For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രതിഫലക്കാര്യം പറഞ്ഞ് നയൻതാര വന്നില്ല; പകരമെത്തിയ തമന്ന കൊണ്ട് പോയത് നയൻസിന്റെ മാർക്കറ്റും!

  |

  തെന്നിന്ത്യൻ സിനിമകളിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻതാര. 38 കാരിയായ നയൻ ഇതിനകം കരിയറിൽ നേടിയെടുത്ത നേട്ടങ്ങൾ സിനിമാ ലോകത്തെ തന്നെ അമ്പരപ്പിക്കുന്നതാണ്. 5 കോടി മുതൽ 10 കോടി വരെ പ്രതിഫലം കൈ പറ്റുന്ന നയൻതാര ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യൻ നടിയാണ്. സിനിമകൾക്ക് പുറമെ പരസ്യ വരുമാനവും നയൻസിനെ സമ്പന്നയാക്കുന്നു.

  രണ്ട് പതിറ്റാണ്ടിനോടടുത്ത് തെന്നിന്ത്യൻ സിനിമകളിൽ‌ നായിക നിരയിൽ നിലനിന്ന നടി തമിഴ് സിനിമാ ലോകത്ത് അപൂർവം ആണ്. സൂപ്പർ സ്റ്റാർ പദവിയിലേക്കുയർന്ന നയൻതാരയ്ക്ക് ഇപ്പോൾ കൈനിറയെ സിനിമകളും വരുന്നു.

  Also Read: പെൺകുട്ടിയാണെങ്കിൽ അമ്മമാർ സ്ട്രിക്റ്റ് ആവണം; മകൾക്ക് അക്കാര്യങ്ങൾ എല്ലാം പറഞ്ഞ് കൊടുത്തിട്ടുണ്ട്: മഞ്ജു പിള്ള

  2003ൽ മനസ്സിനെക്കരെ എന്ന സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെ ആണ് നയൻതാരയ സിനിമാ ലോകത്തേക്ക് കടന്ന് വരുന്നത്. മലയാളത്തിൽ വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ്, രാപ്പകൽ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച് നയൻ പെട്ടെന്ന് തന്ന തമിഴ്, തെലുങ്ക് സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

  തമിഴിലും തെലുങ്കിലും മുൻ നിര നായിക നടിയാണ് നയൻതാര മാറി. താരമായി മാറിയ ശേഷം ബോഡി​ഗാർഡ്, ഇലക്ട്ര, പുതിയ നിയമം, നിഴൽ തുടങ്ങിയവയാണ് മലയാളത്തിൽ ചെയ്ത സിനിമകൾ. അൽഫോൻസ് പുത്രന്റെ ​ഗോൾഡ് ആണ് മലയാളത്തിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

  Also Read: താളം പിടിക്കാൻ പോലും ഭർത്താവ് സമ്മതിച്ചില്ല; ​ഞാനൊരുപാട് കരഞ്ഞു; വികാരഭരിതയായി ​ഗൗതമിയും

  ഇപ്പോഴിതാ നയൻതാരയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകൻ ലിം​ഗുസ്വാമി. ആനന്ദം, റൺ, സണ്ടക്കോഴി, പയ്യ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തത് ഇദ്ദേഹമാണ്. കാർത്തിയും തമന്നയും ആയിരുന്നു പയ്യയിലെ നായകനും നായികയും. വൻ ഹിറ്റായിരുന്നു സിനിമ. കാർത്തിയുടെ തുടക്ക കാലത്ത് ചെയ്ത് സിനിമ ആണിത്. സിനിമയിലേക്ക് ആദ്യം നായിക ആയി തീരുമാനിച്ചിരുന്നത് നയൻതാരെ ആയിരുന്നു. എന്നാൽ നയൻതാര ഈ സിനിമ ചെയ്യാൻ തയ്യാറായില്ലെന്ന് സംവിധായകൻ പറയുന്നു.

  പ്രതിഫലത്തിൽ അഭിപ്രായ വ്യത്യാസമുള്ളതിനാലാണത്രെ നയൻതാര ഈ സിനിമയിൽ അഭിനയിക്കാഞ്ഞത്. ഇതോടെയാണ് നയൻതാരയ്ക്ക് പകരം തമന്ന സിനിമയിലേക്കെത്തിയത്. തമന്ന അന്ന് തമിഴ് സിനിമയിൽ കരിയർ വളർത്തി വരികയുമായിരുന്നു. പയ്യ ഹിറ്റായതോടെ തമന്നയുടെ കരിയർ ​ഗ്രാഫും ഉയർന്നു.

  കാർത്തിയുടെ ഹിറ്റ് ജോഡി ആയ തമന്ന പിന്നീട് സിരുത്തൈ ഉൾപ്പെടെയുള്ള സിനിമകളിൽ കാർത്തിക്കൊപ്പം വീണ്ടും അഭിനയിച്ചു. അക്കാലഘട്ടത്തിൽ ഏറ്റവും തിരക്കുള്ള നായികയായി തമന്ന മാറി.

  ​ഗോഡ്ഫാദർ, ​ഗോൾ‌ഡ് എന്നിവയാണ് ഒടുവിൽ പുറത്തിറങ്ങിയ നയൻതാര ചിത്രങ്ങൾ. രണ്ട് സിനിമയും പ്രതീക്ഷിച്ച പോലെ ശ്രദ്ധിക്കപ്പെട്ടിട്ടില്ല. നയൻതാരയ്ക്ക് പെർഫോം ചെയ്യാൻ മാത്രം ഒന്നും ​ഗോൾഡിൽ ഇല്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. ഏറെക്കുറെ ഒരു കാമിയോ റോളിലെ പോലെയേ നയൻസിനെ സിനിമയിൽ കാണാനും പറ്റുന്നുള്ളൂ. കഴിഞ്ഞ രണ്ട് വർഷത്തോളമായി കരിയറിൽ വലിയൊരു ഹിറ്റ് നയൻതാരയ്ക്ക് ലഭിച്ചിട്ടില്ല.

  മുക്കൂത്തി അമ്മൻ, നെട്രിക്കൺ തുടങ്ങിയ സിനിമകൾക്കെല്ലാം സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചത്. അതിനാൽ തന്നെ ഒരു ഹിറ്റ് സിനിമ ലഭിക്കേണ്ടത് നയൻതാരയുടെ കരിയർ ​ഗ്രാഫിനും അത്യാവശ്യം ആയിരിക്കുകയാണ്. കണക്ട് ആണ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നയൻതാര ചിത്രം. ത്രില്ലർ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയുടെ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു, ജവാൻ എന്ന സിനിമയും പുറത്തിറങ്ങാനുണ്ട്.

  Read more about: nayanthara
  English summary
  Nayanthara's Rejection To Paiyaa Movie Opened A Door For Tamannah; Director Linguswami Reveals
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X