്തി നയന്‍താര, ആര്‍ജെ ബാലാജി ചിത്രത്തിന്റെ ട്രെയിലര്‍

By Midhun Raj

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടൈ എറ്റവും പുതിയ ചിത്രം മൂക്കുത്തി അമ്മന്‍ ട്രെയിലര്‍ തരംഗമാവുന്നു. തമിഴിലെ ഹാസ്യ താരം ആര്‍ജെ ബാലാജി ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ആള്‍ദൈവങ്ങളെയും, മതങ്ങളെ ചുറിപ്പറ്റിയുളള അന്ധവിശ്വാസങ്ങളെയും, മതത്തെയും രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെയും ഹാസ്യത്തിന്റെ ഭാഷയിലൂടെ വിമര്‍ശിക്കുന്ന ചിത്രമാണ് മൂക്കുത്തി അമ്മന്‍. സംവിധായകനായ ആര്‍ജെ ബാലാജി തന്നെയാണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് നയന്‍സ് അവതരിപ്പിക്കുന്നത്.

urvashi

ഇവര്‍ക്കൊപ്പം നടി ഉര്‍വ്വശിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 2 മിനുട്ട് 30 സെക്കന്റ് ദൈര്‍ഘ്യമുളള ട്രെയിലറാണ് മൂക്കുത്തി അമ്മന്റെതായി പുറത്തിറങ്ങിയത്. ഡിസ്നി ഹോട്ട്‌സ്റ്റാറിലൂടെ നവംബര്‍ 14നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. നയന്‍താരയുടെ ഇത്തവണത്തെ ദീപാവലി റിലീസ് ചിത്രം കൂടിയാണ് മൂക്കുത്തി അമ്മന്‍. ആര്‍ജെ ബാലാജിക്കൊപ്പം എന്‍ജെ ശരവണനും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. വേല്‍സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ.ഇസരി കെ ഗണേഷാണ് മൂക്കൂത്തി അമ്മന്‍ നിര്‍മ്മിക്കുന്നത്. സംവിധാനത്തിന് പുറമെ സിനിമയില്‍ അഭിനേതാവായും ആര്‍ ജെ ബാലാജി എത്തുന്നു.

മുന്‍പ് നാനും റൗഡി താനും എന്ന ചിത്രത്തില്‍ നയന്‍താരയും ആര്‍ജെ ബാലാജിയും ഒന്നിച്ചഭിനയിച്ചിരുന്നു. നയന്‍സിന്റെ കാമുകന്‍ വിഘ്നേഷ് ശിവനായിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. വിജയ് സേതുപതി നായകനായ ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു നയന്‍സിനൊപ്പം ആര്‍ജെ ബാലാജിയും കാഴ്ചവെച്ചത്. തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

മൂക്കുത്തി അമ്മന് മുന്‍പ് എല്‍കെജി എന്നൊരു ചിത്രം ആര്‍ജെ ബാലാജിയുടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആക്ഷേപ ഹാസ്യ ചിത്രമായിട്ടാണ് എല്‍കെജിയും ഒരുക്കിയിരുന്നത്. രജനീകാന്തിന്റെ ദര്‍ബാറാണ് നയന്‍താരയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നെട്രികണ്‍, അണ്ണാത്തെ തുടങ്ങിയവയാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റു ചിത്രങ്ങള്‍. കൂടാതെ വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും നയന്‍താരയാണ് നായികാ വേഷത്തില്‍ എത്തുന്നത്.

വീഡിയോ

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X