»   » സിനിമ പോലും വേണ്ട! നയന്‍താരയും കാമുകനും അമേരിക്കയില്‍ അടിച്ചു പൊളിക്കുന്നു, ചിത്രം പുറത്ത്!

സിനിമ പോലും വേണ്ട! നയന്‍താരയും കാമുകനും അമേരിക്കയില്‍ അടിച്ചു പൊളിക്കുന്നു, ചിത്രം പുറത്ത്!

Posted By: Teresa John
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്ക് ഇത് ആഘോഷത്തിന്റെ ദിവസങ്ങളാണ്. നിലവില്‍ ഒരുപാട് സിനിമകളിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നതെങ്കിലും അതെല്ലാം നിര്‍ത്തിവെച്ച് കാമുകന്‍ വിഘ്‌നേശിന്റെ ഒപ്പം അമേരിക്കയില്‍ അവധി ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. ഇരുവരുടെയും പ്രണയം തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും പുറത്ത് വരുന്ന ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ് പ്രണയത്തിന്റെ തീവ്രത.

nayanthara

വ്യക്തിവൈരാഗ്യം സിനിമയോട് കാണിക്കരുത് പ്ലീസ്! ദിലീപിന്റെ രാമലീലയ്ക്ക് മഞ്ജു വാര്യരുടെ പിന്തുണ!

സംവിധായകനും നടനുമായ വിഘ്‌നേശ് ശിവന്റെ പിറന്നാള്‍ നയന്‍സിനൊപ്പം അമേരിക്കയില്‍ നിന്നുമായിരുന്നു ആഘോഷിച്ചിരുന്നത്. അതിനിടെ ഇരുവരും ഒന്നിച്ചെടുത്ത സെല്‍ഫി ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. വീണ്ടും നയന്‍താര പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്.

#Nayanthara

A post shared by N A Y A N (@nayantharaofficial) on Sep 22, 2017 at 10:52am PDT

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് അമേരിക്കയില്‍ നിന്നുമെടുത്ത പുതിയ ഫോട്ടോസ് നയന്‍സ് ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തിരിക്കുന്നത്. വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച ചിത്രങ്ങള്‍ നയന്‍സ് ഒന്നും കൂടി സുന്ദരിയായിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. പുറത്ത് വന്ന ഉടനെ നടിയുടെ ഈ ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

English summary
Nayanthara shared new picture

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam