നയന്‍താരയെക്കാളും സുന്ദരിയാണ്! നയന്‍സിന്റെ ചിത്രത്തിനൊപ്പം വടിവേലു എത്തിയതെങ്ങനെ...?
അടുത്തിടെ വോഗ് മാഗസിന്റെ കവര്‍ ചിത്രമായി എത്തിയത് നയന്‍താര അടക്കമുള്ള താരങ്ങളായിരുന്നു. ഇതിന് വേണ്ടി നടത്തിയ നയന്‍താരയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഗ്ലാമറസ് ലുക്കിലെത്തിയ ലേഡി സൂപ്പര്‍സ്റ്റാര്‍ അതി സുന്ദരിയാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. എന്നാല്‍ നയന്‍താരയെക്കാള്‍ സുന്ദരിയായി മറ്റൊരാള്‍ ഉണ്ടെന്ന് നടി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

നയന്‍സ് ഫേസ്ബുക്കിലുടെ പുറത്ത് വിട്ട ഒരു ചിത്രവും തമിഴ് താഴെ കൊടുത്തിരിക്കുന്ന കമന്റുമാണ് ആളുകളില്‍ ചിരി പടര്‍ത്തുന്നത്. നയന്‍സിന്റെ മനോഹരമായ ഒരു ചിത്രത്തില്‍ അതേ ലുക്കിലുള്ള വടിവേലുവിനെ എഡിറ്റ് ചെയ്ത ചിത്രമായിരുന്നു നടി പങ്കുവെച്ചത്. മറ്റുള്ളവരുടെ പെണ്‍സുഹൃത്തുക്കള്‍ ഇങ്ങനെയാണെന്നും എന്റെ പെണ്‍സുഹൃത്ത് ഇങ്ങനെയായിരിക്കുമെന്ന് പറഞ്ഞുമായിരുന്നു ഈ ട്രോള്‍ ഇറങ്ങിയത്.
എന്നാല്‍ ഇത്തരമൊരു എഡിറ്റിംഗിന് നന്ദി പറഞ്ഞിരിക്കുകയാണ് നയന്‍സിപ്പോള്‍. ആരാണ് ഇങ്ങനെ ചെയ്തതെന്ന് റിയില്ല. ഇത് വളരെയധികം മനോഹരമായിരിക്കുന്നു. വടിവേലു സാറിനെ പോലൊരു ഇതിഹാസ താരത്തിനൊപ്പം എന്റെ ഫോട്ടോ കൂടി ചേര്‍ത്തുണ്ടാക്കിയ ആള്‍ക്ക് നന്ദി പറയുകയാണെന്നും നയന്‍താര പറയുന്നു. എന്തായാലും ഒരു കാര്യം കൂടി പറയാം. എന്നെക്കാളും സുന്ദരി വടിവേലു സാര്‍ തന്നെയാണെന്നും നയന്‍സ് സൂചിപ്പിച്ചു.


Click it and Unblock the Notifications