Nayantara: മമ്മൂട്ടിയുടെ പുതിയനിയമം തമിഴിൽ നയൻസിന് പാരയായി, താരത്തിന്റെ വീടിനു നേരെ കല്ലേറ്...
പുതിയ മുഖത്തിന്റെ റീമേക്കായ വാസുകി തമിഴിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.
ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാരം. ശക്തമായ സ്ത്രീകഥാപാത്രമായിരിക്കും താരം ജീവൻ നൽകുന്നത്. മലയാളത്തിൽ നയൻതാര നയൻസിന്റെ സിനിമ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളൊന്നായിരുന്നു മമ്മൂട്ടി നായകനായി എത്തിയ പുതിയനിയമത്തിലെ വാസുകി എന്ന കഥാപാത്രം. വാസുകി എന്ന ഒറ്റ കഥാപാത്രം നയൻസിന്റെ യശസ് ഉയർത്തിയിരുന്നു.
യശസ് ഉയർത്തിയ കഥാപാത്രം തന്നെ നയൻസിന് ഇപ്പോൾ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. പുതിയ മുഖത്തിന്റെ റീമേക്കായ വാസുകി തമിഴിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഇതാണ് ഇപ്പോൾ താരത്തിന് വിനയായത്. തമിഴ്നാട്ടിൽ ഏറെ ആരാധകരുള്ള താരമാണ് നയൻതാര.

തിയേറ്റർ സമരം
തമിഴ്നാട്ടിൽ തിയേറ്റർ സമരം കത്തി നിൽക്കുകയാണ്. ഈ സമയത്താണ് വാസുകി റിലീസ് ചെയ്യാൻ പോകുന്നത്. തിയേറ്റർ സമരത്തിനു മുൻപ് തന്നെ ചിത്രത്തിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ സമരത്തിനിടയിൽ റിലീസിങ് അനുവദിക്കില്ലെന്നാണ് ഒരു വിഭാഗം നിർമ്മാതാക്കളുടെ വാദം. ചിത്രത്തിന്റെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതോടെയാണ് നിർമ്മാതക്കാൾ രംഗത്തെത്തിയത്.

പണികിട്ടിയത് നയൻസിന്
ചിത്രത്തിന്റെ റിലീസ് പുലിവാലായത് നയൻസിനാണ്. നിർമ്മാതാക്കളുടെ രോക്ഷം മുഴുവനും പ്രകടിപ്പിക്കുന്നത് താരത്തിന്റെ നേരെയാണ്. നയൻതാരയുടെ വീട്ടിലേയ്ക്ക് മാർച്ച് നടത്തുകയും കല്ലെറിയുകയും ചെയ്തിരുന്നു. അതേസമയം എല്ലാ നിർമ്മാതാക്കളും താരത്തിന്റെ വീടിനു നേരെയുള്ള അക്രമത്തെ പിന്തുണക്കുന്നില്ല. ചിത്രത്തിലെ ഒരു അഭിനേത്രി മാത്രമാണ് നയൻതാര. അപ്പോൾ അവർ എങ്ങനെ കുറ്റക്കാരിയാകും. ഈ ചിത്രത്തിന് ഒരു നിർമ്മാതാവുണ്ട്, അതുപോലെ മൊഴിമാറ്റത്തിന് അവകാശം നേടിയ ആളുകളുണ്ട്. ഇവർക്കെതിരെയാണ് പ്രതിഷേധിക്കേണ്ട്ത. അല്ലാതെ നായികയ്ക്ക് നേരെയല്ലെന്നു ഒരു വിഭാഗം നിർമ്മാതാക്കൾ ആരോപിക്കുന്നുണ്ട്.

തമിഴ്നാട്ടിൽ സിനിമ മേഖലയിൽ സ്തംഭനം
തമിഴ്നാട്ടിൽ സിനിമ സമരം തുടരുകയാണ്. പല സിനിമകളുടേയും ചിത്രീകരണം മാറ്റിവെച്ചിരുന്നു. ഏതാനും ചില ബിഗ് ബജറ്റ് ചിത്രങ്ങളുടെ ചിത്രീകരണം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. തമിഴ് സിനിമയെ ഒന്നടങ്കം സിനിമസമരം ബാധിച്ചിട്ടുണ്ട്. ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ അധികപണം ഈടാക്കുന്ന വിഷയം ഉന്നയിച്ചാണ് സമരം നടത്തുന്നത്. സിനിമയ്ക്കിടയിലുള്ള പരസ്യസമയം കുറക്കുക, ഡിജിറ്റല്‍ പ്രൊവൈഡര്‍മാര്‍ ഈടാക്കുന്ന വിര്‍ച്വല്‍ പ്രിന്റ് ഫീയില്‍ ഇളവു നല്‍കുക തുടങ്ങിയവയാണ് ആവശ്യം. ആവശ്യങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ് പണിമുടക്കിലേക്ക് നീങ്ങിയത്. ഇതേ ആവശ്യം ഉന്നിയിച്ച് കേരളത്തിലും ഒരു ദിവസം സൂചന പണിമുടക്ക് നടത്തിയിരുന്നു.

പുതിയ നിയമം
കേരളത്തിൽ മികച്ച സ്വീകാര്യതയാണ് മമ്മൂട്ടി -നയൻതാര കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ പുതിയ നിയമത്തിന് ലഭിച്ചത്. സമൂഹ്യ പ്രസ്കതിയുള്ള ചിത്രമായിരുന്നു ഇത്. ചിത്രത്തിൽ വാസുകി എന്ന കഥാപാത്രത്തെ വളരെ മനോഹരമായി തന്നെ നയൻതാര അവതരിപ്പിച്ചിരുന്നു. മലയാളത്തിൽ നയൻസ് മികച്ച പ്രകടനം ഖാഴ്ചവെച്ച് ഒരു ചിത്രം കൂടിയായിരുന്നു പുതിയ നിയമം. അതിനാൽ തന്നെ തമിഴ്നാട്ടിൽ ചിത്രം വൻ സൂപ്പർ ഹിറ്റാകുമെന്നതിൽ സംശയമൊന്നുമില്ല. കാരണം അത്രയധികം ആരാധകരാണ് താരത്തിന് അവിടെയുള്ളത്.


Click it and Unblock the Notifications











