കാമുകന് വേണ്ടി കേക്ക് ഒരുക്കുന്ന തിരക്കിലാണ് നയൻതാര! ഗോവയിലെ വിക്കിയുടെ പിറന്നാൾ ആഘോഷം
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. ഇവരുടെ പ്രണയകഥ പ്രേക്ഷകരുടെ ഇടയിൽ പരസ്യമായ രഹസ്യമാണ്. തെന്നിന്ത്യൻ പ്രേക്ഷകരും സിനിമാലോകവും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഈ താര വിവാഹത്തിനായി. ഇന്നലെ വിഘ്നേഷ് ശിവന്റെ 34ാം പിറന്നാൾ ആയിരുന്നു. സന്തോഷങ്ങളെല്ലാം ഒരുമിച്ച് ആഘോഷിക്കാറുള്ള നയൻസും വിഘ്നേഷും പിറന്നാളും ഒന്നാച്ചായിരുന്നു ആഘോഷിച്ചത്.
കുടുബാംഗങ്ങൾക്കൊപ്പം ഗോവയിലാണ് താരങ്ങൾ ഇപ്പോഴുളളത്. വിക്കിയുടെ പിറന്നാൾ ആഘോഷവും ഗോവയിൽ വെച്ചായിരുന്നു. ഇപ്പോഴിത പ്രിയപ്പെട്ട സംവിധായകന്റെ പിറന്നാൾ ആഘോഷം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നയൻതാരയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിക്കിയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ പുറത്തു വന്നിരിക്കുന്നത്

പിറന്നാൾ ദിനത്തിൽ നയൻസിനോടൊപ്പമുള്ള ചിത്രം വിഘ്നേഷ് പങ്കുവെച്ചിരുന്നു. ദൈവാനുഗ്രഹം കൊണ്ടും എല്ലാവരുടേയും പ്രാർത്ഥന കൊണ്ടും തങ്ങൾ സന്തോഷത്തോടെ ഇരിക്കുന്നു. എന്ന് കുറിച്ച് കൊണ്ടാണ് വിഘ്നേഷ് നയൻസിനോടൊപ്പമുളള ചിത്രം പങ്കുവെച്ചത്. ജനലിന്റെ അരുകിൽ നിൽക്കുന്ന ചിത്രമായിരുന്നു വിഘ്നേഷ് പങ്കുവെച്ചത്. നല്ല സമയം ഇപ്പോൾ തുടങ്ങുന്നു എന്ന് എഴുതിയിരിക്കുന്ന ടി ഷർട്ടായിരുന്ന പുറന്നാളുകാരൻ ധരിച്ചിരിക്കുന്നത്. ഈ ചിത്രം നയൻതാരയും ഇൻസ്റ്റഗ്രാം സ്റ്റോറിയായി ചേർത്തിട്ടുണ്ട്.

കാമുകൻ വിഘ്നേഷിന്റെ പിറന്നാൾ ആഘോഷത്തിന് മുൻകൈ എടുത്തത് ലേഡി സൂപ്പർസ്റ്റാർ നയൻതാര തന്നെയായിരുന്നു. വിഘ്നേഷിന് വേണ്ടി കേക്ക് ഒരുക്കിയത് നയൻസ് തന്നെയായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഹാപ്പി ബെർത്ത് ഡേ വിക്കി എന്ന് എഴുതിയ അതിമനോഹരമായ കേക്കായിരുന്നു മുറിച്ചത്. വിഘ്നേഷിന്റെ പിറന്നാളിന് ഉഗ്രൻ പാർട്ടിയായിരുന്നു നയൻസ് സംഘടിപ്പിച്ചത്.

കുടുംബത്തിനോടൊപ്പമായിരുന്നു വിഘ്നേഷിന്റെ പിറന്നാൾ. അമ്മമാർക്കൊപ്പം ഇരുവരും ഗോവയിലാണിപ്പോഴുളളത്. താരങ്ങളുടെ അവധി ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കാൻഡോലിം ബീച്ചിൽ നിന്നുള്ള നയൻതാരയുടേയും വിഘ്നേഷിന്റെ അമ്മ മീനാ കുമാരിയുടേയും ചിത്രങ്ങളായിരുന്നു സംവിധായകൻ പങ്കുവെച്ചത്.
തുവെള്ള ഗൗണിൽ അതിവ സുന്ദരിയായി പൂന്തോട്ടത്തിൽ നിൽക്കുന്ന നയൻസിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറവലായിരുന്നു.

ദിവസങ്ങൾക്ക് മുൻപായിരുന്നു നയൻസിന്റെ അമ്മയുടെ പിറന്നാൾ. അമ്മായിഅമ്മയ്ക്ക് ഗംഭീര പിറന്നാൾ സർപ്രൈസ് പാർട്ടിയായിരുന്നു വിഘ്നേഷ് നൽകിയത്. നയൻസിനോടൊപ്പം കേക്ക് മുറിക്കുന്ന ചിത്രവും വിഘി പങ്കുവച്ചിരുന്നു, പ്രിയപ്പെട്ട അമ്മുവിന് പിറന്നാൾ ആശംസകൾ എന്ന് കുറിച്ച് കൊണ്ടായിരുന്നു വിഘ്നേഷ് ചിത്രം പങ്കുവെച്ചത്.
Recommended Video

ഇത്തവണ കേരളത്തിൽ അമ്മയ്ക്കൊപ്പമായിരുന്നു നയൻസിന്റേയും വിഘ്നേഷിന്റേയും ഓണം. അമ്മയ്ക്കൊപ്പമുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. കേരള സാരിയിൽ അതീവ സുന്ദരിയായുള്ള നയൻസിനറെ ചിത്രങ്ങളായിരുന്നു ഓണം സ്പെഷലായി വിഘേനേഷ് പങ്കുവെച്ചത്. ലോക്ക് ഡൗൺ ആയതോടെ ഏറെ നാളുകളായി നയൻസും വിഘ്നേഷും ചെന്നൈയിലായിരുന്നു. സ്പെഷ്യൽ പ്രൈവറ്റ് ചാർട്ടേഡ് ജെറ്റിലായിരുന്നു ഇരുവരും കൊച്ചിയിൽ എത്തിയത്. ഇവടെ നിന്നാണ് പിന്നീട് കുടുംബസമേതം ഗേവയ്ക്ക് പോയത്..


Click it and Unblock the Notifications