വിഘ്‌നേഷുമായുളള പ്രണയം ജീവിതം മാറ്റിമറിച്ചു! മനസുതുറന്ന് നയന്‍താര
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരുവരും പ്രണയത്തിലായതും തുടര്‍ന്നുണ്ടായ നിമിഷങ്ങളുമെല്ലാം എല്ലാവരും കണ്ടതാണ്. തങ്ങളുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം നയനും വിഘ്‌നേഷും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. നാനും റൗഡി താന്‍ എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.
തുടര്‍ന്ന് പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചുകൊണ്ട് ഇരുവരും തങ്ങളുടെ. ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തി. സിനിമാത്തിരക്കുകളില്‍ നിന്നുംമാറി ഇരുവരും വിദേശ യാത്രകള്‍ക്കായും സമയം കണ്ടെത്താറുണ്ട്. വിഘ്‌നേഷ് ശിവനൊപ്പമുളള പ്രണയ നിമിഷങ്ങളുടെ ചിത്രങ്ങള്‍ നയന്‍താര ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്.

അടുത്തിടെ നടന്നൊരു പുരസ്‌കാര ചടങ്ങില്‍ കാമുകനെക്കുറിച്ച് നയന്‍താര പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. തമിഴ് താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും പങ്കെടുത്ത സീ ഫിലിം അവാര്‍ഡ്‌സ് വേദിയില്‍ വെച്ചായിരുന്നു കാമുകനെക്കുറിച്ച് നടി മനസുതുറന്നത്. ഇത്തവണ ഇന്ത്യന്‍ സിനിമയിലെ എറ്റവും സ്വാധീനമുളള അഭിനേത്രി എന്ന അംഗീകാരവും പ്രേക്ഷകരുടെ പ്രിയ നായിക എന്ന പുരസ്‌കാരവും നയന്‍സിന് ആയിരുന്നു.

നടനും സഹപ്രവര്‍ത്തകനുമായ ധനുഷാണ് ലേഡീ സൂപ്പര്‍ സ്റ്റാറിന് അവാര്‍ഡ് നല്‍കിയത്. അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷമാണ് തന്റെ പ്രണയത്തെക്കുറിച്ചും വിഘ്‌നേഷ് നല്‍കാറുളള പിന്തുണയെക്കുറിച്ചു നടി മനസു തുറന്നത്. താന്‍ ഇപ്പോള്‍ വളരെ സന്തോഷത്തിലാണെന്നും എന്റെ മുഖത്ത് നിങ്ങള്‍ക്കത് കാണാനാവുമെന്ന് കരുതുന്നതായും നടി പറഞ്ഞു. ജീവിതത്തില്‍ ഒരാള്‍ക്ക് വേണ്ടത് മനസമാധാനമാണ്.

അത് എനിക്കിപ്പോഴുണ്ട്. മനസിനും കുടുംബത്തിനും ഇപ്പോള്‍ സമാധാനമുണ്ട്. ആ സമാധാനം നിങ്ങള്‍ക്കു തരുന്നത് അച്ഛനോ അമ്മയോ ആകാം, ഭാര്യായാകാം, ഭര്‍ത്താവാകാം. ചിലപ്പോള്‍ നിങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുന്നയാളാകാം. എന്റെ സ്വപ്‌നങ്ങള്‍ അയാളുടെ സ്വപ്‌നങ്ങളായി കണ്ട് അതിന് വേണ്ട പിന്തുണ നല്‍കി കൂടെ നില്‍ക്കുന്നത് വളരെ സന്തോഷമുളള കാര്യമാണ്.

അതാണ് എന്റെ സന്തോഷവും. പേരെടുത്തു പറയാതെ വിഘ്‌നേഷിനെക്കുറിച്ച് നയന്‍താര പറഞ്ഞു. അവാര്‍ഡ് വേദിയില്‍ വെച്ചുളള നയന്‍താരയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. മെറൂണ്‍ സാരിയിലാണ് നയന്‍താര പുരസ്‌കാര ചടങ്ങിലേക്ക് എത്തിയത്. വിശ്വാസം,ബിഗില്‍ എന്നീ സിനിമകളിലൂടെയാണ് ഫേവറൈറ്റ് ഹീറോയിന്‍ പുരസ്‌കാരം നയന്‍സിന് ലഭിച്ചത്. ഇന്ത്യന്‍ സിനിമയിലെ എറ്റവും സ്വാധീനമുളള അഭിനേത്രിക്കുളള ശ്രീദേവി പുരസ്‌കാരവും നടി ഏറ്റുവാങ്ങി.


Click it and Unblock the Notifications











