ഇനി എന്നെ അങ്ങനെ വിളിക്കരുത്! ആ സ്ഥാനത്തേക്ക് ഞാനെത്തിയിട്ടില്ല, ലേഡി സൂപ്പര്‍സ്റ്റാര്‍ വിളിയോട് നടി നയന്‍താര

മലയാളത്തില്‍ അഭിനയിച്ച് തുടങ്ങി പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാറായി അറിയപ്പെടുകയാണ് നയന്‍താര. മനസിനക്കര എന്ന സിനിമയില്‍ ജയറാമിന്റെ നായികയായിട്ടായിരുന്നു നയന്‍താരയുടെ അരങ്ങേറ്റം. തുടക്കത്തില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയുമൊക്കെ നായികയായി അഭിനയിച്ചിട്ടുള്ള നടി തമിഴിലേക്ക് എത്തിയതോടെയാണ് പ്രശസ്തിയിലേക്ക് ഉയരുന്നത്.

വിവാഹം കഴിഞ്ഞതും മക്കളുടെ ജനനവും ഒക്കെ ചേര്‍ന്ന് സന്തോഷത്തിന്റെ നിറുകയിലാണ് നയന്‍താര. ഇതിനിടെ തന്റെ അഭിനയ ജീവിതം ഇരുപത് വര്‍ഷം പൂര്‍ത്തിയാവുന്നതിന്റെ സന്തോഷത്തിലാണ് നടിയിപ്പോള്‍. എന്നാല്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി നല്‍കി പലരും തന്നെ വിശേഷിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയുന്നില്ലെന്ന നിലപാടിലാണ് നയന്‍താര.

 nayanthara-vicky

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായി വളര്‍ന്ന നയന്‍താര 20 വര്‍ഷത്തിലേറെയായി അഭിനയ രംഗത്തുണ്ട്. സിനിമയിലെ അവളുടെ നേട്ടങ്ങളെ അഭിനന്ദിച്ച് കൊണ്ടാണ് ആരാധകര്‍ നടിയ്ക്ക് ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി നല്‍കുന്നത്. എന്നാല്‍ തന്നെ അങ്ങനെ ഇനി വിളിക്കരുതെന്ന് അഭ്യര്‍ഥിച്ചിരിക്കുകയാണ് നടിയിപ്പോള്‍. നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രമായ അന്നപൂരണിയുടെ പ്രമോഷനില്‍ പങ്കെടുത്ത സംസാരിക്കുകയായിരുന്നു നയന്‍താര.

'ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ വളരെയധികം അഭിമാനം തോന്നുന്നു. എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം, എവിടെ ഇരിക്കണം, എങ്ങനെ നോക്കണം, ക്യാമറ എന്താണ് എന്നൊന്നും അറിയാത്ത കാലം മുതല്‍ ഇവിടെ വരെ എത്തി. ഇപ്പോള്‍ സ്വയം അഭിമാനമാണ് തോന്നുന്നത്.

ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, എന്റെ ജോലി ഞാന്‍ കറക്ടായി ചെയ്തിട്ടുണ്ട്. സിനിമ എന്താണെന്ന് അറിയാത്തപ്പോള്‍ അത് പഠിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എനിക്ക് നല്ല സിനിമകള്‍ കിട്ടി. ഇന്ന് ഇവിടെ വരെ വന്നു നില്‍ക്കാന്‍ അതെല്ലാം കാരണമാണെന്ന്.' നടി പറയുന്നു.

