ചിമ്പുവിന് നായികയാകാന്‍ നയന്‍സിന് ഒന്നേകാല്‍ കോടി!
ജീവിതത്തിലെ വേലിയേറ്റവും ഇറക്കവും പലതവണ അനുഭവിച്ചറിഞ്ഞ നയയന്‍താര മികച്ച ചിത്രങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്, അഭിനയിച്ച ആരംഭം, രാജറാണി പോലുള്ള ചിത്രങ്ങള്‍ വിജയം മാത്രമായപ്പോള്‍ നിര്‍മാതാക്കളും സംവിധായകരും വീണ്ടും നയന്‍സിന്റെ പിന്നാലെയായി.
അക്കൂട്ടതില്‍ പഴയ കാമുകന്‍ ചിമ്പുവിനൊപ്പം അഭിനയിക്കാനും വന്നു ഒരവസരം. പക്ഷെ പഴയതൊന്നും മറക്കാത്ത നയന്‍സ് അതിന് കൂട്ടാക്കിയില്ല. ചിമ്പുവുമായി പ്രണയത്തിലായിരുന്ന നയന്‍ ഒരു ചുംബന രംഗം ഇന്റര്‍നെറ്റ് ലോകത്ത് വൈറലായതോടെയാണ് ആ പ്രണയത്തിന്റെ അധ്യായം അടച്ചുവച്ചത്.

പക്ഷെ ബോളിവുഡ് താരങ്ങളായ റണ്‍ബീര്‍ കപൂറിന്റെയും ദീപിക പദുക്കോണിന്റെയും പ്രണയകഥയെ ചൂണ്ടിക്കാട്ടി സംവിധായകന്‍ വീണ്ടും നയന്‍താരയില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. ശക്തമായ ഒരു പ്രണയം പിരിഞ്ഞിട്ടും റണ്‍ബീറും ദീപികയും ഒരുപാട് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിക്കുകയും വിജയ്ക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ അവരുടെ പിണക്കത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല.
കുറെ ചിന്തിച്ചതിന് ശേഷം സയന്‍സ് 'യെസസ്' പറഞ്ഞു. അങ്ങനെ ചിമ്പുവിന്റെ നായികയായി പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ നയന്‍സ് ഒരുക്കല്‍ കൂടെ പ്രത്യക്ഷപ്പെടും. പക്ഷെ ഇവിടെ ഞെട്ടിക്കുന്നത് നയന്‍സിന്റെ പ്രതിഫലമാണ്.
ഒന്നേകാല്‍ കോടി രൂപയാണ് ചിമ്പുനായകനാകുന്ന ചിത്രത്തില്‍ നയന്‍ താര വാങ്ങുന്ന പ്രതിഫലം. തമിഴ് സിനിമയില്‍ നായികമാര്‍ക്ക് ലഭിക്കുന്ന ഏറ്റവും കൂടിയ പ്രതിഫലമാണിത്. യെന്തിരന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് ഐശ്വര്യ റായി ഇതിലും കൂടുതല്‍ പണം വാങ്ങിയെങ്കിലും ഐശ്വര്യ തമിഴ് നടിമാരുടെ ഗണത്തില്‍ പെടുന്നില്ല. എന്തായാലും നഷ്ടമായ താരറാണി പദം തിരികെ പിടിക്കാനുള്ള ഒരുക്കത്തിലാണ് നയന്‍സ്


Click it and Unblock the Notifications