എന്നെ മാറ്റി എടുത്തത് ഈ അനുഭവങ്ങളാണ് !!ആരോടും ഒന്നിനോടും പരാതിയില്ല, നയൻതാര തുറന്നു പറയുന്നു

ജീവിതത്തിൽ നല്ലതും ചീത്തയുമായ അനുഭവങ്ങളുണ്ട്

By Suchithra Mohan

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുളളതും പ്രതിഫലം വാങ്ങുന്ന നടിയാണ് നയൻതാരം. മലായളി പ്രേക്ഷകരും തമിഴ് ജനതയും ഒരു പോലെ നെഞ്ചിലേറ്റി ആരാധക്കുന്ന താരം. തെന്നിന്ത്യയിൽ നായകന്മാരോടൊപ്പം ഒപ്പത്തിനൊപ്പം പിടിച്ചു നിൽക്കുന്നതാരമാണ് നയൻസ്. തൊട്ട പടങ്ങളൊക്കെ സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളാണ്. ഇതെല്ലാമാണ് നയൻസിനെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിന് അർഹയാക്കിയത്.

ആൺ മേൽക്കേയ്മ നിലനിൽക്കുന്ന മേഖലയാണ് സിനിമയെന്നു നടന്മാർക്ക് ശേഷമാണ് നയികമാരെ പരിഗണിക്കുക എന്ന ചീത്ത പേര് നിലക്കുമ്പോഴാണ് നയൻസിന്റെ ചിത്രങ്ങൾ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി ഒടുന്നത്. ഏറ്റവും ഒടുവിൽ പറത്തു വന്ന ഇമൈക്ക നൊടികൾ തെന്നിന്ത്യയിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. നയൻസിന്റെ കരിയറിലെ തിളക്കത്തിനെ കുറിച്ച് താരം തന്നെ വെളിപ്പെടുത്തുകയാണ്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

നമുക്ക് വേണ്ടി ജീവിക്കുക

നമുക്ക് വേണ്ടി ജീവിക്കുക

മറ്റുളളവർക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റിവയ്ക്കരുത്. ചുറ്റിനുമുള്ളവർ ഇന്നും നമ്മളെ കാണുന്നതു പോലെയായിരിക്കില്ല നാളെ കാണുക. അതു കൊണ്ട് പുതുമയോടെ വേണം എന്നും സമൂഹത്തെ നോക്കി കാണുവാൻ. ആരോടും ഒന്നിനോടും പരാതിയില്ല. എന്റെ അനുഭവങ്ങളാണ് ഇപ്പോൾ കാണുന്ന എന്നെ രൂപപ്പെടുത്തി എടുത്തത്. അതിൽ നല്ലതുമുണ്ട് ചീത്തയുമുണ്ടെന്നും താരം പറയുന്നു.

സിനിമ തിരഞ്ഞെടുക്കുന്നത് ഇങ്ങനെ

സിനിമ തിരഞ്ഞെടുക്കുന്നത് ഇങ്ങനെ

കഥയ്ക്ക് പ്രധാന്യം നോക്കിയാണ് സിനിമ തിര‍ഞ്ഞെടുക്കുന്നത്. ആ തീരുമാനം ശരിയാണെന്ന് സിനിമകളുടെ വിജയത്തിൽ നിന്ന് തോന്നുന്നുവെന്നും താരം പറഞ്ഞു. കൂടാതെ പുതിയ സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിക്കാനാണ് കൂടുതൽ താൽപര്യം. കാരണം അവരുടേത് ഫ്രഷ് ഐഡിയായിരിക്കുമെന്നും നയൻസ് പറയുന്നു. വൻ പ്രതിഫലമാണ് കൈപറ്റുന്നതെങ്കിലും മികച്ച വിജയമാണ് നയൻസ് ചിത്രങ്ങൾ നേടി കൊടുക്കുന്നത്.

 പ്രൈവസി ആഗ്രഹിക്കുന്നു

പ്രൈവസി ആഗ്രഹിക്കുന്നു

ഏറെ പ്രൈവസി ആഗ്രഹിക്കുന്ന ഒരാളാണ് താൻ. എന്റെ രഹസ്യങ്ങൾ എന്റേതുമാത്രമായി സൂക്ഷിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു. മനസ്സിനോട് ഏറെ അടുത്തു നിൽക്കുന്ന ക്ഷേത്രമാണ് പഞ്ചാബിലെ സുവർണ്ണ ക്ഷേത്രം. സമയം കിട്ടുമ്പോഴെല്ലാം അവിടെ സന്ദർശിക്കാറുണ്ടെന്നു നയന്സ് വ്യക്തമാക്കി.

മലയാളത്തിലേയ്ക്ക്

മലയാളത്തിലേയ്ക്ക്

2003 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മസ്സിലക്കരെ എന്ന ചിത്രത്തിലൂടെയാണ് നയൻസ് സിനിമ ലോകത്തിലേയ്ക്ക് എത്തുന്നത്. പിന്നീട് മോഹൻലാലിനോടൊപ്പം വിസ്മയത്തുമ്പത്ത്, നാട്ടു രാജ് എന്നീ ചിത്രങ്ങളിൽ താരം എത്തിയിരുന്നു. പിന്നീട് നേരെ അന്യഭാഷ ചിത്രങ്ങളിൽ സജീവമാകുകയായിരുന്നു. എങ്കിലും മലയാളം പാടെ ഉപേക്ഷിച്ചിട്ടില്ലായിരുന്നു. പിന്നീട് മെഗസ്റ്റാർ മമ്മൂട്ടി ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. തസ്കര വീരൻ, രാപ്പകൽ, ഭാസ്കർ ദ് റാസ്ക്കൽ, പുതിയ നിയമം എന്നിങ്ങനെ മമ്മൂട്ടി-നയൻതാര കൂട്ട്ക്കെട്ടിൽ ഹിറ്റുകൾ സമ്മാനിച്ചിരുന്നു. ഇപ്പോഴിത ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X