ആദ്യ പ്രണയത്തെ കുറിച്ച് മനസ് തുറന്ന് നയന്‍താര! പ്രഭുദേവയുടെ ഭാര്യയ്ക്കുള്ള നയന്‍സിന്റെ മറുപടിയോ?

വളരെയധികം കഴിവുകളുള്ള നടിയാണ് നയന്‍താര. മലയാളത്തിലൂടെയാണ് തുടക്കമെങ്കിലും തമിഴിലെത്തിയതോടെയാണ് നയന്‍താരയുടെ കരിയര്‍ മാറിയത്. തുടക്കം ഗ്ലാമറസ് വേഷങ്ങളിലൂടെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ലേഡീ സൂപ്പര്‍സ്റ്റാറായി അരങ്ങ് വാഴുകയാണ്. കരിയറില്‍ എത്ര ഉയരത്തിലെത്തിയാലും വ്യക്തി ജീവിതത്തില്‍ പല നഷ്ടങ്ങളും ഉണ്ടാവും.

നയന്‍താരയ്ക്കും സമാനമായ ഒരുപാട് പ്രതിസന്ധികള്‍ വന്നിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടത് പല പ്രമുഖരുമായിട്ടുള്ള പ്രണയബന്ധങ്ങളായിരുന്നു. കഴിഞ്ഞ ദിവസം പ്രഭുദേവയുടെ ഭാര്യ ഗുരുതര ആരോപണങ്ങളുമായി നയന്‍താരക്കെതിരെ വന്നിരുന്നു. ഇതിനൊക്കെയുള്ള മറുപടിയുമായി പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് നടി.

 പ്രണയത്തെ കുറിച്ച് നയന്‍താര

വിശ്വാസമില്ലാത്ത സ്ഥലത്ത് സ്‌നേഹം നിലനില്‍ക്കില്ല. വിശ്വസിക്കാന്‍ കഴിയാത്ത ഒരാള്‍ക്കൊപ്പം ജീവിക്കുന്നതിനെക്കാള്‍ നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ എന്റെ മുന്‍കാല ബന്ധങ്ങള്‍ അവസാനിപ്പിച്ചു. വേര്‍പിരിയല്‍ അത്ര എളുപ്പമായിരുന്നില്ല. എന്റെ കരിയറും സിനിമയിലെ സുഹൃത്തുക്കളുമൊക്കെയായിരുന്നു ആ സങ്കടത്തില്‍ നിന്നും കര കയറാന്‍ സഹായിച്ചതെന്നും നയന്‍താര പറയുന്നു.

 പ്രണയത്തെ കുറിച്ച് നയന്‍താര

തമിഴില്‍ തന്റെ തുടക്ക കാലത്ത് തന്റെ പേരിലുണ്ടായ ഗോസിപ്പുകളെ കുറിച്ചും നയന്‍താര മനസ് തുറന്നു. തമിഴ് നടന്‍ സിമ്പുവുമായി പ്രണയത്തിലായിരുന്നുവെന്ന് പലപ്പോഴും വാര്‍ത്ത വന്നിരുന്നു. വല്ലവന്‍ എന്ന സിനിമയുടെ സമയത്താണ് ഇരുവരും പ്രണയത്തിലായതെന്നായിരുന്നു റിപ്പോട്ടുകള്‍. എങ്കിലും കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അത് അവസാനിച്ചു. ഇത് മാധ്യമങ്ങളിലൂടെ വലിയ ചര്‍ച്ചയാക്കി. പിന്നീടാണ് നടനും നൃത്തസംയോജകനുമായ പ്രഭുദേവയുമായി പ്രണയത്തിലാവുന്നത്.

