നായികയാവാൻ എന്തിനും തയ്യാറാവണം; നയന്‍താര മുതല്‍ അനുഷ്‌ക ഷെട്ടി വരെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് പറഞ്ഞ നടിമാർ

സിനിമാ മേഖലയില്‍ നിന്നും ഏറ്റവുമധികം കേള്‍ക്കുന്ന കാര്യമാണ് കാസ്റ്റിങ് കൗച്ച്. സിനിമയിലേക്ക് അവസരം തരാമെന്ന് പറഞ്ഞ് സ്ത്രീകളടക്കമുള്ളവരെ ലൈംഗികമായി ഉപദ്രവിക്കുന്നതടക്കം കാസ്റ്റിങ് കൗച്ചിലൂടെ പീഡനങ്ങള്‍ നിരവധിയാണ്. മീടൂ മൂവ്‌മെന്റ് വന്നതിന് ശേഷമാണ നിരവധി തുറന്ന് പറച്ചിലുകള്‍ കേരളത്തില്‍ നടക്കുന്നതും.

അതേസമയം പുതുമുഖങ്ങള്‍ക്ക് മാത്രമല്ല ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും സൂപ്പര്‍നായികമാരായി നില്‍ക്കുന്ന പലര്‍ക്കും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. നയന്‍താര മുതല്‍ അനുഷ്‌ക ഷെട്ടി വരെയുള്ള താരസുന്ദരിമാരാണ് അവര്‍ക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് വന്നത്. അത്തരത്തില്‍ നടിമാര്‍ പറഞ്ഞ കാര്യങ്ങള്‍ വിശദമായി വായിക്കാം...

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായിട്ടാണ് നയന്‍താര അറിയപ്പെടുന്നത്. എന്നാല്‍ സിനിമയില്‍ നിന്നും തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നതിനെ കുറിച്ച് അടുത്തിടെ നയന്‍താര തന്നെ ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. 'ചില വിട്ടുവീഴ്ചകള്‍ക്ക് നിന്നാല്‍ പ്രധാന നായികയുടെ വേഷം തരാമെന്ന് തന്നോട് ചിലര്‍ പറഞ്ഞതായിട്ടാണ്', നയന്‍താര വെളിപ്പെടുത്തിയത്.

anushka-nayanthara

എന്നാല്‍ 'തന്റെ കഴിവില്‍ വിശ്വാസമുള്ളതിനാല്‍ നാളെ താന്‍ വലിയൊരു നടിയാവുമെന്ന് തോന്നിയിരുന്നു. അങ്ങനെ ധൈര്യതത്തോടെ താന്‍ ആ ഓഫര്‍ നിരസിക്കുകയാണ് ചെയ്തതെന്നും', നയന്‍താര പറഞ്ഞു.

ബാഹുബലിയിലടക്കം നായികയായി എത്തിയതിന് ശേഷം ഇന്ത്യയിലെ തന്നെ മുന്‍നിരയിലേക്കാണ് നടി അനുഷ്‌ക ഷെട്ടി വളര്‍ന്നത്. ഇത്രയും വലിയ നായികയാണെങ്കിലും അനുഷ്‌കയും സിനിമാ മേഖലയിലുള്ള കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. 'സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് പറയുന്നത് സത്യമാണ്. പക്ഷേ തനിക്ക് കരിയറില്‍ അത്തരം അനുഭവങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്നാണ്', ഒരഭിമുഖത്തില്‍ നടി പറഞ്ഞത്.

'ഞാന്‍ എല്ലായിപ്പോഴും നേരെയുള്ള മാര്‍ഗത്തിലൂടെ പോവുകയും എല്ലാം തുറന്ന് പറയുന്ന ആളുമാണ്. ഒരാള്‍ക്ക് എളുപ്പ വഴിയിലൂടെ മുന്നിലേക്ക് എത്താന്‍ സാധിക്കും. അതിന് ചില വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങേണ്ടി വരുമെന്ന് മാത്രം. എന്നാല്‍ കഠിനാധ്വാനത്തിലൂടെ മുന്നിലേക്ക് എത്തണോ എന്നതും അവരവര്‍ തീരുമാനിക്കുന്നതാണ്.

