റൊമാന്റിക് ചിത്രങ്ങള്‍ ഇനി വേണ്ടേ വേണ്ട; വിവാഹശേഷം നയന്‍താരയുടെ പുതിയ ഡിമാന്‍ഡ് ഇതാണ്
നയന്‍താര- വിഘ്‌നേഷ് ശിവന്‍ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ആരാധകരുടെ ഇടയില്‍ ഇപ്പോള്‍ വലിയ ചര്‍ച്ച. ഇരുവരുടെയും ഏഴ് വര്‍ഷത്തെ പ്രണയത്തിന്റെ സാക്ഷാത്കാരമായ വിവാഹദിനത്തില്‍ അത്യാഡംബര ചടങ്ങുകള്‍ക്കാണ് ചെന്നൈ മഹാബലിപുരത്തെ റിസോര്‍ട്ട് സാക്ഷ്യം വഹിച്ചത്.
ഷാരൂഖ് ഖാന്‍, കത്രീന കൈഫ്, രജനീകാന്ത്, സൂര്യ, വിജയ്, അജിത്ത് തുടങ്ങി സൂപ്പര്‍ താരങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ടായിരുന്നു വിവാഹച്ചടങ്ങില്‍. മലയാളത്തില്‍നിന്ന് ദിലീപും സത്യന്‍ അന്തിക്കാടുമാണ് വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തത്.

വിവാഹശേഷം ഇന്ന് നയന്‍താരയും വിഘ്‌നേഷ് ശിവനും മാധ്യമങ്ങളെ കണ്ടിരുന്നു. ചെന്നൈയിലെ താജ് ക്ലബ്ബ് ഹൗസ് ഹോട്ടലില്‍ വെച്ച് നടന്ന പ്രസ് മീറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രത്യേക വിരുന്നും ഒരുക്കിയിരുന്നു. ഇതേ ഹോട്ടലില്‍ വെച്ചാണ് കഥ പറയാനായി നയന്‍താരയെ ആദ്യമായി കാണുന്നതെന്ന് വിഘ്‌നേഷ് ശിവന്‍ ഓര്‍ത്തെടുത്തു. കരിയറില്‍ ഇതുവരെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നുവെന്നും പുതിയ ജീവിതത്തിലേക്ക് കടക്കുന്ന തങ്ങളെ ഇനിയും തുടര്‍ന്ന് പിന്തുണയ്ക്കണമെന്നും നയന്‍താരയും വിഘ്‌നേഷ് ശിവനും പറഞ്ഞു.
ഇതിനിടെ സിനിമയിലെ അടുത്ത സുഹൃത്തുക്കള്‍ക്കായി ചെന്നൈയില്‍ വിവാഹസത്കാരവും ഇന്ന് സംഘടിപ്പിച്ചിട്ടുണ്ട്.

അതേസമയം നയന്‍താര വിവാഹജീവിതത്തിലേക്ക് കടന്നുവെങ്കിലും സിനിമാഭിനയത്തിന് ഇടവേള നല്‍കുന്നില്ല. കരിയറും ജീവിതവും ഒരേപോലെ മുന്നോട്ടു കൊണ്ടുപോകാന്‍ വിക്കി തന്നെ പ്രോത്സാഹിപ്പിക്കുമെന്നാണ് നയന്‍താര മുന്‍പ് ചില അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുള്ളത്. പുതിയ ചിത്രങ്ങള്‍ക്കായി കരാര്‍ ഒപ്പിടുന്നതില്‍ തനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലെന്ന് നയന്‍താര തുറന്നുപറഞ്ഞിരുന്നു.
ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാനില്‍ നയന്‍താരയാണ് നായിക. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. ചിരഞ്ജീവി നായകനാകുന്ന ഗോഡ് ഫാദര്‍, ഒരു തമിഴ് ചിത്രം എന്നിവയിലാണ് ഇപ്പോള്‍ നയന്‍താര അഭിനയിക്കുന്നത്.

കമിറ്റ് ചെയ്ത ചിത്രങ്ങള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ ഇനി നയന്‍സ് പുതിയ ചിത്രങ്ങള്‍ക്കായി കരാര്‍ ഒപ്പിടുകയുള്ളൂ. അതേസമയം നയന്‍സ് ഇനി റൊമാന്റിക് സിനിമകളിലോ ഗ്ലാമര്‍ വേഷങ്ങളിലോ അഭിനയിക്കില്ലെന്നാണ് നടിയുടെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കാമ്പുള്ളതും സ്ത്രീ കേന്ദ്രിതവുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകളില്‍ മാത്രമേ താരം ഇനി അഭിനയിക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഭര്‍ത്താവിനൊപ്പം സിനിമാ നിര്‍മ്മാണത്തിലും സംവിധാനത്തിലും നയന്‍താര പങ്കുചേരും.


Click it and Unblock the Notifications