പ്രണയത്തെ കുറിച്ച് നയന്‍താര

നാല് വര്‍ഷത്തോളം നയന്‍താരയും പ്രഭുദേവയും പ്രണയത്തിലായിരുന്നു. വിവാഹത്തിന് വരെ ഇരുവരും റെടുത്തെങ്കിലും ആ ബന്ധവും വേര്‍പിരിയുകയായിരുന്നു. ആദ്യ രണ്ട് പ്രണയബന്ധങ്ങളും തകര്‍ന്നതിന് ശേഷമാണ് നടനും സംവിധായകനുമായ വിഘ്‌നേശ് ശിവനുമായി നയന്‍സ് പ്രണയത്തിലാവുന്നത്. നാനും റൗഡി താന്‍ എന്ന സിനിമയൂടെ സെറ്റില്‍ വെച്ചാണ് ഇരുവരും അടുപ്പത്തിലാകുന്നത്. പലപ്പോഴും രണ്ട് പേരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത് വിടാറുണ്ടെങ്കിലും വിഘ്‌നേശുമായിട്ടുള്ള പ്രണയത്തെ കുറിച്ച് നയന്‍താര ഇതുവരെ മനസ് തുറന്നിരുന്നില്ല. എന്നാല്‍ അക്കാര്യം ആദ്യമായി വെളിപ്പെടുത്തുക കൂടി ചെയ്തിരിക്കുകയാണ് നടി.

പ്രണയത്തെ കുറിച്ച് നയന്‍താര

താന്‍ ഇപ്പോള്‍ വളരെയധികം സന്തോഷത്തിലാണ്. അത് എന്റെ മുഖത്ത് നിങ്ങള്‍ക്കിപ്പോള്‍ കാണാനാവുന്നുണ്ടെന്ന് കരുതുന്നു. ജീവിതത്തില്‍ ഒരാള്‍ക്ക് വേണ്ടത് മനസമാധാനമാണ്. അത് എനിക്കിപ്പോഴുണ്ട്. കുടുംബത്തില്‍ സമാധാനമുണ്ട്. മനസിനും സമാധാനമുണ്ട്.അത് നിങ്ങള്‍ക്ക് തരുന്നത് അച്ഛനോ അമ്മയോ ആകാം. ഭാര്യയാകാം, ഭര്‍ത്താവ് ആകാം. ചിലപ്പോള്‍ നിങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആളുമാകാം. എന്റെ സ്വപ്‌നങ്ങള്‍ അയാളുടെ സ്വപ്‌നമായി കണ്ട് അതിന് വേണ്ട പിന്തുണ നല്‍കി കൂടെ നില്‍ക്കുന്നത് വളരെ സന്തോഷമായ കാര്യമാണ്. അതാണ് എന്റെ സന്തോഷവമെന്നും നയന്‍താര പറയുന്നു.

പ്രണയത്തെ കുറിച്ച് നയന്‍താര

കഴിഞ്ഞ ദിവസം പ്രഭുദേവയുടെ മുന്‍ഭാര്യ നയന്‍താരയും തന്റെ ഭര്‍ത്താവും തമ്മിലുള്ള പ്രണയത്തെ കുറിച്ച് സംസാരിച്ചിരുന്നു. 'എന്റെ ഭര്‍ത്താവ് ഒരിക്കലും നയന്‍താരയുമായി പ്രണയത്തിലായി എന്ന് താന്‍ വിശ്വസിക്കുന്നില്ല. അതൊരു ബ്ലാക്ക് മാജികിലൂടെ അദ്ദേഹത്തെ തട്ടി എടുത്തത് ആയിരിക്കുമെന്നുമാണ് റംലത്ത് പറഞ്ഞത്. പ്രഭുദേവ സത്യസന്ധനും ആത്മാര്‍ഥതയുള്ള ഭര്‍ത്താവുമായിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി ഞങ്ങളെ സംരക്ഷിച്ച് വരികയാണ്. അടുത്തിടെയാണ് ഞങ്ങള്‍ക്ക് വേണ്ടി ഒരു വീട് അദ്ദേഹം വാങ്ങിയത്. എന്നാലിപ്പോള്‍ എല്ലാം മാറി മറിഞ്ഞു. പ്രഭുവേദയുടെ ഇപ്പോഴത്തെ പെരുമാറ്റം എനിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും വലിയൊരു ഷോക്ക് ആണ് നല്‍കിയിരിക്കുന്നതെന്നും റംലത്ത് എന്ന ലത വ്യക്തമാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X