ശിവകാർത്തികേയനോട് കട്ട കലിപ്പിൽ നയൻതാര!! മിസ്റ്റർ ലോക്കൽ ട്രെയിലർ പുറത്ത്...
വേലൈക്കാരന് ശേഷം കോളിവുഡ് ലേഡിസൂപ്പർസ്റ്റാർ നയൻതാരയും ശിവകാർത്തികേയനും ഒന്നിക്കുന്ന ചിത്രമാണ് മിസ്റ്റർ ലോക്കൽ. എം രാജേഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ചിത്രത്തിൽ ബിസിനസ് ലേഡിയായ കീർത്തന എന്ന കഥാപാത്രത്തെയാണ് നയൻസ് അവതരിപ്പിക്കുന്നത്.സ്പോർട്സ് പ്രേമിയായ മനോഹർ എന്ന കഥാപാത്രത്തെയാണ് ശിവകാർത്തികേയൻ അവതരിപ്പിക്കുന്നത്.

അൽപം ഗൗരവക്കാരിയായ ലക്ഷ്യബോധമുളള ഒരു ബിസിനസ് ലേഡിയാണ് കീർത്തന. എന്നാൽ ഇതിനു വിപരീത സ്വഭാവക്കാരനാണ് മനോഹർ. കളിച്ചു തിരിച്ചു നടക്കുന്ന ഒരു കഥാപാത്രമാണെങ്കിൽ ഉള്ളിൽ നിറയെ സ്പോർട്സാണ്. എന്തായാലും ഒരു മാസ് ചിത്രമായിരിക്കും മിസ്റ്റർ ലോക്കൽ എന്നുള്ള സൂചനകളും ട്രെയിലറിൽ നിന്ന് ലഭിക്കുന്നുണ്ട്. . യോഗി ബാബു, നാരായണൻ ലക്കി, രാധിക ശരത് കുമാർ, സതീഷ് ആർജെ ബാലാജി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഒരു ഫാമിലി എന്റർടെയിനർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഛായഗ്രാഹണം നിർവഹിക്കുന്നത് ദിനേഷ് കൃഷ്ണയാണ്. സ്റ്റുഡിയോ ശ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേലാൽ രാജയാണ് ചിത്രം നിർമ്മിക്കുന്നത്.മേയ് 17 നാണ് ചിത്രം റിലീസിനായി എത്തുന്നത്


Click it and Unblock the Notifications











