നയന്‍താരയ്ക്ക് ലഭിച്ച ഭാഗ്യമാണ് വിഘ്‌നേഷ് ശിവന്‍! ഈ ചിത്രങ്ങള്‍ പറയും എല്ലാം
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ട താരജോഡികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. പ്രണയത്തിലായതുമുതല്‍ ഇരുവരുടെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. സിനിമയിലെത്തി വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും ലേഡീ സൂപ്പര്‍സ്റ്റാറായാണ് നയന്‍താര തിളങ്ങിനില്‍ക്കുന്നത്. നാനും റൗഡി താന്‍ ചിത്രീകരണ സമയത്തായിരുന്നു നയനും വിഘ്‌നേഷും തമ്മില്‍ പ്രണയത്തിലായത്.

പിന്നാലെ ഇരുവരുമൊന്നിച്ചുളള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. വിഘ്‌നേഷ് ശിവനാണ് നയന്‍സിനൊപ്പമുളള ചിത്രങ്ങള്‍ കൂടുതലായി പോസ്റ്റ് ചെയ്യാറുളളത്.
നയന്‍താരയുടെയും വിഘ്‌നേഷിന്റെയും പഴയ ചിത്രങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കഴിഞ്ഞ വര്‍ഷം ഇരുവരുമൊന്നിച്ച് വിദേശ യാത്ര നടത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് വീണ്ടം തരംഗമായിരിക്കുന്നത്. ചിത്രങ്ങള്‍ കണ്ട് ഇരുവരും തമ്മില്‍ നല്ല കെമിസ്ട്രിയാണെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം നയന്‍താരയെക്കുറിച്ച് മുന്‍പ് വിഘ്‌നേഷ് പറഞ്ഞ കാര്യങ്ങളെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു.
വളരെയധികം പ്രചോദനം നല്‍കുന്ന ഒരു വ്യക്തിത്വമാണ് നയന്‍താരയെന്നാണ് മുന്‍പ് സംവിധായകന്‍ പറഞ്ഞത്. അത്തരമൊരു വ്യക്തിയെ കണ്ടുമുട്ടിയതില്‍ എനിക്ക് വളരെ സന്തോഷവും അഭിമാനവുമുണ്ട്. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെയെല്ലാം ധൈര്യം സംഭരിച്ചാണ് അവര്‍ കടന്നുവന്നത്. എനിക്ക് അവളുടെ അത്ര ആത്മവിശ്വാസനില ഉണ്ടോ എന്ന് ഉറപ്പില്ല. അവള്‍ വളരെ ശക്തയായ ഒരു വ്യക്തിത്വമാണ്. നയന്‍താരയെക്കുറിച്ച് വിഘ്‌നേഷ് ശിവന്‍ മുന്‍പ് പറഞ്ഞ വാക്കുകളാണിവ.
അതേസമയം തമിഴില്‍ ഇപ്പോഴും കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന താരമാണ് നയന്‍താര. നിരവധി സിനിമകള്‍ നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും നയന്‍താരയാണ് നായികാ വേഷത്തിലെത്തുന്നത്. കാതു വാക്കുല രണ്ട് കാതല്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് വിഘ്‌നേഷ് ശിവന്‍. വിജയ് സേതുപതി നായകവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നയന്‍താരയ്ക്കൊപ്പം സാമന്തയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇക്കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലായിരുന്നു വിഘ്‌നേഷ് ശിവന്‍ സിനിമ പ്രഖ്യാപിച്ചിരുന്നത്.


Click it and Unblock the Notifications