'ദയവായി എന്നെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കരുത്. അങ്ങനെ പറഞ്ഞാല്‍ പലരുമെന്നെ ശകാരിക്കും. ഞാന്‍ ഇതുവരെ അങ്ങനൊരു സ്ഥാനത്ത് എത്തിയിട്ടില്ല. അതുമല്ലെങ്കില്‍ ഞാനൊരു പെണ്‍കുട്ടിയായതിനാല്‍ എനിക്ക് അത്തരമൊരു ബിരുദം വേണ്ടേ എന്നും എനിക്കറിയില്ല. ആ തലക്കെട്ട് പറയുമ്പോഴെല്ലാം 10 പേര്‍ അഭിമാനത്തോടെയാണ് പറയുന്നതെങ്കില്‍ ബാക്കി 50 പേര്‍ ശകാരിക്കുകയാണ്. അങ്ങനൊരു സ്ഥാനത്തിലെത്താനല്ല എന്റെ യാത്ര.

 nayanthara-vicky

എല്ലാവരും എനിക്ക് തന്ന സ്‌നേഹമാണ് ആ നേട്ടം. അങ്ങനൊന്നും ഇടരുതെന്ന് പറഞ്ഞാലും ആരും ചോദിക്കാറില്ല. ഈ സ്‌നേഹം കൊണ്ടാണ് തനിക്ക് അത് ലഭിച്ചതെന്ന് അറിയാമെന്നും നയന്‍താര പറയുന്നു. സിനിമയില്‍ ആയാലും ജീവിതത്തില്‍ ആയാലും ഞാന്‍ ആര്‍ക്ക് വേണ്ടിയും, എന്തിന് വേണ്ടിയും വിട്ടു കൊടുക്കാറില്ല. ആത്മാഭിമാനം വിട്ടൊരു കളിയുമില്ല.

തെറ്റ് ചെയ്താല്‍ ദേഷ്യപ്പെടും പക്ഷെ മറ്റുള്ളവരോട് ഞാന്‍ വളരെ ബഹുമാനത്തോടെ മാത്രമേ പെരുമാറാറുളളു. നല്ല രീതിയില്‍ എല്ലാവരെയും ട്രീറ്റ് ചെയ്യും. അത് മറ്റുള്ളവരില്‍ നിന്ന് എനിക്ക് തിരിച്ചു കിട്ടാനും ഞാന്‍ ആഗ്രഹിക്കുന്നു. ഈ 20 വര്‍ഷത്തെ കരിയറില്‍ ആ ഒരു സെല്‍ഫ് റെസ്പെക്ട് ആര്‍ക്കു വേണ്ടിയും എന്തിന് വേണ്ടിയും ഞാന്‍ വിട്ടുകൊടുത്തിട്ടില്ല.

സിനിമ ഇതാണെന്നും ഇങ്ങനെയാണ് സിനിമ ഉണ്ടാവുക എന്നൊക്കെ അനുഭവങ്ങളില്‍ നിന്നാണ് ഞാന്‍ പഠിച്ചത്. അങ്ങനെ മനസ്സിലാക്കിയതിന് ശേഷം ചെയ്ത സിനിമകളെ കുറിച്ചൊക്കെ ചിന്തിക്കുമ്പോള്‍ വളരെ നല്ലതാണെന്ന് ഫീല്‍ ചെയ്യുന്നുണ്ട്. എനിക്കെന്താണ് ശരി എന്ന് തോന്നുന്നത് അതാണ് ഞാന്‍ ജീവിതത്തിലും സിനിമയിലും ചെയ്തിട്ടുള്ളത്.

ഭാഗ്യം വേണം, അതിനപ്പുറം കഠിനാധ്വാനം ചെയ്യുന്നതിലാണ് ഞാന്‍ വിശ്വസിക്കുന്നത്. നിങ്ങള്‍ക്ക് കഴിവുണ്ടോ ഇല്ലയോ, നിങ്ങള്‍ കാണാന്‍ സുന്ദരിയാണോ അല്ലയോ എന്നത് മാത്രമല്ല അതിന് വേണ്ടി പരിശ്രമിക്കുന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. അതാണ് സിനിമയ്ക്ക് വേണ്ടി ഞാന്‍ ചെയ്തിട്ടുള്ള കാര്യമെന്നും,' നയന്‍താര പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X