കാമുകനും സുഹൃത്തുക്കൾക്കും മുന്നിൽ മജീഷ്യനായി നയൻസ്! വീഡിയോ പങ്കുവെച്ച് ലേഡി സൂപ്പർ സ്റ്റാർ

സോഷ്യൽ മീഡിയയി വൈറലാകുന്നത് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ അമേരിക്കൻ അവധി ആഘോഷ വീഡിയോയാണ്. സുഹ‍ൃത്തുക്കൾക്കും കാമുകൻ വിഘ്നേഷ് ശിവനുമൊപ്പമുള്ള വീഡിയോ നയൻസ് തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത് . കിച്ചണിൽ നിന്നുള്ള വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. പാകം ചെയ്തു വെച്ചിരിക്കുന്ന ഭക്ഷണത്തിനടുത്തു നിന്ന് മാജിക്ഷ്യനെ പോലെ ആക്ഷൻ കാണിക്കുകയാണ് നയൻസ്, താരത്തിനോടൊപ്പം സുഹ‍ൃത്തുക്കളും കാമുകൻ വിഘ്നോഷുമുണ്ട്.

nayathara

ഇക്കുറി പിറന്നാൾ ആഘോഷിക്കാനായിട്ടാണ് നയൻസും വിഘ്നേഷും അമേരിക്കയിൽ എത്തിയത്. നവംബർ 18 ആയിരുന്നു ലേഡി സൂപ്പർസ്റ്റാറിന്റെ പിറന്നാൾ. പതിവു പോലെ തന്റെ പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസ നേർന്ന് വിഘ്നേഷ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വിഘ്നേഷിന്റെ ഹൃദയസ്പർശിയായ വാക്കുകൾ സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ചർച്ച വിഷയമായിരുന്നു.

കോളിവുഡിന്റെ പ്രിയപ്പെട്ട് താരജോഡികളാണ് നയൻസും വിഘ്നേഷും. ഇവരുടെ ഒരുമിച്ചുള്ള ആഘോഷങ്ങളും സന്തോഷനിമിഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. നാനും റൗഡി താൻ എന്ന് ചിത്രത്തിലൂടെയാണ് നയൻസും വിഘ്നേഷും തമ്മിൽ പ്രണയത്തിലാകുന്നത്. പിന്നീട് ഇവരുടെ പ്രണയകഥ കോളിവുഡിലെ പരസ്യമായ രഹസ്യമാകുകയായിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയായതു കൊണ്ട് തന്നെ താര വിവാഹത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

View this post on Instagram

HAPPY THANKSGIVING 🦃

A post shared by nayanthara🔵 (@nayantharaaa) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X