മാത്രമല്ല അതിലൂടെ സിനിമാ വ്യവസായത്തില്‍ ദീര്‍ഘകാലം പിടിച്ച് നില്‍ക്കാനും സാധിക്കണം. തനിക്കെന്തായാലും എളുപ്പ വഴിയുടെ ആവശ്യം വന്നില്ലെന്നാണ്', അനുഷ്‌ക വെളിപ്പെടുത്തിയത്.

തമിഴ് സിനിമയില്‍ സജീവ സാന്നിധ്യമായ നടിയാണ് ഐശ്വര്യ രാജേഷ്. അന്തരിച്ച മുതിര്‍ന്ന നടന്‍ രാജേഷിന്റെ മകള്‍ കൂടിയാണ് ഐശ്വര്യ. താരപുത്രിയായിരുന്നിട്ടും സിനിമയില്‍ കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നവരില്‍ ഒരാളാണ് ഐശ്വര്യ. അഡ്ജസ്റ്റ്‌മെന്റ്, കരാര്‍, എഗ്രിമെന്റ് തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് ആളുകള്‍ എങ്ങനെയാണ് ഓഫറുകള്‍ മുന്നോട്ട് വെക്കുന്നതെന്ന് മുന്‍പ് നടി വെളിപ്പെടുത്തിയിരുന്നു.

aishwarya-rajesh

'ശരിക്കും സ്ത്രീകള്‍ വേട്ടക്കാരെ തുറന്ന് കാണിക്കണമെന്നാണ്', ഐശ്വര്യ പറയുന്നത്. അങ്ങനെ പറയുന്നതിലൂടെ അവസരം നഷ്ടപ്പെടേണ്ടി വരില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് അങ്ങനൊരു അനുഭവം തനിക്കുണ്ടായതായി നടി വെളിപ്പെടുത്തി. 'ഇത്തരം തീരുമാനങ്ങളൊക്കെ ഓരോരുത്തരുടെയും ചോയിസ് ആണ്. എനിക്ക് സമാനമായ രീതിയില്‍ ഒരു അനുഭവം ഉണ്ടായപ്പോള്‍ ഞാനത് പുറത്ത് കൊണ്ട് വരികയാണ് ചെയ്തത്.

ഈ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചതിനൊപ്പം നോ എന്ന് പറയാനും പഠിച്ചു. ഒരു താരപുത്രിയായിരുന്നിട്ട് പോലും എനിക്കും ഇങ്ങനൊക്കെ സംഭവിക്കുന്നുണ്ട്. അങ്ങനൊരു വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് പറയേണ്ടി വന്ന ഫോണ്‍ സംഭാഷണങ്ങള്‍ ഇപ്പോഴും എന്റെ കൈയ്യിലുണ്ട്. മാത്രമല്ല അവസരത്തിന് വേണ്ടി എന്തിനും തയ്യാറാവണമെന്ന് പറഞ്ഞതോടെ സിനിമ വേണ്ടെന്ന് പറയാനുള്ള ആര്‍ജ്ജവം ഞാന്‍ കാണിച്ചു.

കുറച്ച് സമയം എനിക്ക് വേണ്ടി വന്നു. എന്നാല്‍ സ്വന്തം കാലില്‍ നില്‍ക്കാനാണ് ഞാന്‍ തീരുമാനിച്ചത്. അങ്ങനെ 25 ന് മുകളില്‍ സിനിമകളില്‍ അഭിനയിക്കാന്‍ സാധിച്ചുവെന്നും', ഐശ്വര്യ മുന്‍പ് പറഞ്ഞിരുന്നു.

Read more about: nayanthara anushka shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X