നയന്‍താരയുടെ തലയെഴുത്ത് മാറ്റിയെഴുതിയ ആ ആറ് പേര്‍ ആരൊക്കെയാണ്, കാണൂ...

സ്ത്രീപക്ഷ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ നയന്‍താര പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ട്. കാരണം ആ ചിത്രത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം പ്രേക്ഷകര്‍ക്ക് മുന്നില്‍ നയന്‍താരയ്ക്ക് മാത്രമുള്ളകാണെന്ന് നടിയ്ക്കറിയാം. അങ്ങനെ സൂക്ഷ്മതയോടെ തിരഞ്ഞെടുക്കുന്നതുകൊണ്ടുതന്നെ ആ ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമാണ്.

കൊലമാവ് കോകിലയ്ക്ക് ശേഷം ഇതാ നയന്‍താരയുടെ അടുത്ത സ്ത്രീപക്ഷ ചിത്രവും എത്തുന്നു. അയിര എന്ന് പേരിട്ടിരിയ്ക്കുന്ന ഈ ചിത്രത്തിലും നയന്‍ ഒട്ടും പിന്നോട്ടില്ലെന്ന് ടീസറില്‍ നിന്ന് വ്യക്തം. സര്‍ജുന്‍ സംവിധാനം ചെയ്യുവന്ന ടീസറിന്റെ വിശേഷങ്ങള്‍ തുടര്‍ന്ന് വായിക്കാം..

ഡബിള്‍ റോളില്‍

ഡബിള്‍ റോളില്‍

അയിരയില്‍ നയന്‍താര ഇരട്ടവേഷത്തിലാണ് എത്തുന്നത്. രണ്ടും തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പുകളാണ്. ഒന്നില്‍ കറുത്തിരുണ്ട ഗ്രാമവാസിയായിട്ടാണ് നയന്‍ എത്തുന്നത്.

പ്രതികാരത്തിന്റെ കഥ

പ്രതികാരത്തിന്റെ കഥ

പെണ്‍ജന്മത്തെ കുറിച്ചാണ് ചിത്രം പറയുന്നത് എന്ന് ടീസറില്‍ നിന്നും വ്യക്തം. തന്നെ വേട്ടയാടുന്ന ആറ് പേരെ കുറിച്ച് ഒരു നയന്‍താരയ്ക്ക് പറയാനുണ്ട്. ഹൊറര്‍ ത്രില്ലറാണ് ചിത്രം.

എന്താണ് അയിര

എന്താണ് അയിര

ഇന്ദ്രദേവന്റെ വെള്ള ആനയായ അയിരാവതത്തിന്റെ ചുരുക്കമാണ് അയിര. ആനകളുടെ രാജാവായിട്ടാണ് അയിരാവതം അറിയപ്പെടുന്നത്. ചിത്രത്തില്‍ നയന്‍താരയുടെ ഒരു റോളിന് ഈ അയിരാവതത്തിന്റെ ക്വാളിറ്റികള്‍ ഉണ്ടെന്നാണ് സംവിധായകന്‍ പറഞ്ഞത്.

അണിയറയില്‍

അണിയറയില്‍

നയന്‍താരയുടെ അരം എന്ന ചിത്രം നിര്‍മിച്ച കെജെആര്‍ സ്റ്റുഡിയോ തന്നെയാണ് അയിരയും നിര്‍മിച്ചിരിയ്ക്കുന്നത്. കെ എസ് സുന്ദരമൂര്‍ത്തി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സുദര്‍ശന്‍ ശ്രീനിവാസാണ്.

ടീസര്‍ കാണാം

ഒരു മിനിട്ട് 20 സെക്കന്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ടീസര്‍ കാണാം. നയന്‍താര തന്നെയാണ് ടീസറിലെ ആകര്‍ഷണം. നയന്‍താരയെ കൂടാതെ കലയരസന്‍, യോഗി ബാബു എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളായി എത്തുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X