തെന്നിന്ത്യയിലെ സൂപ്പര്‍ ലേഡി നയന്‍താരയ്ക്ക് അടുത്ത സിനിമയ്ക്ക് ഒരു പ്രൊഡ്യൂസറെ വേണം!!!

By വിജയ് ശങ്കര്‍

ദക്ഷിണേന്ത്യന്‍ സിനിമകളിലെ ലേഡി സൂപ്പര്‍ സ്റ്റാറാണ് നയന്‍താര. നിര്‍മാതാക്കളും സംവിധായകരും ഡേറ്റിനായി ഈ സൂപ്പര്‍താരത്തിനു പിറകെ നടക്കാനാണ് സാധ്യത. എന്നാല്‍ തന്റെ അടുത്ത ചിത്രത്തിന് ഒരു നല്ല നിര്‍മാതാവിനെ തിരയുകയാണ് നയന്‍താര. ബോളിവുഡ് ലൈഫാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.

സംവിധായകനും നിര്‍മാതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ചിത്രത്തിനെ പെരുവഴിയിലാക്കിയത്. അറിവഴഗന്‍ ഒരുക്കുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ പ്രതീക്ഷിച്ചതിലും അധികം വൈകുമെന്നു കണ്ടപ്പോള്‍ പിവിവി സിനിമ നിര്‍മാണത്തില്‍ നിന്നു പിന്‍വലിഞ്ഞത് പ്രതിസന്ധി സൃഷ്ടിയ്ക്കുകയായിരുന്നു.

Nayanthara

അറിവഴഗന്‍ പറഞ്ഞു കൊടുത്ത കഥ നയന്‍താരയെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അറിവഴഗന്റെ ഇഷ്ടത്തിന് അനുസരിച്ച് സിനിമയെടുക്കാന്‍ ഒരു നിര്‍മാതാവിനെ സംഘടിപ്പിക്കുമെന്ന വാശിയിലാണ് നയന്‍താര. നായികാ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ മലയാളി താരം മഞ്ജു വാര്യരെ അഭിനയിപ്പിക്കാനായിരുന്നു നേരത്തെ ചിന്തിച്ചിരുന്നത്. എന്നാല്‍ അരമിന്റെ വിജയം പന്ത് നയന്‍താരയുടെ കോര്‍ട്ടിലെത്തിക്കുകയായിരുന്നു.

ഗോപി നൈനാന്‍ സംവിധാനം ചെയ്ത അരം എന്ന എന്ന ചിത്രത്തില്‍ ജില്ലാ കലക്ടറായാണ് നയന്‍സ് അഭിനയിച്ചത്. വെള്ളത്തിനു വേണ്ടിയുള്ള ഒരു ഗ്രാമത്തിന്റെ പോരാട്ടവും അതിന് കലക്ടര്‍ നല്‍കുന്ന പിന്തുണയും പ്രമേയമാക്കിയ ചിത്രത്തിന് തമിഴ്‌നാട്ടില്‍ ഏറെ കൈയടി കിട്ടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X